- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഹിയുടെ നായികയുമായി തെറ്റിയത് കിളിരൂർ കേസിലെ ആരോപണ വിധേയൻ; ദിലീപിന്റെ ബിനാമിയുടെ വൈരാഗ്യം തീർത്തത് പൾസറും; നാണക്കേട് കാരണം എല്ലാം രഹസ്യമാക്കിയ നടിയും അന്വേഷണത്തിൽ സഹകരിക്കാൻ തയ്യാർ; സിനിമയിലെ നാറുന്ന കഥകൾ ഇനിയും പുറത്തുവരുമോ?
കൊച്ചി: വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഇടപെടൽ ഫലിച്ചു. പൾസർ സുനിയ്‌ക്കെതിരെ പുതിയ പരാതിയും. രണ്ട് കൊല്ലം മുമ്പ് സുനി ഉപദ്രവിച്ച നടിയും പൊലീസുമായി സഹകരിക്കാൻ തയ്യാർ. ഇതോടെ പൾസർ സുനിയുടെ സിനിമാ ക്വട്ടേഷൻ സംഘത്തിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിലൂടെ സിനിമയിൽ നടിമാർക്കുണ്ടാകുന്ന അതിക്രമത്തെ തുറന്ന് കാട്ടാനാണ് വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ശ്രമം. അന്വേഷണം ശരിയായ ദിശയിൽ പോയാൽ വമ്പൻ സ്രാവുകൾ ന്നെ കുടുങ്ങും. രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ പൾസർ സുനി നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമ്മാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്നു സുനിൽ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖർ ഇടപെട്ട് ഒതുക്കി തീർത്തിരുന്നു. ഈ കേസാണ് പുതിയ നീക്കത്തിലൂടെ സജീവമാകും. സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മന
കൊച്ചി: വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ഇടപെടൽ ഫലിച്ചു. പൾസർ സുനിയ്‌ക്കെതിരെ പുതിയ പരാതിയും. രണ്ട് കൊല്ലം മുമ്പ് സുനി ഉപദ്രവിച്ച നടിയും പൊലീസുമായി സഹകരിക്കാൻ തയ്യാർ. ഇതോടെ പൾസർ സുനിയുടെ സിനിമാ ക്വട്ടേഷൻ സംഘത്തിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതിലൂടെ സിനിമയിൽ നടിമാർക്കുണ്ടാകുന്ന അതിക്രമത്തെ തുറന്ന് കാട്ടാനാണ് വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ശ്രമം. അന്വേഷണം ശരിയായ ദിശയിൽ പോയാൽ വമ്പൻ സ്രാവുകൾ ന്നെ കുടുങ്ങും.
രണ്ടു വർഷം മുൻപും സമാന ക്വട്ടേഷൻ പൾസർ സുനി നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂർ പീഡനക്കേസിൽ ആരോപണവിധേയനായ നിർമ്മാതാവിനു വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്നു സുനിൽ ഉപദ്രവിച്ച നടി അന്വേഷണത്തോടു സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഈ സംഭവം സിനിമാ മേഖലയിലെ പ്രമുഖർ ഇടപെട്ട് ഒതുക്കി തീർത്തിരുന്നു. ഈ കേസാണ് പുതിയ നീക്കത്തിലൂടെ സജീവമാകും. സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയതു നിർമ്മാതാവിൽനിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇയാൾ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോൾ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനിൽ ജോലി ചെയ്യുമ്പോഴാണു ആദ്യ നടിയെ തട്ടിക്കൊണ്ട് പോയത്. മുകേഷിന്റെ ഡ്രൈവർ സ്ഥാനം വിട്ടതിന് ശേഷം ജോൺ സാഗരികയ്‌ക്കൊപ്പമെത്തി. അപ്പോഴും നടിമാരെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയിരുന്നു.
പൾസർ സുനി വർഷങ്ങൾക്ക് മുൻപ് നടി മേനകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം മേനകയുടെ ഭർത്താവും നിർമ്മാതാവുമായ ജി.സുരേഷ്‌കുമാർ വെളുപ്പെടുത്തിയിരുന്നു. പക്ഷെ അന്ന് തട്ടിക്കൊണ്ടുകൊണ്ടു പോകൽ ശ്രമം പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഞ്ചോ ആറോ വർഷങ്ങൾക്കു മുൻപാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നത്. അന്ന് മേനക ജോണി സാഗരികയുടെ സിനിമയിൽ അഭിനയിക്കുന്നതിന് കൊച്ചിയിൽ ട്രെയിൻ മാർഗം എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ അയച്ചത് ഒരു വാനായിരുന്നു. കാറിനു പകരം വാൻ അയച്ചതിൽ സംശയം തോന്നിയ മേനക ചോദിച്ചപ്പോൾ കാർ ഇല്ലായിരുന്നു എന്നാണ് അവർക്ക് കിട്ടിയ മറുപടി. അരൂരിലേക്കാണ് അവർക്ക് പോകേണ്ടിരുന്നത്. പക്ഷെ അങ്ങോട്ടേക്ക് പോകേണ്ടതിനു പകരം നഗരത്തിനുള്ളിൽ ചുറ്റിക്കറങ്ങാൻ തുടങ്ങി. വണ്ടിയിൽ ഡ്രൈവറും മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്.
