- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ കാറിലിട്ട് പ്രകൃതി വിരുദ്ധ പീഡനങ്ങൾക്ക് വിധേയമാക്കിയത് 49 മിനിറ്റ്; ഗൂഢാലോചനക്കാർക്ക് കൈമാറിയത് മൂന്ന് മിനിറ്റ് നീളമുള്ള എഡിറ്റ് ചെയ്ത വീഡിയോയും; ഒർജിനൽ കൈമാറിയത് തമ്മനത്തെ നടിക്കെന്നും പൾസറിന്റെ മൊഴി: തൃശൂരിലെ ലൊക്കേഷനിൽ വച്ച് നടനും കണ്ടു; പിടിച്ചെടുത്ത ദൃശ്യങ്ങളിൽ പൊലീസ് വിശദീകരണം ഇങ്ങനെ
കൊച്ചിയിൽ നടിയെ ഓടുന്ന കാറിൽ ലൈംഗികമായി പീഡിപ്പിച്ചതിന്റെ മൂന്നു മിനിട്ട് ദൈർഘ്യമുള്ള എഡിറ്റുചെയ്ത ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങൾ പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്. പൾസർ സുനി എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ആറ് ക്ലിപ്പുകളിലായുള്ള ഈ ദൃശ്യങ്ങൾ ഒരു മെമ്മറി കാർഡിൽ നിന്നാണ് പൊലീസിന് കിട്ടിയതെന്നാണ് വിവരം. അതേസമയം കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ 'ലക്ഷ്യ'യിൽ നിന്നാണോ മെമ്മറി കാർഡ് കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മെമ്മറി കാർഡിൽ ഉണ്ടായിരുന്ന 49 മിനിട്ട് ദൈർഘ്യമുള്ള ദശ്യത്തിൽനിന്നും വ്യക്തതയുള്ള മൂന്നുമിനിട്ട് പീഡനദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തെടുക്കുകയായിരുന്നു. തൃശൂരിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പൾസർ സുനി ഒരു നടനെ ഈ ദൃശ്യങ്ങൾ കാട്ടിയിരുന്നു. ഒരു മിനിട്ടിൽ താഴെ വീതം ദൈർഘ്യമുള്ള ആറ് വീഡിയോ ക്ലിപ്പുകളാക്കിയാണ് മെമ്മറി കാർഡിൽ സൂക്ഷിച്ചിരുന്നത്. വാഹനത്തിന്റെ ഇരമ്പൽ ശബ്ദമാണ് വീഡിയോകളിൽ ഏറെയും. ശേഷിക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിൽ തന
കൊച്ചിയിൽ നടിയെ ഓടുന്ന കാറിൽ ലൈംഗികമായി പീഡിപ്പിച്ചതിന്റെ മൂന്നു മിനിട്ട് ദൈർഘ്യമുള്ള എഡിറ്റുചെയ്ത ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങൾ പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർ പരിശോധിച്ചുവരികയാണ്.
പൾസർ സുനി എഡിറ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന ആറ് ക്ലിപ്പുകളിലായുള്ള ഈ ദൃശ്യങ്ങൾ ഒരു മെമ്മറി കാർഡിൽ നിന്നാണ് പൊലീസിന് കിട്ടിയതെന്നാണ് വിവരം. അതേസമയം കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രശാലയായ 'ലക്ഷ്യ'യിൽ നിന്നാണോ മെമ്മറി കാർഡ് കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
മെമ്മറി കാർഡിൽ ഉണ്ടായിരുന്ന 49 മിനിട്ട് ദൈർഘ്യമുള്ള ദശ്യത്തിൽനിന്നും വ്യക്തതയുള്ള മൂന്നുമിനിട്ട് പീഡനദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തെടുക്കുകയായിരുന്നു. തൃശൂരിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് പൾസർ സുനി ഒരു നടനെ ഈ ദൃശ്യങ്ങൾ കാട്ടിയിരുന്നു. ഒരു മിനിട്ടിൽ താഴെ വീതം ദൈർഘ്യമുള്ള ആറ് വീഡിയോ ക്ലിപ്പുകളാക്കിയാണ് മെമ്മറി കാർഡിൽ സൂക്ഷിച്ചിരുന്നത്.
വാഹനത്തിന്റെ ഇരമ്പൽ ശബ്ദമാണ് വീഡിയോകളിൽ ഏറെയും. ശേഷിക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിൽ തന്നെയുള്ള ഒരു യുവനടിക്ക് കൈമാറിയതായാണ് വിവരം. തമ്മനത്തെ ഇവരുടെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുമെന്ന് വാഹനത്തിൽ വച്ച് പൾസർ സുനി നടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സുനി ഉദ്ദേശിച്ച തമ്മനത്തെ ഫ്‌ളാറ്റ് ഈ യുവനടിയുടേതാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ കൈവശമുണ്ടായിരുന്ന മൂന്ന് മെമ്മറി കാർഡുകളിൽ ഒന്നാണ് കാവ്യയുടെ അമ്മയ്ക്ക് നൽകിയതെന്ന് പൾസർ സുനി മൊഴി നൽകിയിട്ടുണ്ട്.