- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രസീല കൊലപാതകക്കേസ് പ്രതി ബാബൻ സൈക്കിയയ്ക്ക് കോടതി വളപ്പിനുള്ളിൽ മർദനം; കൈയിലും കാലിലും ചവിട്ടിയത് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് സംഘം; പ്രതിക്കു സുരക്ഷ നല്കുന്നതിൽ പൊലീസ് വീഴ്ചയെന്ന് അഭിഭാഷകൻ ആളൂർ
പൂണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ രസീല രാജുവിനെ പൂണെയിൽ ഓഫിസിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഭൂമാത ബ്രിഗേഡ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടനാ നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങിയ സംഘമാണു കോടതിവളപ്പിൽ വച്ച് പ്രതി ബബൻ സൈക്കിയയെ ആക്രമിച്ചത്. പ്രതിയെ ശിവാജിനഗർ ജൂനിയർ ഒന്നാംക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിക്കു സുരക്ഷ നൽകിയില്ലെന്നു സൈക്കിയയുടെ അഭിഭാഷകൻ ബി.എ. ആളൂർ ആരോപിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അസം സ്വദേശിയായ ബബൻ സൈക്യയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകൻ അഡ്വ. ബി.എ ആളൂരാണ് മർദനക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. 20 ഓളം സ്ത്രീകൾ കോടതിയിൽ എത്തിയാണ് പ്രതിയെ മർദ്ദിച്ചത്. പ്രതിയുടെ കൈയിലും കാലിലും ചവിട്ടി. ഒപ്പമുണ്ടായിരുന്ന തനിക്ക് ആക്രമണത്തിൽനിന്ന് പ്രതിയെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. അക്രമണമുണ്ടായ സാഹചര്യത്തിൽ കോടതിയിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ബി.എ ആളൂർ പറഞ്ഞു. ഞായറാഴ്ചയാണ് ഇൻഫോസിസിന്
പൂണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ രസീല രാജുവിനെ പൂണെയിൽ ഓഫിസിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഭൂമാത ബ്രിഗേഡ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഘടനാ നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ ഇരുപതോളം പേരടങ്ങിയ സംഘമാണു കോടതിവളപ്പിൽ വച്ച് പ്രതി ബബൻ സൈക്കിയയെ ആക്രമിച്ചത്.
പ്രതിയെ ശിവാജിനഗർ ജൂനിയർ ഒന്നാംക്ലാസ് മജ്‌സ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിക്കു സുരക്ഷ നൽകിയില്ലെന്നു സൈക്കിയയുടെ അഭിഭാഷകൻ ബി.എ. ആളൂർ ആരോപിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അസം സ്വദേശിയായ ബബൻ സൈക്യയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ പ്രമുഖ അഭിഭാഷകൻ അഡ്വ. ബി.എ ആളൂരാണ് മർദനക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. 20 ഓളം സ്ത്രീകൾ കോടതിയിൽ എത്തിയാണ് പ്രതിയെ മർദ്ദിച്ചത്.
പ്രതിയുടെ കൈയിലും കാലിലും ചവിട്ടി. ഒപ്പമുണ്ടായിരുന്ന തനിക്ക് ആക്രമണത്തിൽനിന്ന് പ്രതിയെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. അക്രമണമുണ്ടായ സാഹചര്യത്തിൽ കോടതിയിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ബി.എ ആളൂർ പറഞ്ഞു.
ഞായറാഴ്ചയാണ് ഇൻഫോസിസിന്റെ പൂണെയിലെ ഹിഞ്ചേവാഡി ക്യാമ്പസിൽ രസീലയെ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. അവധിയായിട്ടും ഒരു പ്രൊജക്ടുമായി ബന്ധപെട്ട് ഉച്ചക്ക് രണ്ടിന് ഓഫീസിലെത്തിയ രസീലയെ സെക്യൂരിറ്റി ജീവനക്കാരൻ കൊലപെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. തുറിച്ചു നോട്ടം പരാതിപെടുമെന്ന് പറഞ്ഞതിന്റെ ദേഷ്യം തീർക്കാനാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, രസീലയുടെ കൊലപാതകത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ മാത്രം പ്രതിയാക്കി കൊണ്ട് കേസ് തേയ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രസീലയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
രസീലയെ കമ്പനി മാനേജർ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ട്രാൻസ്ഫർ കാര്യത്തിൽ രസീലയും മാനേജരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിനു പ്രത്യാഘാതമുണ്ടാകുമെന്നു രസീലയെ മാനേജർ ഭീഷണിപ്പെടുത്തിരുന്നു. കൊലപാതകം നടത്തിയെന്ന് പറയുന്ന സെക്യൂരിറ്റി ജീവനക്കാരൻ ബാബൻ സൈക്കിയയുമായി എന്തെങ്കിലും പ്രശ്നമുണ്ടെന്നു രസീല പറഞ്ഞിട്ടില്ലെന്നും രസീലയുടെ ബന്ധുക്കൾ കഴിഞ്ഞദിവസം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചു.