- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനിയുടെ അഭിഭാഷകനെ ചോദ്യംചെയ്യാൻ പൊലീസിന് ഹൈക്കോടതിയുടെ അനുമതി; വേണമെങ്കിൽ വക്കീലിനെ ചോദ്യംചെയ്യാനും പൊലീസിന് അധികാരമുണ്ടെന്നു കോടതി; നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡും മൊബൈലും സുനി ഏൽപ്പിച്ചത് അഭിഭാഷകനെ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി പൾസർ സുനി രണ്ടാമത് വക്കാലത്ത് നൽകിയ അഭിഭാഷകൻ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസിന് ഹൈക്കോടതി അനുമതി നൽകി. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളിയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകൾ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമില്ലെന്നും കക്ഷികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരെ സാക്ഷികളാക്കുകയാണെങ്കിൽ എല്ലാ അഭിഭാഷകരും സാക്ഷികളാകേണ്ടി വരുമെന്നും പ്രതീഷ് കോടതിയിൽ വാദിച്ചു. എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ സംഭവങ്ങളിൽ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാനാണ് പൊലീസ് നോട്ടീസ് നൽകിയതെന്നും ഇത് തടയാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡും സിംകാർഡും മൊബൈലും അഭിഭാഷകനെ ഏൽപ്പിച്ചതായി സുനി നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് നടിയെ അക്രമിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളടക
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിൽ പിടിയിലായ മുഖ്യപ്രതി പൾസർ സുനി രണ്ടാമത് വക്കാലത്ത് നൽകിയ അഭിഭാഷകൻ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാൻ പൊലീസിന് ഹൈക്കോടതി അനുമതി നൽകി.
മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളിയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്.
അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകൾ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമില്ലെന്നും കക്ഷികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരെ സാക്ഷികളാക്കുകയാണെങ്കിൽ എല്ലാ അഭിഭാഷകരും സാക്ഷികളാകേണ്ടി വരുമെന്നും പ്രതീഷ് കോടതിയിൽ വാദിച്ചു.
എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ സംഭവങ്ങളിൽ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാനാണ് പൊലീസ് നോട്ടീസ് നൽകിയതെന്നും ഇത് തടയാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡും സിംകാർഡും മൊബൈലും അഭിഭാഷകനെ ഏൽപ്പിച്ചതായി സുനി നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് നടിയെ അക്രമിച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം പൊലീസ് അഭിഭാഷകന്റെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഇത്തരം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും സുനിയുടെ മൊഴി സത്യമാണോ എന്ന് പരിശോധിക്കാനുമായിരുന്നു അഭിഭാഷകനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കൊച്ചിയിലെ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞതായി സുനി നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ പകർത്തിയ ഫോണിൽ മാത്രമല്ല ദൃശ്യങ്ങൾ സൂക്ഷിച്ചതെന്നും മറ്റൊരു മെമ്മറി കാർഡിലേക്ക് അത് പകർത്തി അഭിഭാഷകനെ ഏൽപ്പിച്ചിരുന്നതായുമാണ് സുനി പിന്നീട് മൊഴി നൽകിയത്.