- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ മൊഴി നീക്കം അംഗീകരിച്ചില്ല; എല്ലാം മജിസ്‌ട്രേട്ടിന് മുമ്പിൽ തുറന്ന കോടതയിൽ തുറന്നു പറയും; ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തലുകളുണ്ടാകില്ല; നടക്കുന്നത് ദിലീപിന് അനുകൂല തംരഗമുണ്ടാക്കാനുള്ള ശ്രമം; തെറ്റ് ചെയ്തവർ ശിക്ഷക്കപ്പെടും; താൻ ഒത്തുതീർപ്പിന് വഴങ്ങിയെന്നത് അടിസ്ഥാന രഹിതം: കോടതിയിൽ ഹാജരാക്കിയ പൾസർ സുനി അഭിഭാഷകരോട് പറഞ്ഞത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാനായി താൻ ഒത്തുതീർപ്പിന് വഴങ്ങിയെന്ന വാദങ്ങൾ നിഷേധിച്ച് പൾസർ സുനി. താനൊരു ഒത്തുതീർപ്പിനുമില്ല. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാട്. അതിന് വേണ്ടി നിലകൊള്ളുമെന്നാണ് പൾസർ സുനിയുടെ നിലപാട്. ഇന്ന് എറണാകുളം കോടതിയിൽ സുനിയെ ഹാജരാക്കിയിരുന്നു. ഈ സമയത്ത് അഡ്വക്കേറ്റ് ആളൂർ അടക്കമുള്ളവരോടാണ് സുനി കാര്യങ്ങൾ വിശദീകരിച്ചത്. അങ്കമാലി മജിസ്‌ട്രേട്ടിന് മുമ്പിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയാനുണ്ട്. രഹസ്യമൊഴി നൽകാനുള്ള അപേക്ഷ കോടതി അംഗീകരിക്കുന്നില്ല. അതിനാൽ തുറന്ന കോടതിയിൽ മജിസ്‌ട്രേട്ടിനോട് എല്ലാം പറയാനാണ് സുനിയുടെ നീക്കം. എന്നാൽ കോടതിയുടെ അനുമതി തേടിയ ശേഷമാകും ഇത്തരത്തിൽ വെളിപ്പെടുത്തൽ. ഇങ്ങനെ പറയുന്ന വിശദാംശങ്ങൾ പൊലീസിനും നൽകാനാണ് സുനിയുടെ നീക്കം. ഗൂഢാലോചനക്കേസ് അന്വേഷണത്തിൽ നിന്ന് ദിലീപിനെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പൾസർ സുനി പറയുന്നു. താൻ ഒരു സ്വാധീനത്തിനും വഴങ്ങില്ല. ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷിക്കാനായി താൻ ഒത്തുതീർപ്പിന് വഴങ്ങിയെന്ന വാദങ്ങൾ നിഷേധിച്ച് പൾസർ സുനി. താനൊരു ഒത്തുതീർപ്പിനുമില്ല. തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ നിലപാട്. അതിന് വേണ്ടി നിലകൊള്ളുമെന്നാണ് പൾസർ സുനിയുടെ നിലപാട്. ഇന്ന് എറണാകുളം കോടതിയിൽ സുനിയെ ഹാജരാക്കിയിരുന്നു. ഈ സമയത്ത് അഡ്വക്കേറ്റ് ആളൂർ അടക്കമുള്ളവരോടാണ് സുനി കാര്യങ്ങൾ വിശദീകരിച്ചത്. അങ്കമാലി മജിസ്‌ട്രേട്ടിന് മുമ്പിൽ തനിക്ക് കാര്യങ്ങൾ തുറന്നു പറയാനുണ്ട്. രഹസ്യമൊഴി നൽകാനുള്ള അപേക്ഷ കോടതി അംഗീകരിക്കുന്നില്ല. അതിനാൽ തുറന്ന കോടതിയിൽ മജിസ്‌ട്രേട്ടിനോട് എല്ലാം പറയാനാണ് സുനിയുടെ നീക്കം. എന്നാൽ കോടതിയുടെ അനുമതി തേടിയ ശേഷമാകും ഇത്തരത്തിൽ വെളിപ്പെടുത്തൽ. ഇങ്ങനെ പറയുന്ന വിശദാംശങ്ങൾ പൊലീസിനും നൽകാനാണ് സുനിയുടെ നീക്കം.
ഗൂഢാലോചനക്കേസ് അന്വേഷണത്തിൽ നിന്ന് ദിലീപിനെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പൾസർ സുനി പറയുന്നു. താൻ ഒരു സ്വാധീനത്തിനും വഴങ്ങില്ല. ദിലീപ് അനുകൂല തരംഗമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേട്ടിനെ കാര്യങ്ങൾ ധരിപ്പിക്കാൻ വീണ്ടും പൾസർ സുനി ശ്രമം നടത്തുന്നതെന്നാണ് സൂചന. അങ്കമാലി കോടതിയിൽ രഹസ്യമൊഴി നൽകാനുള്ള അപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് പൾസർ സുനിയുടെ പുതിയ നീക്കം. ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൾസർ സുനി. വമ്പൻ സ്രാവ് ഉൾപ്പെടെ പലരേയും ദിലീപ് ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് സുനി അടുപ്പക്കാരോട് പറയുന്നത്.
കേസിൽ നാദിർഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം കേസിൽ അറസ്റ്റിലായിരിക്കുന്ന വിഐപി പറയട്ടെ എന്ന് പൾസർ സുനി പറഞ്ഞതും ഈ സാഹചര്യത്തിലാണ്. മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ എറണാകുളം സിജഐം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. കൂടുതൽ പേരുകളൊന്നും പൾസർ സുനി വെളിപ്പെടുത്തില്ല. എല്ലാം ദിലീപ് പറയട്ടേ എന്നാണ് സുനിയുടെ പക്ഷം. വമ്പൻ സ്രാവിന്റെ പേര് പുറത്തുവരാതിരിക്കാനാണ് സിനിമാക്കാർ ദിലീപിനെ പിന്തുണച്ച് രംഗത്ത് വരുന്നതെന്നാണ് പൾസർ വിലയിരുത്തുന്നത്. ഏതായാലും ഇപ്പോൾ അനുവദിച്ചില്ലെങ്കിൽ കേസിന്റെ വിസ്താര വേളയിൽ താൻ എല്ലാം പറയാമെന്നാണ് സുനി പരസ്യമായി പ്രതികരിക്കുന്നത്.
കേസിൽ ദിലീപിന് നേരിട്ട് ബന്ധമുള്ളതായി കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള 'ലക്ഷ്യ'യിലെത്തിയതായി പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ലക്ഷ്യയിലെ ജീവനക്കാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കീഴടങ്ങുന്നതിന് തലേ ദിവസമാണ് പൾസർ സുനി സ്ഥാപനത്തിലെത്തിയതെന്നാണ് ജീനവക്കാരൻ മൊഴി നൽകിയത്. സുനിയോടൊപ്പം മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു. ദിലീപുമായി ബന്ധപ്പെടുന്നതിന്റെ ഭാഗമായാണ് സുനി ഇവിടെ എത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന അനുമാനത്തെ സാധൂകരിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ് ഇത്. വേണ്ടി വന്നാൽ ഈ വിഷയത്തിൽ പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ദിലീപിന് വീണ്ടും ജാമ്യം നിഷേധിച്ചിരുന്നു.