- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാക്കാരുടെ വലംകൈ ആയി ക്വട്ടേഷൻ നടപ്പാക്കിയിട്ടും പൾസർ സുനിക്ക് സമ്പാദ്യം വട്ടപ്പൂജ്യം! ബൈക്ക് വാങ്ങിയത് സഹോദരിയുടെ മാല പണയപ്പെടുത്തി; പുറത്തിറക്കാൻ രംഗത്തുള്ള ആളൂർ വക്കീലിനും നയാപൈസ നൽകിയില്ല; പുറമേ ദരിദ്രനെന്ന പ്രതിച്ഛായ നിലനിർത്തി പണം വിശ്വസ്തരെ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ടാകുമെന്ന് പൊലീസ് നിഗമനം: സുനിയുടെ സാമ്പത്തിക ഇടപാടുകളിൽ അടിമുടി നിഗൂഢത
കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ സാമ്പത്തിക ഇടപാടുകളിൽ അടിമുടി നിഗൂഡത. സിനിമാക്കാരുടെ ഡ്രൈവറായിട്ടും ക്വട്ടേഷൻ ഏറ്റെടുത്തും കുറ്റകൃത്യങ്ങളിലൂടെ സ്വന്തമാക്കിയ പണം സുനി എന്തുചെയ്തു എന്നകാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഇനിയും കൃത്യമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടില്ല. പലപ്പോഴും മൊബൈൽ ചാർജ്ജ് ചെയ്യാൻ പോലും പണം വാങ്ങിയിരുന്നത് വീട്ടുകാരിൽ നിന്നും കാമുകിയിൽ നിന്നും. വീട്ടിലേക്ക് നയാപൈസയുടെ സഹായവും ചെയ്തിട്ടില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും അറവിൽ സ്വത്തുക്കളും വസ്തുവകകളുമില്ല. ആകെയുണ്ടായിരുന്ന ബൈക്ക് വാങ്ങിയത് സഹോദരി മാല പണയപ്പെടുത്തി നൽകിയ പണം കൊണ്ട്. വീട്ടിലെ മുറിയിൽ നേരാം വണ്ണം കിടക്കാൻ പോലും സൗകര്യമില്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പൊലീസ് പിടിയിലാവുന്നതിനുമുമ്പുള്ള സാമ്പത്തീക ശേഷിയെക്കുറിച്ച് അടുപ്പക്കാർ നൽകുന്ന വിവരം ഇതാണ്. സ്വന്തമാക്കിയ സമ്പാദ്യത്തിൽ നിന്നും തങ്ങൾക്കുവേണ്ടി സുനിൽകുമാർ ഒന്നും ചെയ്തിട്ടില്ലന്ന് വീട്ടുകാർ നേരത
കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയുടെ സാമ്പത്തിക ഇടപാടുകളിൽ അടിമുടി നിഗൂഡത. സിനിമാക്കാരുടെ ഡ്രൈവറായിട്ടും ക്വട്ടേഷൻ ഏറ്റെടുത്തും കുറ്റകൃത്യങ്ങളിലൂടെ സ്വന്തമാക്കിയ പണം സുനി എന്തുചെയ്തു എന്നകാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഇനിയും കൃത്യമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടില്ല. പലപ്പോഴും മൊബൈൽ ചാർജ്ജ് ചെയ്യാൻ പോലും പണം വാങ്ങിയിരുന്നത് വീട്ടുകാരിൽ നിന്നും കാമുകിയിൽ നിന്നും. വീട്ടിലേക്ക് നയാപൈസയുടെ സഹായവും ചെയ്തിട്ടില്ല.
നാട്ടുകാരുടെയും വീട്ടുകാരുടെയും അറവിൽ സ്വത്തുക്കളും വസ്തുവകകളുമില്ല. ആകെയുണ്ടായിരുന്ന ബൈക്ക് വാങ്ങിയത് സഹോദരി മാല പണയപ്പെടുത്തി നൽകിയ പണം കൊണ്ട്. വീട്ടിലെ മുറിയിൽ നേരാം വണ്ണം കിടക്കാൻ പോലും സൗകര്യമില്ല. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പൊലീസ് പിടിയിലാവുന്നതിനുമുമ്പുള്ള സാമ്പത്തീക ശേഷിയെക്കുറിച്ച് അടുപ്പക്കാർ നൽകുന്ന വിവരം ഇതാണ്. സ്വന്തമാക്കിയ സമ്പാദ്യത്തിൽ നിന്നും തങ്ങൾക്കുവേണ്ടി സുനിൽകുമാർ ഒന്നും ചെയ്തിട്ടില്ലന്ന് വീട്ടുകാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമാവുകയും ചെയ്തിരുന്നു. മാതാപിതാക്കളുമായി നല്ല ബന്ധത്തിലല്ലങ്കിലും സഹോദരിയുമായി സുനി സംസാരിക്കാറുണ്ടായിരുന്നു.പണത്തിന് ആവശ്യപ്പെടുമ്പോഴെല്ലാം ചെറിയ തുകകൾ നൽകി അവർ സഹോദരനെ സഹായിക്കാറുണുണ്ടായിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ.ബി എ ആളൂർ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് സുനിൽക്കുമാറിന്റെ സാമ്പത്തീക ശേഷിയെക്കുറിച്ച് ചർച്ച വ്യാപകമായത്. സംഭവത്തിൽ സുനിൽകുമാർ ഒന്നാം പ്രതിയാണ്. ഇതുവരെ ഫീസിനത്തിലെന്ന ഒരുകാര്യത്തിനും സുനിൽകുമാർ ആളൂരിന് ഒരു രൂപ പോലും നൽകിയിട്ടില്ലന്നാണ് വീട്ടുകാരുടെ വെളിപ്പെടുത്തൽ. വക്കീലിന് പണം നൽകേണ്ടതില്ലന്ന് സുനിൽകുമാർ തങ്ങളോട് നിർദ്ദേശിച്ചതായും ഇക്കൂട്ടർ വ്യക്തമാക്കി. പൊലീസ് പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം കുറ്റകൃത്യങ്ങൾ വഴി സുനിൽ വൻതുക സ്വന്തമാക്കിയെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പുറമേ ദരിദ്രനെന്ന പ്രതിച്ഛായ നിലനിർത്തി സുനി ഈ പണം വിശ്വസ്തരെ സൂക്ഷിക്കാനേൽപ്പിച്ചിട്ടുണ്ടാവാമെന്നാണ് ഒരു വിഭാഗത്തിന്റെ അനുമാനം.
