- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതേകാലോടെയെത്തി പഞ്ചു ചെയ്ത് ചിലർ; പത്തുമണി ആയതോടെ സമയം വൈകാതിരിക്കാൻ ഓടിക്കിതച്ചെത്തി വിരലമർത്തി മറ്റുചിലർ; പഞ്ചിങ് മെഷീൻ ചതിച്ചതോടെ പണി കിട്ടുമോ എന്ന ആശങ്കയിലും ഒരു കൂട്ടർ; തീവണ്ടി സമയം കൃത്യമായില്ലെങ്കിൽ എല്ലാം പാളുമെന്ന് തുറന്നു പറഞ്ഞും ജീവനക്കാർ; ഒരു പഞ്ചു കൊണ്ട് 'എല്ലാം ശരിയാക്കാം' എന്നത് തെറ്റിദ്ധാരണയെന്ന് യൂണിയനുകൾ: സെക്രട്ടറിയേറ്റിലെ ആദ്യദിനത്തിലെ 'പഞ്ചിങ്' പരീക്ഷണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരായാൽ അൽപ്പമൊക്കെ ഒന്ന് ഉഴപ്പും എന്നത് കാലങ്ങളായുള്ള ഒരു ചൊല്ലാണ്. മടിയന്മാരാണ് ഉദ്യോഗസ്ഥർ എന്നതിനാണ് ഇത്തരമൊരു വിശേഷണം ചാർത്തികൊടുത്തതും. സർക്കാർ ജീവനക്കാരുടെ മടി മാറ്റാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൈകൊണ്ട ഒരു തീരുമാനമായിരുന്നു പഞ്ചിങ്ങ് നിർബന്ധമാക്കുക എന്നത്. പുതിയ വർഷം ആരംഭിച്ച ഇന്ന് മുതൽ സംഗതി നടപ്പിലാവുകയും ചെയ്തു. രാവിലെ പത്ത് മണി മുതൽ തന്നെ സെക്രട്ടേറിയറ്റിൽ പഞ്ചിങ് ചെയ്യാനെത്തിയവരുടെ നീണ്ട നിരയും കാണാമായിരുന്നു. ആദ്യ ദിവസം തന്നെ പഞ്ചിങ് മെഷീൻ ചതിച്ചതോടെ ചിലരെങ്കിലും ശമ്പളം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലുമായി. എപ്പോഴെങ്കിലുമൊക്കെ ഓഫീസിൽ വന്നിട്ട് നേരത്തെ വീട്ടിൽപോകുന്ന പരിപാടി ജീവനക്കാരിൽ ഭൂരിഭാഗവും തുടരുന്നതിൽ മുഖ്യന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ്. കൃത്യ സമയത്ത് ഇൻ ഔട്ട് എന്നിവ പഞ്ച് ചെയ്യുന്നത് നിർബന്ധമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തോട് സമ്മിശ്രിത പ്രതികരണമായിരുന്നു ആദ്യ ദിവസം ജീവനക്കാരുടെ ഇടയിൽ. ഒരു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരായാൽ അൽപ്പമൊക്കെ ഒന്ന് ഉഴപ്പും എന്നത് കാലങ്ങളായുള്ള ഒരു ചൊല്ലാണ്. മടിയന്മാരാണ് ഉദ്യോഗസ്ഥർ എന്നതിനാണ് ഇത്തരമൊരു വിശേഷണം ചാർത്തികൊടുത്തതും. സർക്കാർ ജീവനക്കാരുടെ മടി മാറ്റാനുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൈകൊണ്ട ഒരു തീരുമാനമായിരുന്നു പഞ്ചിങ്ങ് നിർബന്ധമാക്കുക എന്നത്. പുതിയ വർഷം ആരംഭിച്ച ഇന്ന് മുതൽ സംഗതി നടപ്പിലാവുകയും ചെയ്തു. രാവിലെ പത്ത് മണി മുതൽ തന്നെ സെക്രട്ടേറിയറ്റിൽ പഞ്ചിങ് ചെയ്യാനെത്തിയവരുടെ നീണ്ട നിരയും കാണാമായിരുന്നു. ആദ്യ ദിവസം തന്നെ പഞ്ചിങ് മെഷീൻ ചതിച്ചതോടെ ചിലരെങ്കിലും ശമ്പളം നഷ്ടപ്പെടുമോ എന്ന് ആശങ്കയിലുമായി.
