- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
110 കോടി മുതൽമുടക്കുന്ന വിജയ് ചിത്രം പുലിയിലെ ഒരു പാട്ടിന് 'അഞ്ച് കോടി; പാട്ടിനായുള്ള കൂറ്റൻ സെറ്റ് നിർമ്മിച്ചത് രണ്ട് മാസം കൊണ്ട്
കത്തിക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം പുലിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. വിജയിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും പുലിയെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.110 കോടി മുതൽ മുടക്കിൽ ഇറങ്ങുന്ന ചിത്രത്തിലെ ഒരു പാട്ടിന് ചെലവാകുന്ന തുക അഞ്ച് കോടിയെന്നാണ് പുതിയ റിപ്പോർട്ട്. കേരള തമിഴ്‌നാട് അതിർത്തി പ്രദേ
കത്തിക്ക് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം പുലിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. വിജയിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും പുലിയെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.110 കോടി മുതൽ മുടക്കിൽ ഇറങ്ങുന്ന ചിത്രത്തിലെ ഒരു പാട്ടിന് ചെലവാകുന്ന തുക അഞ്ച് കോടിയെന്നാണ് പുതിയ റിപ്പോർട്ട്.
കേരള തമിഴ്‌നാട് അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ ചിത്രീകരിച്ച പുലിയുടെ അവതരണ ഗാനം തിരുപ്പതിക്ക് സമീപമുള്ള തലക്കോണ വനമേഖലയിലാണ് പൂർത്തിയാക്കിയത്.200 മരപ്പണിക്കാർ, 100 അച്ചുണ്ടാക്കുന്നവർ, 50 വെൽഡിങ് തൊഴിലാളികൾ എന്നിവർ ചേർന്നാണ് ഗാനത്തിന് വേണ്ട ഗ്രാമത്തിന്റെ സെറ്റ് നിർമ്മിച്ചിരിക്കുന്നത്.
ചുമ്പുദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹസൻ, ഹൻസിക, ശ്രീദേവി എന്നിവരാണ് മറ്റ് താരങ്ങൾ. എസ് കെ ടി കാമ്പയിൻ സിന്റെ ബാനറിൽ ഷിബു തമീൻസും പി ടി ശെൽവകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.