കൊച്ചി: നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലിലാണെന്ന് പൾസർ സുനിയടെ അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. ഇവിടെ യോഗത്തിൽ സിദ്ദിഖ് എന്നയാൾ പങ്കെടുത്തു. അതാരാണെന്ന് അറിയില്ലെന്നും പൾസർ സുനിയുടെ അമ്മ വെളിപ്പെടുത്തി. സംവിധായകൻ ബാലചന്ദ്ര കുമാർ പറയുന്നത് സത്യമാണെന്നും ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന പലരും അത് പുറത്ത് പറയാൻ തയ്യാറാവുന്നില്ലെന്നും ജയിലിൽ വെച്ച് കണ്ടപ്പോൾ സുനി പറഞ്ഞതായി അമ്മ ശോഭന വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് ഇത്തരമൊരു അഭിപ്രായം പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെക്കൂടാതെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ശരത്ത് എന്നിവരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ശരത് അടക്കമുള്ള പ്രതികൾ സമാന ഹർജി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കള്ളക്കേസാണെന്നുമാണ് ദിലീപടക്കമുള്ള പ്രതികളുടെ വാദം. എന്നാൽ നിയമത്തിന്റെ പിടിയിൽ നിന്ന് വഴുതി മാറാനുള്ള ശ്രമമാണ് ദിലീപിന്റേതും സകല തെളിവുകളും ശേഖരിച്ചശേഷമാണ് പ്രതി ചേർത്തതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ എതിർക്കുകയാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ 'വിഐപി' എന്ന് വിളിക്കപ്പെട്ട ആറാമൻ ശരത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നത്.

ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽത്തന്നെ ആദ്യമാണെന്നും, സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

ഗൂഢാലോചനക്കേസിൽ തെളിവുകൾ ലഭിക്കുക ക്ലേശകരമാണ്. ഇവിടെ സംഭവത്തിന് സാക്ഷിയായ ഒരാൾ മൊഴി നൽകാൻ മുന്നോട്ടു വന്നു. പ്രതികൾ നടത്തുന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ ക്ലിപ്പ് പ്രതികളുടെ ശബ്ദ സാമ്പിളുകളോടൊപ്പം പരിശോധനയ്ക്ക് അയയ്ക്കണം. ഇതിനായി പ്രതികളുടെ ശബ്ദ സാമ്പിൾ എടുക്കണം.

ജനുവരി 13-ന് ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അടക്കം 19 സാധനങ്ങൾ പിടിച്ചെടുത്തു. ഇവയുടെ ഫോറൻസിക് പരിശോധനയിലൂടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കണം. സത്യം കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഗൂഢാലോചനയെ തുടർന്നുള്ള നീക്കങ്ങൾ എന്തെല്ലാമായിരുന്നു എന്നും ഇപ്പോഴും അത്തരമൊരു ലക്ഷ്യം ഉണ്ടോ എന്നതുമൊക്കെ കണ്ടെത്തണം തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.