- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയുടെ ചരിത്രം മുഴുവൻ തുറന്നു പറയുമോ? പ്രലോഭനങ്ങൾക്ക് വഴങ്ങി എല്ലാം മാറ്റി പറയുമോ? നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണ്ണായകം പൾസർ സുനിയെ കസ്റ്റഡിയിൽ ഉള്ള അഞ്ചു ദിവസങ്ങൾ: വമ്പൻ സ്രാവുകളെ ഒഴിവാക്കാനുള്ള തന്ത്രങ്ങളും തയ്യാർ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചന ശക്തിപ്പെടുത്തി പൾസർ സുനി. പൊലീസ് കസ്റ്റഡിയിലേക്ക് പോകുംമുമ്പ് 'ചൂണ്ടയിലെ ചെറുമീനാണ് താനെന്ന' പരാമർശമാണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. എന്നാൽ പൾസർ സുനിയുടെ വെളിപ്പെടുത്തലുകളെ വെറും ആരോപണമായി മാറ്റുമെന്ന ആശങ്കയും ശക്തമാണ്. അതിനിടെ പൾസർ സുനി മൊഴി മാറ്റുമോ എന്ന ആശങ്കയും സജീവമാണ്. ജയിലിൽനിന്ന് ഫോൺവിളിച്ച കേസിൽ കാക്കനാട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിയെ അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിലീപിനെയും നാദിർഷയെയും മുമ്പ് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ സുനിയെ ചോദ്യംചെയ്യുന്നതിനുള്ള ചോദ്യാവലിയും പൊലീസ് തയാറാക്കിയിട്ടുണ്ട്. പൾസർ സുനിയുടെ വെളിപ്പെടുത്തൽ കിട്ടുന്നതിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതും സംശയത്തിന് ഇട നൽകുന്നു. സുനിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടാക്കി വമ്പൻ സ്രാവുകളെ രക്ഷിക്കുമെന്നാണ് സൂചന. ജയിലിൽ നിന്ന് കത്തെഴുതിയും ഫോൺ വിളിച്ചതുമെല്ലാം പൾസർ സമ്മതിച്ചു കഴിഞ്ഞു. എന്നാൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചന ശക്തിപ്പെടുത്തി പൾസർ സുനി. പൊലീസ് കസ്റ്റഡിയിലേക്ക് പോകുംമുമ്പ് 'ചൂണ്ടയിലെ ചെറുമീനാണ് താനെന്ന' പരാമർശമാണ് ഇതുസംബന്ധിച്ച സൂചന നൽകുന്നത്. എന്നാൽ പൾസർ സുനിയുടെ വെളിപ്പെടുത്തലുകളെ വെറും ആരോപണമായി മാറ്റുമെന്ന ആശങ്കയും ശക്തമാണ്. അതിനിടെ പൾസർ സുനി മൊഴി മാറ്റുമോ എന്ന ആശങ്കയും സജീവമാണ്.
ജയിലിൽനിന്ന് ഫോൺവിളിച്ച കേസിൽ കാക്കനാട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിയെ അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിലീപിനെയും നാദിർഷയെയും മുമ്പ് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ സുനിയെ ചോദ്യംചെയ്യുന്നതിനുള്ള ചോദ്യാവലിയും പൊലീസ് തയാറാക്കിയിട്ടുണ്ട്. പൾസർ സുനിയുടെ വെളിപ്പെടുത്തൽ കിട്ടുന്നതിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതും സംശയത്തിന് ഇട നൽകുന്നു. സുനിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടാക്കി വമ്പൻ സ്രാവുകളെ രക്ഷിക്കുമെന്നാണ് സൂചന. ജയിലിൽ നിന്ന് കത്തെഴുതിയും ഫോൺ വിളിച്ചതുമെല്ലാം പൾസർ സമ്മതിച്ചു കഴിഞ്ഞു. എന്നാൽ ഇതൊക്കെ പണം തട്ടാനുള്ള വെറും തന്ത്രങ്ങളാണോ എന്നാണ് പരിശോധിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലെ ശത്രുതയെ കുറിച്ച് പൾസർ സുനിക്ക് അറിയാം. ഇത് വാർത്തകളുമായി. ഈ സാഹചര്യത്തിൽ നടന്ന ബ്ലാ്ക് മെയിൽ ആയിരിക്കാം ഈ വിവാദമെന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ കണക്ക് കൂട്ടൽ. പൊലീസ് പിടിയിലായപ്പോൾ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജയിലിലെ ഗൂഢാലോചന വ്യക്തമാണ്. ഈ സാഹചര്യത്തിൽ പൾസർ സുനി പറയുന്നതൊന്നും പൊലീസ് വിശ്വസിക്കണമെന്ന് ഇല്ല. പ്രത്യേകിച്ച് ഏപ്രിലിൽ ബ്ലാക്ക് മെയിൽ പരാതി ദിലീപ് നൽകിയിട്ടുള്ളതിനാൽ. വേണ്ടി വന്നാൽ ഈ കേസിലും പൾസർ സുനിയെ പ്രതിചേർക്കും. ദിലീപുമായുള്ള പൾസറിന്റെ ആത്മബന്ധത്തിന് തെളിവ് കിട്ടിയാൽ ഇത് പൊളിയും. ഇതിനുള്ള ശ്രമത്തിലാണ് പെരുമ്പാവൂർ സിഐ ബിജു പൗലോസ് എന്നും സൂചനയുണ്ട്.
പൊലീസ് കസ്റ്റഡിയിൽ വീണ്ടും വിട്ടുകൊടുത്തതോടെ ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ പറയാൻ അവസരം ലഭിക്കുമെന്നാണ് സുനിയും അഭിഭാഷകനും കണക്കുകൂട്ടുന്നത്.കോയമ്പത്തൂരിൽനിന്ന് മോഷണംപോയ ഫോണാണ് സുനി ജയിലിൽ ഉപയോഗിച്ചത്. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പത്തുദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സുനി ജയിലിലായിരിക്കുമ്പോഴാണ് കോയമ്പത്തൂരിൽനിന്ന് ഫോൺ മോഷണം പോയതെന്ന് പ്രതിഭാഗം വാദിച്ചു. സുനിയുടെ ഫോൺവിളി കേന്ദ്രീകരിച്ചാകും ഇനിയുള്ള ചോദ്യംചെയ്യൽ.
ദിലീപിനെയും നാദിർഷയെയും സുനിയുടെ ഒപ്പമിരുത്തി വീണ്ടും ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ജയിലിൽനിന്ന് സുനി നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിച്ചതിന് തെളിവുകളുണ്ട്. ഇതിനെ ഏത് രീതിയിൽ വേണമെങ്കിലും മാറ്റി മറിക്കാം. ഇത് അന്വേഷണ സംഘത്തിന്റെ നിലപാട് പോലെയായിരിക്കുമെന്നതാണ് നിർണ്ണായകം. എങ്ങനേയും ദിലീപിനേയും നാദിർഷായേയും ഒഴിവാക്കിയെടുക്കാൻ തന്ത്രങ്ങൾ മെനയുന്നത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. എഡിജിപി സന്ധ്യയെ അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയതോടെ തന്നെ ഈ തിരക്കഥ വിജയിച്ചു കഴിഞ്ഞു.