- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടയിൽ ഭക്ഷണം കുരുങ്ങി ഡോക്ടർ മരിച്ച വാർത്ത കണ്ട് അജി പൊട്ടിച്ചിരിച്ചു; 'എന്നെ ചികിത്സിച്ചു പീഡിപ്പിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചു' വെന്നു പറഞ്ഞ് കുളിച്ചൊരുങ്ങി പള്ളിയിൽ പോയി; ഇടയ്ക്കുവച്ച് വീട്ടിലേക്കു മടങ്ങി കത്തിയുമായി പുറത്തിറങ്ങി റിസ്റ്റിയെ കുത്തിവീഴ്ത്തി
കൊച്ചി: തന്നെ ചികിൽസിച്ചിരുന്ന ഡോക്ടർ മരിച്ചതറിഞ്ഞ് സന്തോഷിച്ചാണ് പുല്ലേപ്പടിയിൽ ദാരുണ കൊലപാതകത്തിനായി മയക്കുമരുന്നിനടിമയായ അജി സേവ്യർ പുറത്തിറങ്ങിയത്. മാനസികാസ്വാസ്ഥ്യത്തിന് പല ആശുപത്രികളിലും ചികിൽസയിൽ കഴിഞ്ഞിട്ടുള്ള അജിയെ അവസാനം ചികിത്സിച്ചത് തൃശൂർ പടിഞ്ഞാറെക്കോട്ട ഗവ. മാനസിക ആശുപത്രിയിലായിരുന്നു. ഇവിടത്തെ ഡോക്ടർ ലക്ഷ്മി എം. മോഹൻ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ലക്ഷ്മിയുടെ മരണവാർത്ത പത്രത്തിൽ വായിച്ച അജി ഏറെനേരം പൊട്ടിച്ചിരിച്ചിരുന്നുവത്രെ. കാര്യം തിരക്കിയ അമ്മ പെട്രീഷ്യയോട് 'എന്നെ ചികിത്സിച്ചു പീഡിപ്പിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചു' എന്നായിരുന്നുവാണിയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്. പിന്നെ കുളിച്ചൊരുങ്ങി കുർബാനക്കായി പള്ളിയിൽ പോയി. വളരെ കാലങ്ങൾക്കുശേഷമായിരുന്നു പള്ളിയിലേക്കുള്ള പോക്ക്. കുർബാന പകുതിയായപ്പോൾ മതിയാക്കി വീട്ടിലേക്ക് പോന്നു. പിന്നെ കത്തിയുമെടുത്ത് പുറത്തിറങ്ങി. ഈ സമയത്താണ് റിസ്റ്റി ഇടവഴിയിലൂടെ പാലുമായി നടന്നുവന്നത്. കുട്ടിയെ വട്ടം പിടിച്ച അജി കഴുത്തിന
കൊച്ചി: തന്നെ ചികിൽസിച്ചിരുന്ന ഡോക്ടർ മരിച്ചതറിഞ്ഞ് സന്തോഷിച്ചാണ് പുല്ലേപ്പടിയിൽ ദാരുണ കൊലപാതകത്തിനായി മയക്കുമരുന്നിനടിമയായ അജി സേവ്യർ പുറത്തിറങ്ങിയത്. മാനസികാസ്വാസ്ഥ്യത്തിന് പല ആശുപത്രികളിലും ചികിൽസയിൽ കഴിഞ്ഞിട്ടുള്ള അജിയെ അവസാനം ചികിത്സിച്ചത് തൃശൂർ പടിഞ്ഞാറെക്കോട്ട ഗവ. മാനസിക ആശുപത്രിയിലായിരുന്നു. ഇവിടത്തെ ഡോക്ടർ ലക്ഷ്മി എം. മോഹൻ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ലക്ഷ്മിയുടെ മരണവാർത്ത പത്രത്തിൽ വായിച്ച അജി ഏറെനേരം പൊട്ടിച്ചിരിച്ചിരുന്നുവത്രെ. കാര്യം തിരക്കിയ അമ്മ പെട്രീഷ്യയോട് 'എന്നെ ചികിത്സിച്ചു പീഡിപ്പിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചു' എന്നായിരുന്നുവാണിയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്. പിന്നെ കുളിച്ചൊരുങ്ങി കുർബാനക്കായി പള്ളിയിൽ പോയി. വളരെ കാലങ്ങൾക്കുശേഷമായിരുന്നു പള്ളിയിലേക്കുള്ള പോക്ക്.