എപ്പോഴെങ്കിലുമൊക്കെ ഓഫീസിൽ വന്നിട്ട് നേരത്തെ വീട്ടിൽപോകുന്ന പരിപാടി ജീവനക്കാരിൽ ഭൂരിഭാഗവും തുടരുന്നതിൽ മുഖ്യന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ്. കൃത്യ സമയത്ത് ഇൻ ഔട്ട് എന്നിവ പഞ്ച് ചെയ്യുന്നത് നിർബന്ധമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തോട് സമ്മിശ്രിത പ്രതികരണമായിരുന്നു ആദ്യ ദിവസം ജീവനക്കാരുടെ ഇടയിൽ. ഒരു മാസം ഗ്രേസ് പിരീഡ് ആയി മൂന്ന് മണിക്കൂറാണ് പഞ്ചിങ്ങിൽ ഇളവായി ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ ആദ്യ ദിവസം ഗ്രേസ് പിരീഡിൽ നിന്നും സമയം കളയണ്ടെന്ന് കരുതി പത്ത് മണിക്ക് മുൻപ് ഓഫീസിലേക്ക് ഓടിയെത്തുന്നവർ നിരവധിയായിരുന്നു. ആദ്യദിവസമായതിനാൽ വൈകേണ്ട എന്നു കരുതി ഒമ്പതേകാലോടെ ചിലർ എത്തി.
പത്ത് മണിക്ക് മുൻപ് തന്നെ പഞ്ച് ചെയ്ത് പലരും ജോലിയിൽ പ്രവേശിച്ചു. എന്നാൽ ആദ്യ ദിവസമായതിനാൽ തന്നെ മെഷീൻ കേടായത് കാരണം പലർക്കും പഞ്ചിങ്ങ് സമയത്ത് ചെയ്യാനും കഴിഞ്ഞില്ല. സമീപ ജില്ലകളിൽ നിന്നും ദിവസേന തലസ്ഥാനതെത്തി ജോലി ചെയ്യുന്നവർ നിരവധിയാണ്. പഞ്ചിങ്ങ സംവിധാനം നിലവിൽവന്നതചോടെ ഇവർക്കും നേരത്തെ വീടുകളിൽ നിന്നും ജോലിക്കായി പുറപ്പെടേണ്ട അവസ്ഥയുണ്ട്. ട്രെയിനുകളുടെ അഭാവം തന്നെയാണ് വെല്ലുവിളിയെന്ന് ജീവനക്കാർ അഭിപ്രായപ്പെടുന്നു. പത്ത് മണിക്ക് പഞ്ച് ചെയ്യണമെങ്കിൽ വളരെ നേരത്തെ തന്നെ എത്തി കാത്തിരിക്കേണ്ട അവസ്ഥയാണ്.
ശമ്പളം നഷ്ടമാകുന്ന സ്ഥിതിയൊഴിവാക്കാൻ തീവണ്ടികളുടെ സമയം നേരത്തേയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസവും രാവിലെ അഞ്ചു മണിക്കാണ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സപ്രസ് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുക. തിരുവനന്തപുരം സ്റ്റേഷനിൽ എത്തുന്നത് 9.55-നാണ്. എവിടെയെങ്കിലും പിടിച്ചിട്ടാൽ ട്രെയിൻ വീണ്ടും വൈകും.
