- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പത്തിരിക്കുന്നവർ വരെ കുടുങ്ങുമെന്നുറപ്പായപ്പോൾ പുളിക്കീഴ് സ്പിരിറ്റ് മോഷണക്കേസ് അട്ടിമറിച്ചു; പൊലീസിന്റെ അന്വേഷണം പ്രഹസനം; ജനറൽ മാനേജർ അടക്കം മൂന്നു പേർക്കും മുൻകൂർ ജാമ്യം കിട്ടാൻ ഒത്തുകളി: കോടികളുടെ സ്പിരിറ്റ് കൂംഭകോണം ആവിയാകുമ്പോൾ
തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് മദ്യം ഉൽപാദിപ്പിക്കുന്നതിനായി കൊണ്ടു വന്ന സ്പിരിറ്റ് ചോർത്തി വിറ്റ കേസിന്റെ അന്വേഷണം പൊലീസ് പൂർണമായും അട്ടിമറിച്ചു. ഉന്നതതല ഇടപെടലും സാമ്പത്തിക സ്വാധീനവുമാണ് കേസിന്റെ അട്ടിമറി പൂർണമാക്കിയിരിക്കുന്നത്. ഒരു പ്രതികളെയും ശിക്ഷിക്കാത്ത തരത്തിലും പുനരന്വേഷണ സാധ്യത തടയുന്ന രീതിയിലുമുള്ള അന്വേഷണമാണ് മുന്നോട്ടു പോകുന്നത്.എംഡി തലത്തിലേക്ക് വരെ അന്വേഷണം ചെന്നെത്തുമെന്ന് കണ്ടാണ് താഴേത്തട്ടിൽ നിന്നു തന്നെ അട്ടിമറി നടത്തിയിരിക്കുന്നത്.
കേസിലെ മൂന്നു മുതൽ ആറു വരെ പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സ് പി ഏബ്രഹാം, പേഴ്സണൽ മാനേജർ പി യു ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവർ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായി. പുളിക്കീഴ് ഇൻസ്പെക്ടർ ഇഡി ബിജുവാണ് പ്രതികളെ ചോദ്യം ചെയ്തത്. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ വീണ്ടും ഹാജരാകാമെന്ന ഉപാധിയിന്മേൽ വിട്ടയച്ചു.
ഒരു മാസത്തിലേറെയാണ് പ്രതികൾ മുൻകൂർ ജാമ്യം കിട്ടാനായി ഒൽിൽ കഴിഞ്ഞിരുന്നത്. ഈ സമയത്താണ് കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന സർ്ക്കാർ തലത്തിൽ വരെ നടന്നത്. ആദയം സമീപിച്ച കോടതികൾ പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളിയപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവിടെ സർക്കാർ അഭിഭാഷകൻ കൃത്യമായ നിലപാട് അവതരിപ്പിക്കാതിരുന്നതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായത്. പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളുന്ന തരത്തിലുള്ള റിപ്പോർട്ടല്ല പൊലീസിന്റെ ഭാഗത്ത് നിന്ന് കൊടുത്തതെന്നും സൂചനയുണ്ട്.
വർഷങ്ങളായി നടക്കുന്നതാണ് പുളിക്കീഴിലെ സ്പിരിറ്റ് മോഷണം. ഇതിന്റെ മുഖ്യസൂത്രധാരന്മാർ നാലു മുതൽ ആറു വരെ പ്രതികളാണ്. ശേഷിച്ച നാലു പ്രതികൾ ഇവരുടെ പദ്ധതി നിർവഹണ ചുമതലയുള്ളവർ മാത്രമാണ്. എറിഞ്ഞവനെ കടിക്കാതെ ഏറിനെ കടിക്കുന്നുവെന്ന പഴഞ്ചൊല്ല് ഇവിടെ യോജിക്കും.
പദ്ധതി തയാറാക്കുന്നതും കച്ചവടം ഉറപ്പിക്കുന്നതും ഉന്നത തല സംഘമാണ്. സ്പിരിറ്റ് ചോർത്തി കാശു കൊണ്ടു വരികയാണ് ഒന്നും രണ്ടും പ്രതികൾ ചെയ്തിരുന്നത്. മൂന്നാം പ്രതിയാകട്ടെ ഇവർ കൊണ്ടു വരുന്ന പണം വാങ്ങി മേലുദ്യോഗസ്ഥർക്ക് കൈമാറുന്നു. ഏഴാം പ്രതിയായ മഹാരാഷ്ട്ര സ്വദേശി ബാൽചന്ദ് ആണ് ഇവരുടെ മോഷണ മുതൽ സ്വീകരിച്ചിരുന്നത്.
മദ്യ നിർമ്മാണത്തിനായി മധ്യപ്രദേശിൽ നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20386 ലിറ്ററാണ് മറിച്ചു വിറ്റത്. കേസിൽ പിടിയിലായ നാല് പ്രതികൾ മാവേലിക്കര സബ് ജയിലിൽ റിമാന്റിൽ തുടരുകയാണ്.
ഒന്നം പ്രതി നന്ദകുമാർ, രണ്ടാം പ്രതി സിജോ തോമസ്, മൂന്നാം പ്രതി അരുൺകുമാർ, ഏഴാം പ്രതി ബാൽചന്ദ് എന്നിവരാണ് ജയിലിൽ ഉള്ളത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ട കേസാണ് പുളിക്കീഴ് പൊലീസ് എടുത്തിരിക്കുന്നത്. ഇത് കോടതിയിൽ നിലനിൽക്കില്ലെന്നും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്