കുർബാന പകുതിയായപ്പോൾ മതിയാക്കി വീട്ടിലേക്ക് പോന്നു. പിന്നെ കത്തിയുമെടുത്ത് പുറത്തിറങ്ങി. ഈ സമയത്താണ് റിസ്റ്റി ഇടവഴിയിലൂടെ പാലുമായി നടന്നുവന്നത്. കുട്ടിയെ വട്ടം പിടിച്ച അജി കഴുത്തിനുചുറ്റും തുരുതുരെ കുത്തി. സംഭവം കണ്ട അയൽവാസിയായ സ്ത്രീ ഒച്ചയിട്ടു. അതോടെ റിസ്റ്റിയുടെ അമ്മയും നാട്ടുകാരും ഓടിയെത്തിയപ്പോൾ കഴുത്തിലേക്ക് വീണ്ടും കത്തി കുത്തിക്കയറ്റി, 'അവനെ ഞാൻ തീർത്തു; ഇനി പൊലീസ് സ്റ്റേഷനിലേക്ക് പോട്ടെ' എന്നു പറഞ്ഞ് നടന്നുനീങ്ങി. അതോടെ നാട്ടുകാർ ചേർന്ന് അജിയെ പിടിച്ചുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പുല്ലേപ്പടി ഇപ്പോഴും ഞെട്ടലിലാണ്. മാനസിക വിഭ്രാന്തിയുള്ള അരുംകൊല നടത്തുന്നത് ഇത് രണ്ടാം തവണയാണ്. 2014 ആലപ്പുഴ ജില്ലയിലെ തൂറവൂർ പഞ്ചായത്തിലെ ചാവടിയിലാണ് മാനസിക വിഭ്രാന്തിയുള്ള ആൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ കഴുത്തുവെട്ടി കൊല നടത്തിയത്. കൊലക്കത്തിക്കിരയായ കുഞ്ഞിന്റെ പിതാവിനോട് ഇയാൾക്കുണ്ടായ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.
എന്നാൽ പുല്ലേപ്പടി സംഭവത്തിൽ പൂർവവൈരാഗ്യം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതി അജിയുടെ അമ്മ പെട്രീഷ്യയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. അവന് എന്നെ കൊല്ലാമായിരുന്നില്ലേയെന്ന്. എന്തിന് ആ കുഞ്ഞിനെ കൊന്നു. ഈ വിവരം കേട്ടപ്പോൾതന്നെ എന്റെ ഹൃദയം തകർന്നു. ഇനിയെന്തിന് ഞാൻ ജീവിക്കണമെന്നും പെട്രീഷ്യ ചോദിക്കുന്നു. മകൻ ചെയ്ത ക്രൂരകൃത്യത്തിൽ മനംപൊട്ടി അലറിക്കരയുകയാണ് പെട്രീഷ്യ. മാനസിക അസ്വാസ്ഥ്യം കാരണം 12 വർഷമായി ചികിത്സയിലാണ് അജി. തിരുവനന്തപുരം, ഊളമ്പാറ, പൈങ്കുളം, മൂലമറ്റം, തൃശൂർ, വടക്കാഞ്ചേരി, പഴങ്ങനാട് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സിപ്പിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ചികിത്സ മതിയാക്കി വീട്ടിലെത്തിയാൽ വീണ്ടും പ്രശ്നം തുടങ്ങും. പ്രതികാരബുദ്ധിയോടെ പെരുമാറുകയും തന്നെ ആക്രമിക്കുകയും ചെയ്യുമായിരുന്നു. പൊലീസിൽ വിവരം അറിയിച്ചാൽ അവരത്തെി ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കും. കുറച്ചുകഴിഞ്ഞ് {{മടങ്ങിയെത്തി}} പിന്നെയും പ്രശ്നങ്ങൾ തുടങ്ങും.
