കൊച്ചി: പൾസർ സുനി പീഡനത്തിന് ഇരയാക്കിയ ലോഹിതദാസിന്റെ നായിക പൊലീസിന് മൊഴി നൽകാനെത്തുന്നു. ഐജി ദിനേന്ദ്ര കശ്യപ് നേരത്തെ ഇവരോട് പൾസർ സുനിക്ക് എതിരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്ന് അവർ വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഏതാനം ദിവസങ്ങൾക്ക് മുമ്പ് ഇവർ മൊഴി നൽകാൻ സന്നദ്ധമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഉടൻ താൻ മൊഴി നൽകാൻ എത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം. 2012 ലാണ് നടിക്ക് നേരെ പീഡനം ഉണ്ടായതെന്നാണ് സൂചനകൾ. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇവർ.

2012 ൽ ഒരു അന്ന്യഭാഷ ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്ന വഴിയാക്കാണ് പൾസർ സുനി 2001 മുതൽ സിനിമ രംഗത്തുള്ള ഇവരെ പീഡിപ്പിച്ചതെന്നാണ് വിവരം. എന്നാൽ സംഭവത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിടാൻ പൊലീസോ, നടിയുടെ അടുത്ത വൃത്തങ്ങളോ തയ്യാറല്ല. പൾസർ സുനിയെ ടിവിയിൽ കണ്ട സമയം പീഡനത്തിന് ഇരയായ നടി പ്രത്യേക സ്വഭാവ പ്രകടനങ്ങൾ നടത്തിയതായും ഇവരുടെ സഹോദരിയുടെ അടുത്ത വൃത്തങ്ങളിൽ നിന്ന് സൂചനകൾ ലഭിക്കുന്നുണ്ട്. നേരത്തെ മറ്റൊരു യുവാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നടി 2014 ലാണ് വിവാഹം ചെയ്യുന്നത്.

ഈ പീഡനത്തിന് ശേഷം നടി സിനിമ രംഗത്ത് നിന്ന് ഏറെക്കാലം മാറിനിന്നിരുന്നു. എന്നാൽ ഇത് ക്വട്ടേഷനായിരുന്നില്ലെന്നാണ് സുനി പൊലീസിന് നൽകിയ വിവരം. കൊടും ക്രിമിനലിന്റെ വാക്കുകൾ വിശ്വാസത്തിലെടുക്കാതെ, അതും ക്വട്ടേഷനായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നടിയോട് മൊഴി നൽകാൻ കൊച്ചിയിൽ എത്താൻ ഒരു മാസം മുമ്പ് ഐജി ദിനേന്ദ്ര കശ്യപ് ആവശ്യപ്പെട്ടത്. ഫെബ്രുവരിയ്ൽ നടന്ന ആക്രമണം ഒഴികെ മറ്റൊന്നും ക്വട്ടേഷനായിരുന്നില്ലെന്നാണ് പൾസർ സുനി പൊലീസിന് നൽകിയിരിക്കുന്ന വിവരം.

സിനിമ മേഖലയിൽ ഉറ്റ ബന്ധങ്ങളില്ലാത്ത ഈ നായികയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം പൊലീസും നടത്തിവരുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ മുതിർന്ന നടിക്കെതിരെ 2011 ൽ പൾസർ സുനി ആക്രമണത്തിന് ലക്ഷ്യമിട്ടത് സംബന്ധിച്ച് നിർമ്മാതാവ് ജോണി സാഗരിക കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഈ കേസിൽ പൾസർ സുനിയെ ജയിലിലെത്തി സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. സംഭവം നടന്നയുടൻ നടിയുടെ ഭർത്താവ് പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നില്ല.

2017 ഫെബ്രുവരിയിൽ നടന്ന പീഡനം ഉൾപ്പടെ പൾസർ സുനി സിനിമ രംഗത്തുള്ള ആറ് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇവരിൽ നാല് പേരിൽ നിന്ന് മൊഴിയെടുക്കാൻ പൊലീസ് ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. രണ്ട് സ്ത്രീകൾ അന്വേഷണവുമായി സഹകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും മാധ്യമങ്ങളുമായി പങ്കുവെയ്ക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഇതിൽ ഒരു സ്ത്രീയുമായി സുനി ഇപ്പോൾ പ്രണയത്തിലുമാണ്. ബ്യൂട്ടിഷ്യനായ ഇവരോടെ നടിയെ ആക്രമിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സുനി ചർച്ച ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്രയിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ഇവർ. ഇവരാണ് ലക്ഷ്യ ആരംഭിക്കുന്നതിനായി കാവ്യാ മാധ്യവനെ സഹായിച്ചത്.