തിരുവനന്തപുരം: സ്വാതന്ത്ര്യവും ശുചിത്വുമാണ് സ്വാതന്ത്ര്യ ദിനം ഓരോരുത്തരേയും ഓർമിപ്പിക്കുന്നത്. എന്നാൽ ചില സാമൂഹ്യ വിരുദ്ധർ കാര്യങ്ങളെ കാണുന്നത് അങ്ങനെ അല്ല. അവർക്ക് എല്ലാ ദിവസവും സമൂഹ വിരുദ്ധതുയേടേതാണ്. ഇന്നത്തെ ദിനത്തിന്റെ പ്രത്യേകതയും ഓരോ സ്ഥലത്തും എന്താണ് സംഭവിക്കുന്നതെന്നും ഏവർക്കും അറിയാം. എന്നിട്ടും സ്വാതന്ത്ര്യത്തിന്റെ അമൃത ആഘോഷത്തിൽ ചിലർക്ക് താൽപ്പര്യമില്ല. സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് അവർ. തിരുവനന്തപുരത്ത് നെടുമങ്ങാട്ടിന് അടുത്തുണ്ടായ ഈ സംഭവം സാമൂഹ്യവിരുദ്ധരുടെ മാനസികാവസ്ഥ വികലമാകുന്നതിന്റെ ഉദാഹരണമാണ്.

നെടുമങ്ങാട് പനക്കോട്ട് പുള്ളികോണം അംഗനവാടിയുടെ മുന്നിൽ മനുഷ്യവിസർജ്യം കവറിൽ കൊണ്ട് വന്നു ഇട്ടതായി പരാതി. സ്വാതന്ത്ര്യദിനത്തിന് അങ്കണവാടിയിൽ പതാക ഉയർത്താനായി ടീച്ചറും ഹെൽപ്പറും എത്തിയപ്പോഴാണ് സംഭവം കണ്ടത്. കുട്ടികളും അംഗനവാടി ജീവനക്കാരും സ്വാതന്ത്ര്യാഘോഷത്തിന്ി ആവേശത്തോടെ എത്തിയപ്പോൾ കണ്ടതാണ് സാമൂഹ്യ വിരുദ്ധരുടെ ക്രൂരത. അംഗനവാടിയിലേക്ക് കയറാൻ ബുദ്ധിമുട്ടുണ്ടാകും വിധം സ്‌റ്റെപ്പിൽ എല്ലാം മലം തേച്ചും വച്ചിരിക്കുന്നു.

വാട്സ് അപ്പ് ഗ്രൂപ്പുകളിൽ സംഭവത്തിനെ പറ്റി ടീച്ചർ പറയുന്ന വോയിസ് ക്ലിപ്പുകൾ പ്രചരിച്ചതോടെയാണ് വിഷയം ജനങ്ങൾ അറിഞ്ഞത്. കവറിൽ പൊതിഞ്ഞു കൊണ്ട് വന്ന വിസർജ്ജ്യം സ്ഥാപനത്തിന്റെ പടികളിലും ഭിത്തിയിലും തേച്ച് പിടിപ്പിച്ചതായി പറയുന്നു. പതാക ഉയർത്തലിൽ പങ്കെടുക്കാൻ കുട്ടികൾ എത്തുന്നതിന് മുൻപ് ജീവനക്കാർ ഇവിടം വൃത്തിയാക്കി. ഇന്നിവിടെ ഇത്തരം പരിപാടി നടക്കുന്നുവെന്ന് പ്രദേശത്തുള്ള എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആഘോഷത്തെ നാറ്റിക്കാനായിരുന്നു ചിലരുടെ ഇടപെടൽ.

നേരം വെളുക്കുന്നതിന് മുമ്പ് കാണുന്നതു കൊണ്ട് ഉണ്ടാകുന്ന സങ്കടം കൊണ്ട് ഇട്ടുപോയതാണ്... ഇതൊക്കെ തേച്ചു കഴുകേണ്ടേ.... ഇതാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥലത്തെ മെമ്പർക്ക് അംഗൻവാടിയുടെ ജീവക്കാർ അയച്ച ഓഡിയോ. ഈ ഓഡിയോയും ഫോട്ടോയുമാണ് ആ മേഖലയിൽ വൈറലായത്. ഇതോടെയാണ് ഈ സമൂഹ്യവിരുദ്ധത ചർച്ചകളിൽ എത്തിയത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാവിലെ പതാക ഉയർത്താൻ എത്തിയവർക്കാണ് ഈ മലമൂത്ര വിസർജ്ജന പാക്കറ്റ് കാണേണ്ടി വന്നത്.