കഴിഞ്ഞ ക്രിസ്മസിന് തന്നെ കൊല്ലുമെന്ന് പറഞ്ഞ് ആക്രമിച്ചു. എറണാകുളം സിറ്റി പൊലീസ് കമീഷണറെ വിവരമറിയിച്ചതിനെതുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് അവർ ജീപ്പുമായെത്തി അജിയെ തൃശൂർ പടിഞ്ഞാറെക്കോട്ട ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചികിത്സകഴിഞ്ഞ് ഫെബ്രുവരി അഞ്ചിനാണ് മടങ്ങിയെത്തിയത്. ആശുപത്രിയിലായിരിക്കുമ്പോൾ കൃത്യമായി മരുന്ന് കഴിക്കും. എന്നാൽ, {{വീട്ടിലെത്തിയാല്‍}} മരുന്ന് ഉപേക്ഷിച്ച് പഴയ ശീലങ്ങൾ തുടരും. കൊല്ലപ്പെട്ട റിസ്റ്റിയുമായോ പിതാവ് ജോണുമായോ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പെട്രീഷ്യ പറയുന്നു.
കുഞ്ഞനിയന്റെ മരണം റിസ്റ്റിയുടെ കൂടപ്പിറപ്പായ ഏബിളിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം റിസ്റ്റിയുടെ മൃതദേഹത്തിൽ അണിയിച്ചത്, അടുത്തയാഴ്ച നടക്കാനിരുന്ന ആദ്യ കുർബാനക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു. അനിയനെ ആദ്യ കുർബാനക്ക് അണിയിച്ചൊരുക്കാനുള്ള വസ്ത്രങ്ങൾ ഏബിൾ കൈമാറിയത് നെഞ്ചുപിളരുന്ന വേദനയോടെയായിരുന്നു. റിസ്റ്റി കൊല്ലപ്പെട്ടതറിഞ്ഞ് മോഹാലസ്യപ്പെട്ട് വീണ അമ്മ ലിനിയുടെ സമീപത്തുനിന്ന് എഴുന്നേറ്റ് ഏബിൾ അകത്തെ അലമാരയിൽ നിന്ന് പുതുവസ്ത്രങ്ങളെടുത്തുകൊടുത്തു. പിന്നെ, തേങ്ങിക്കൊണ്ട് മുഖംപൊത്തിയിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് റിസ്റ്റിയുടെ മൃതദേഹം {{വീട്ടിലെത്തിക്കുമ്പോഴും}} ഏബിൾ അതേയിരിപ്പിലായിരുന്നു. മുഖംപൊത്തി അനിയന്റെ മുഖമൊന്ന് കാണാൻ പോലും ശക്തിയില്ലാതെയായിരുന്നു ഏബിളിന്റെ ഇരിപ്പ്.
മദ്യവും മയക്കുമരുന്നും ലഭിക്കാതെ വരുമ്പോൾ അക്രമാസക്തനാകുമായിരുന്ന അജിയുടെ ശല്യം സഹിക്കവയ്യാതെയാണ് മൂത്തസഹോദരൻ വീട്ടിൽ നിന്ന് മാറിയത്. സഹോദരിയും വിവാഹിതയായി പോയതോടെ അജിയും മാതാപിതാക്കളും മാത്രമായി ഇവിടെ. മദ്യവും ലഹരിസാധനങ്ങളും കിട്ടാതെ അസ്വസ്ഥനാകുമ്പോൾ അജി വഴിയിൽ കൂടി പോകുന്നവരെ കല്ലെറിയുകയും പെൺകുട്ടികളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. മാർബിൾ, മൊസൈക്ക് കരാർ പണിക്കാരനായിരുന്നു അജി. ഇയാളുടെ സ്വഭാവദൂഷ്യം കാരണം ആരും പണിക്ക് വിളിക്കാതായെന്നും നാട്ടുകാർ പറയുന്നു. മാതാപിതാക്കളെയും ആക്രമിക്കുമായിരുന്നു അജി. മകന്റെ ആക്രമണം ഭയന്ന് അമ്മ പെട്രീഷ്യ പലപ്പോഴും ഇന്നലെ കൊല്ലപ്പെട്ട റിസ്റ്റിയുടെ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.