കൈയിലെത്തിയ തുക ആർഭാട ജീവിതം നയിച്ച് സുനി നശിപ്പിച്ചിരിക്കാമെന്ന അഭിപ്രായക്കാരും നിരവധിയാണ്. കൊച്ചിയിൽ ജോലി ചെയ്തുവരുന്ന സ്ത്രീയുമായി വർഷങ്ങളായി സുനി സ്‌നേഹ ബന്ധത്തിലേർപ്പെട്ടിരുന്നു. ഇവരെ വിവാഹം കഴിക്കുന്നതിനുള്ള തീരുമാനം സുനി വീട്ടുകാരുമായി പങ്കുവയ്ക്കുകയും ബന്ധുക്കളെയും കൂട്ടി പെണ്ണുകാണൽ ചടങ്ങിനായി തയ്യാറെടുപ്പുകളും നടന്നിരുന്നു. സുനി അറസ്റ്റിലായതോടെ ഈ സ്ത്രീയും പൊലീസിന്റെ നോട്ടപ്പുള്ളിയായി. ഇവരെ പൊലീസ് പലവട്ടം ചോദ്യം ചെയ്തു. ഇതിൽ നിന്നുമാണ് ഈ സ്ത്രീ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്ന് വീട്ടുകാർ അറിയുന്നത്. സ്ത്രീയും ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ അന്വേഷക സംഘം ജയിലെത്തി സുനിയെ കാണിച്ചതായും അറിയുന്നു.
അങ്കമാലി കോടതിയിൽ രഹസ്യമൊഴി നൽകി ജാമ്യം നേടാനുള്ള ശ്രമത്തിലായിരുന്നു പൾസർ സുനി. എന്നാൽ അന്വേഷണത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ച സാഹചര്യത്തിൽ എല്ലാം മാറ്റി മറിക്കുന്ന രഹസ്യമൊഴി എടുക്കുന്നതിനോട് കോടതിക്ക് താൽപ്പര്യമില്ല. പറയാനുള്ളതെല്ലാം വിചാരണ സമയത്ത് കേൾക്കാമെന്നാണ് കോടതിയുടെ നിലപാടെന്നാണ് സൂചന.
പ്രധാന പ്രതി പുറത്തു നിൽക്കുന്നതിനാൽ ദിലീപിന് ജാമ്യം നിഷേധിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരാകും. അതുകൊണ്ടാണ് പൾസറിന് ജാമ്യം കിട്ടട്ടേയെന്ന ചിന്തയിൽ സിനിമാ ലോകം എത്തുന്നത്. നടി ആക്രമിക്കപ്പെട്ട് ദിവസങ്ങൾക്കൊപ്പം പൾസർ പൊലീസിന്റെ കസ്റ്റഡിയിലായി. 90 ദിവസവും കഴിഞ്ഞ് തടവ് നീണ്ടു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമായി ചൂണ്ടിക്കാട്ടിയാണ് പൾസർ ഹൈക്കോടതിയെ സമീപിക്കുന്നത്.
ദിലീപ് ഇതിനോടകം മൂന്ന് ജാമ്യ ഹർജികൾ ഹൈക്കോടതിയിൽ നൽകി. എന്നാൽ പൾസർ ആദ്യമായാണ് ഇതിന് ഹൈക്കോടതിയിൽ ശ്രമിക്കുന്നത്. നാദിർഷായുടെ ജാമ്യ ഹർജിക്കിടെ പൾസർ സുനിയെ എല്ലാ മാസവും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന പരിഹാസ രൂപേണയുള്ള വിമർശനം ജസ്റ്റീസ് ഉബൈദ് നടത്തിയിരുന്നു. ഈ പോയിന്റിൽ പിടിച്ചാകും സുനിക്കായി ആളൂർ ജാമ്യാ ഹർജി വാദിക്കുക എന്നുമാണ് അറിയുന്നത്.