- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക്‌മെയ്ൽ വിവാദം കൊഴുക്കുമ്പോൾ പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അജ്ഞാതന്റെ പണമൊഴുകുന്നു; ഒരാഴ്‌ച്ചക്കിടെ പെരുമ്പാവൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 45000 രൂപ! ആരാണ് പണം നൽകിയതെന്നറിയില്ലെന്ന് ശോഭന; നിക്ഷേപകനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടങ്ങളിലൂടെ നീങ്ങുമ്പോൾ സുപ്രധാനമായ ഒരു സംഭവം കൂടി പുറത്തുവരുന്നു. പൾസർ സുനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്് നിർണായ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ബ്ലാക്‌മെയ്ൽ ആരോപിച്ച് ദിലീപ് പരാതി നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നു. ഇതിനിടെയാണ് പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഒഴുകുന്നു എന്ന വിവരവും പുറത്തുവരുന്നത്. പൾസറിന്റെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തത് കൈരളി പീപ്പിൾ ചാനലാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവുകളിലൂടെ മുന്നേറുമ്പോഴാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിൽ പണം എത്തിയത്. ഒരാഴ്‌ച്ചക്കിടെ 45000 രൂപയാണ് ശോഭനയുടെ അക്കൗണ്ടിൽ എത്തിയത്. പെരുമ്പാവൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിലാണ് നാൽപത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്. കേസ് അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്ന വിലയിരുത്തലിലാണ
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടങ്ങളിലൂടെ നീങ്ങുമ്പോൾ സുപ്രധാനമായ ഒരു സംഭവം കൂടി പുറത്തുവരുന്നു. പൾസർ സുനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്് നിർണായ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ ബ്ലാക്‌മെയ്ൽ ആരോപിച്ച് ദിലീപ് പരാതി നൽകിയതിന്റെ വിവരങ്ങളും പുറത്തുവന്നു. ഇതിനിടെയാണ് പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഒഴുകുന്നു എന്ന വിവരവും പുറത്തുവരുന്നത്.
പൾസറിന്റെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തത് കൈരളി പീപ്പിൾ ചാനലാണ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം വഴിത്തിരിവുകളിലൂടെ മുന്നേറുമ്പോഴാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിൽ പണം എത്തിയത്. ഒരാഴ്‌ച്ചക്കിടെ 45000 രൂപയാണ് ശോഭനയുടെ അക്കൗണ്ടിൽ എത്തിയത്.
പെരുമ്പാവൂരിലെ യൂണിയൻ ബാങ്ക് അക്കൗണ്ടിലാണ് നാൽപത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്. കേസ് അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ എവിടെ നിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസിൽ ഇത് വഴിത്തിരിവാകുമെന്നും പൊലീസ് കരുതുന്നു.
പൾസറിനെ സഹായിക്കുന്ന ആരെങ്കിലുമാകും അമ്മയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചതെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ ആരാണ് പൾസറിന് പണം നൽകുന്നതെന്ന അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം. ദിലീപിനോട് ഒന്നര കോടി ആവശ്യപ്പെട്ട് പൾസർ സുനി അപ്പുണ്ണിയെ വിളിക്കുന്ന സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ വിഷ്ണുവാണ് ഫോൺ വിളിക്കുന്നത് എന്നാണ് വാർത്തകളിൽ ഇടംപിടിച്ചതെങ്കിലും പിന്നീട് പൾസർ നേരിട്ടാണ് വിളിച്ചതെന്ന വിവരം പൊലീസ് കണ്ടെത്തിയിരുന്നു.
താൻ കൊടുത്തയച്ച കത്ത് വായിക്കണമെന്നും ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും കത്തിൽ പറഞ്ഞ പ്രകാരം മൂന്ന് മാസം കൊണ്ട് കോടി രൂപ നൽകണമെന്നും ഈ സംഭാഷണം റെക്കോഡ് ചെയ്താൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും പൾസർ അപ്പുണ്ണിയോട് പറയുന്നുണ്ട്. സുനിക്ക് ജയിലിൽ യഥേഷ്ടം ഫോൺ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ ഫോൺ സംഭാഷണത്തോട് രൂക്ഷമായാണ് അപ്പുണ്ണി പ്രതികരിക്കുന്നത്. ഞങ്ങൾ ഈ സംഭവവുമായി ബന്ധമില്ലാതിരുന്നിട്ടും എന്തിനാണ് വിളിക്കുന്നതെന്ന് അപ്പുണ്ണി ചോദിക്കുന്നു. ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും അപ്പുണ്ണി പറയുന്നുണ്ട്. പൾസർ എഴുതിയതെന്ന് പറയുന്ന കത്ത് വായിക്കാൻ സുനി അയാളെ നിർബന്ധിക്കുന്നുണ്ട്. കത്ത് വായിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ പൊലീസിൽ പോയി പരാതി പറയാനും അപ്പുണ്ണി പറയുന്നു.
ബ്ലാക്ക് മെയിൽ ചെയ്തുവെന്നാരോപിച്ച് ദിലീപ് നൽകിയ കേസിൽ വിഷ്ണുവും പൊലീസ് കസ്റ്റഡിയിലാണ്. പൾസർ സുനി എഴുതിയതാണെന്ന് പറഞ്ഞ് കത്ത് ദിലീപിന്റെ അടുത്തെത്തിച്ചത് വിഷ്ണുവാണ്. അയാൾ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചിരുന്നു. നടിയെ ആക്രമിക്കാൻ പണം നൽകിയത് ദിലീപാണെന്ന് പറഞ്ഞാൽ വൻ തുക ലഭിക്കുമെന്നും ദിലീപിന്റെ പേര് ഈ കേസിൽ വലിച്ചിഴക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് ദിലീപ് കോൾ റെക്കോഡുകളും കത്തുമടക്കം പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയോടെയാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും വഴിത്തിരിവായത്.