ഇതേ തുടർന്ന് മേനക അവരോട് ദേഷ്യപ്പെടുകയും ഉടൻ തന്നെ ഭർത്താവ് സുരേഷ്‌കുമാറിനെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സുരേഷ്‌കുമാർ ജോണി സാഗരികയെ ഇക്കാര്യം അറിയിച്ചു. ഇദ്ദേഹം വിവരം അറിഞ്ഞെന്ന് മനസിലായതോടെ അവർ ഹോട്ടലിനു മുന്നിൽ മേനകയെ ഇറക്കിവിടുകയായിരുന്നു. പക്ഷെ ആ ഹോട്ടലിൽ മേനകയ്ക്ക് മുറി ബുക്ക് ചെയ്തിരുന്നില്ല. തുടർന്ന് ജോണി മേനകയെ മറ്റൊരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു. വാനിൽ ഉണ്ടായിരുന്നത് ജോണിയുടെ ഡ്രൈവർ സുനിൽ കുമാർ ആയിരുന്നു. പിറ്റേന്ന് സുരേഷ്‌കുമാർ കൊച്ചിയിലെത്തി പൊലീസിൽ പരാതി കൊടുത്തതോടെ സുനിൽ കുമാർ മുങ്ങി. ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ചിത്രം കണ്ടപ്പോഴാണ് അത് പഴയ ഡ്രൈവർ സുനിൽ കുമാറാണെന്ന് ജോണി തിരിച്ചറിഞ്ഞത്. ഇക്കാര്യം സുരേഷിനെ ജോണി വിളിച്ച് അറിയിക്കുകയായിരുന്നു.
ദിലീപിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തി, ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ പിന്നിലും ആരോപണ വിധേയനായ നിർമ്മാതാവു നേതൃത്വം നൽകുന്ന സംഘമാണെന്നു പൊലീസ് പറഞ്ഞു. പൾസർ സുനി 2012ൽ മറ്റൊരു നടിയേയും കുടുക്കാൻ ശ്രമിച്ചിരുന്നു. ഇതറിഞ്ഞാണ് നടൻ ദിലീപ് സുനിക്ക് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന് മികച്ച ടീം വേണമെന്ന് ദിലീപ് നിർദേശിച്ചു. സുനിയുമായി ഇടപാടുകൾ നടത്തിയത് ദിലീപ് നേരിട്ടാണെന്നും പൊലീസ് വ്യക്തമാക്കുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന് കൈമാറിയെന്നു ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
അതേസമയം, ദിലീപിന്റെ മാനേജർ അപ്പുണ്ണി അടക്കമുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കേസിൽ ആരോപണവിധേയരായ കൂടുതൽ പേരെ ചോദ്യംചെയ്യുന്നതു തുടരുമെന്നും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കേസിൽ അറസ്റ്റിലായ ദിലീപിന് പുറകെ മാനേജർ അപ്പുണ്ണി പ്രതിയാകുമെന്ന് സൂചന. ദിലീപ് കുറ്റ സമ്മതം ഇതുവരെയും നടത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് അപ്പുണ്ണിയെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ് പദ്ധതിയിടുന്നത്. അപ്പുണ്ണി കഴിഞ്ഞ രണ്ട് ദിവസമായി ഒളിവിൽ പോയതോടെ ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് ദിലീപ് നേരിട്ടെന്ന നിലയിലാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നതെന്നാണ് സൂചന.
ഇതേക്കുറിച്ച് ദിലീപിനും ഏറ്റെടുത്ത പൾസർ സുനിക്കും മാത്രമാണ് അറിയാമായിരുന്നത്. പൾസർ സുനിക്ക് പണം നൽകി കേസിൽ ഒത്തുതീർപ്പിനുശ്രമിച്ചത് ദിലീപിന്റെ മാനേജർ അപ്പുണ്ണിയാണെന്നും കുറ്റപത്രത്തിൽ പറയുമെന്നാണ് വിവരം. കേസിൽ പതിനൊന്നാംപ്രതിയായ ദിലീപിനെ രണ്ടാംപ്രതിയാക്കിയാകും കുറ്റപത്രം. ആക്രമണം നടന്നശേഷമുള്ള സംഭവങ്ങളിൽ അപ്പുണ്ണിയാണ് നിർണായകഘടകമായതെന്നും പൊലീസ് കരുതുന്നുണ്ട്. ആക്രമണത്തിനുള്ള അഡ്വാൻസ് കൈമാറിയ ദിവസം സുനിയും അപ്പുണ്ണിയും തമ്മിൽ നാലുതവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് ദിലീപ് തൃശ്ശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ക്വട്ടേഷനുള്ള അഡ്വാൻസ് തുക സുനിക്ക് നൽകിയത് കണ്ടെടുക്കാൻ പൊലീസ് അന്വേഷണങ്ങളും വ്യാപിപ്പിച്ചു. സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ എത്തിയതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. നടി ആക്രമിക്കപ്പെട്ടശേഷമാണ് പണമെത്തിയത്. സുനിയുടെ സഹോദരിയെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അക്കൗണ്ടിലെത്തിയ പണം ചിട്ടിപ്പണമാണെന്നാണ് സുനിയുടെ അമ്മ പറയുന്നത്.