എറണാകുളം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിലെ ആഴ്ച യാത്രക്കാർ മിക്കവരും ഈ വണ്ടിയാണ് തിങ്കളാഴ്ചകളിൽ തിരുവനന്തപുരത്തെത്താൻ ആശ്രയിക്കുക. സീസൺടിക്കറ്റ് ലഭ്യമാകുന്ന ചങ്ങനാശ്ശേരിയിലും തെക്കോട്ടുമുള്ള യാത്രക്കാരാണ് ദിവസവും ഇതിനെ ആശ്രയിക്കുന്നത്. 9.55ന് തന്നെ വണ്ടിയെത്തിയാലും 15 മിനിറ്റെങ്കിലും കൊണ്ടേ സെക്രട്ടേറിയറ്റിലെത്താൻ കഴിയൂ. സമയം വൈകിയാൽ വീണ്ടും വൈകും. മൂന്നു ദിവസം വൈകി പഞ്ചു ചെയ്താൽ ശമ്പളം പിടിക്കുന്നതുമാണ്. സീസൺടിക്കറ്റ് നിരക്കും ബസ്നിരക്കും തമ്മിൽ വലിയ അന്തരമുള്ളതിനാൽ ആ വഴിക്കും ചിന്തിക്കാൻ കഴിയില്ലായെന്നാണ് ജീവനക്കാരുടെ പരാതി.
പഞ്ചിങ് നിർബന്ധമാക്കിയതുകൊണ്ട് പ്രത്യേക നേട്ടമൊന്നുമില്ലെന്നാണ് ജീവനക്കാരുടെ യുഡിഎഫ് യൂണിയനായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പറയുന്നത്. ജീവനക്കാർ ഉഴപ്പന്മാരാണെന്നും പഞ്ചിങ് കൊണ്ട് ഒരു പഞ്ചുണ്ടാക്കി എല്ലാം ശരിയാക്കാം എന്ന് കരുതുന്നത് തെറ്റാണെന്നും യൂണിയൻ പ്രസിഡന്റ് ജെ ബെൻസി മറുനാടൻ മലയാളിയോട് പറഞ്ഞു. നഷ്ടത്തിലുള്ള സർക്കാര്ിന്റെ ഖജനാവിൽ നി്നനും കോടികൾ ചെലവാക്കി മിഷീനുകൾ സ്ഥാപിച്ചാൽ മാത്രം പോര.
ഇവിടെ എല്ലാ ജീവനക്കാരും താമസിച്ച് ഓഫീസിൽ വന്ന് നേരത്തെ വീട്ടിൽ പോകുന്നവരല്ല.ഭൂരിഭാഗം ജീവനക്കാരും അഴധി ദിവസങ്ങളിൽ പോലും വന്ന് ജോലികൾ തീർക്കാറുണ്ട്. അത് അലവൻസോ ഓവർ ടൈം ഡ്യൂട്ടിക്ക് പ്രത്യേകം ശമ്പളമോ ഒന്നും ലഭിച്ചിട്ടല്ല. ജോലിയോടുള്ള ആത്മാർഥത തന്നെയാണ് കാരണം. ഇപ്പോൾ എല്ലാം ഇ ഫയലുകളാണ്. അപ്പോൾ ഏതൊരു ഉദ്യോഗസ്ഥനും ഏത് ഫയൽ എപ്പോഴാണ് കിട്ടിയത് എത്ര ദിവസം കൊണ്ട് പണി തീർത്തു എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അറിയാൻ കഴിയും. അപ്പോൾ ആ സംവിധാനം ഉപയോഗിച്ച് തന്നെ പണിയെടുക്കാത്തവരെ കണ്ടെത്താനാകുമെന്നിരിക്കെ ഇപ്പോൾ പുതിയ കുറേ മിഷീനുകൾ സ്ഥാപിച്ചതിലെ സാമ്പത്തിക ബാധ്യത ഒഴിവാക്കാവുന്ന ഒന്നായിരുന്നുവെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
എന്നാൽ പഞ്ചിങ് സംവിധാനം കഴിഞ്ഞ 15 വർഷത്തോളമായി നിലവിലുള്ളതാണെന്നും വി എസ് സർക്കാരിന്റെ കാലത്ത് ഇത് നിർബന്ധമാക്കിയിരുന്നുവെന്നും. ഇപ്പോൾ ചില മിഷീനുകൾ പുതിയതായി സ്ഥാപിച്ചതാണ് പുതിയ കാര്യമൊന്നും ഇതിൽ മാധ്യമങ്ങളിൽ ഇത്രയും ചർച്ചകൾ നടക്കേണ്ട കാര്യമില്ലെന്നും ഇടത് പക്ഷ ട്രേഡ് യൂണിയനായ കേരള സെക്രട്ടേറിയറ്റ് എംബ്ലോയീസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.