- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവ ശുശ്രൂഷയ്ക്കായി ഷംസിയയെ ലേബർ റൂമിലേക്ക് കൊണ്ടു പോയത് രാവിലെ; ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി മരിച്ചെന്ന് അറിയിച്ച് ജീവനക്കാരും; നവജാത ശിശുവിന്റെ മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് ബഹളം വച്ച് ബന്ധുക്കൾ; പുനലൂർ വയലിൽ ആശുപത്രിയിൽ സംഘർഷമകറ്റിയത് പൊലീസ് ഇടപെടൽ
പുനലൂർ : നവജാതശിശുവിന്റെ മരണം വയലിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ വാക്കേറ്റവും നാടകീയ രംഗങ്ങളും. പുനലൂർ പൈനാപ്പിൾ ജംഗ്ഷനു സമീപത്തെ തോമസ് വൈദ്യൻ മെമോറിയൽ ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം . കാര്യറ പട്ടാണിയഴികം വീട്ടിൽ റിയാസ് ഷംസിയ ദമ്പതികളുടെ കുട്ടിയാണ് ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്. സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ : പതിനേഴാം തീയതി വൈകുന്നേരത്തോടെയാണ് ഷംസിയയെ പ്രസവ ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പ്രസവത്തിനായി തീയേറ്ററിലേക്ക് മാറ്റിയത് . ഏകദേശം ഒന്നര മണിക്കൂർ നേരം കഴിഞ്ഞപ്പോഴാണ് കുട്ടി മരിച്ച വിവരം തങ്ങളെ ആശുപത്രി അധികൃതർ അറിയിച്ചത് . വിവരമറിഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രകോപിതരാകുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു . തുടർന്ന് പുനലൂർ സി ഐ ബിനു വർഗീസ് എസ് ഐ ജെ രാജീവ് തുടങ്ങിയവരുടെ നേത്രുത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നങ്ങൾക്ക് അയവുണ്ടായില്ല . ചികിത്സാ പിഴ
പുനലൂർ : നവജാതശിശുവിന്റെ മരണം വയലിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ വാക്കേറ്റവും നാടകീയ രംഗങ്ങളും. പുനലൂർ പൈനാപ്പിൾ ജംഗ്ഷനു സമീപത്തെ തോമസ് വൈദ്യൻ മെമോറിയൽ ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം . കാര്യറ പട്ടാണിയഴികം വീട്ടിൽ റിയാസ് ഷംസിയ ദമ്പതികളുടെ കുട്ടിയാണ് ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ : പതിനേഴാം തീയതി വൈകുന്നേരത്തോടെയാണ് ഷംസിയയെ പ്രസവ ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പ്രസവത്തിനായി തീയേറ്ററിലേക്ക് മാറ്റിയത് . ഏകദേശം ഒന്നര മണിക്കൂർ നേരം കഴിഞ്ഞപ്പോഴാണ് കുട്ടി മരിച്ച വിവരം തങ്ങളെ ആശുപത്രി അധികൃതർ അറിയിച്ചത് .
വിവരമറിഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രകോപിതരാകുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു . തുടർന്ന് പുനലൂർ സി ഐ ബിനു വർഗീസ് എസ് ഐ ജെ രാജീവ് തുടങ്ങിയവരുടെ നേത്രുത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നങ്ങൾക്ക് അയവുണ്ടായില്ല . ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണം എന്നാരോപിച്ചായിരുന്നു ഇവർ പ്രകോപിതരായത്.
സ്വാഭാവിക പ്രസവത്തിനായി ഏറെനേരം കാത്തെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടറും , റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസും പറഞ്ഞു.
ഇത്തരം സാഹചര്യം നിലനിന്നതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വിട്ടുനല്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയും ആദ്യം ബന്ധുക്കൾ ഇത് വിസമ്മതിക്കുകയും ചെയ്തു . തുടർന്ന് ഏറെ നേരത്തെ നാടകീയ രംഗങ്ങൾക്കാണ് ആശുപത്രിയും പരിസരവും സാക്ഷ്യം വഹിച്ചത്.
കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തിന്മേൽ കേസെടുത്ത പുനലൂർ പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജു ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.