- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ കാമുകിയെ നിരന്തരമായി ശല്യം ചെയ്തതിന് സസ്പെൻഡഡ് ജയിൽ ലഭിച്ച ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാരിസ്റ്റർക്ക് തൊഴിൽ ചെയ്യാനും വിലക്ക്; ബാരിസ്റ്റർ ലൈസൻസ് റദ്ദ് ചെയ്ത് ബാർ സ്റ്റാൻഡേർഡ് ബോർഡ്
തന്റെ മുൻകാമുകിയെ ഇടതടവില്ലാതെ ശല്യം ചെയ്ത് ബുദ്ധിമുട്ടിച്ച ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ബാരിസ്റ്റർ സഞ്ജയ് റോയ് എന്ന 32 കാരന് ഇനി തൊഴിൽ രഹിതനായി വീട്ടിലിരിക്കാം. ഇദ്ദേഹത്തിന്റെ ബാരിസ്റർ ലൈസൻസ് പ്രസ്തുത കേസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാർ സ്റ്റാൻഡേർഡ് ബോർഡ് റദ്ദാക്കി. ഇദ്ദേഹം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ നോർത്താംപ്ടൺ ക്രൗൺ കോടതി റോയ്ക്ക് 18 മാസത്തെ സസ്പെൻഡഡ് ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇപ്പോൾ ബാരിസ്റ്റർ ലൈസസൻസ് കൂടി റദ്ദാക്കിയതോടെ ഇദ്ദേഹത്തിന് ഫാമിലി ലോ ബാരിസ്റ്ററായി ജോലി ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ മുൻ കാമുകിയോട് ആക്രമണാസക്തനായി പെരുമാറിയതിലൂടെ പൊതുജനത്തിന് റോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതെന്നാണ് ബാർ സ്റ്റാൻഡേർഡ് ബോർഡ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. തന്റെ മുൻ കാമുകിയായ ബിബി ടൈയ്ലർ-വിറ്റ് കോട്ടിനെ റോയ് ബെൽറ്റ് ബക്കിൽ കൊണട് തല്ലാറുണ്ടായിരുന്നുവെന്നും ഐസ് വെള്ളം ശരീരത്തിൽ ഒഴിക്കാറുണ്ടെന്നുമായിരുന്നു കഴിഞ്ഞ വർഷം ക
തന്റെ മുൻകാമുകിയെ ഇടതടവില്ലാതെ ശല്യം ചെയ്ത് ബുദ്ധിമുട്ടിച്ച ബ്രിട്ടനിലെ ഇന്ത്യൻ വംശജനായ ബാരിസ്റ്റർ സഞ്ജയ് റോയ് എന്ന 32 കാരന് ഇനി തൊഴിൽ രഹിതനായി വീട്ടിലിരിക്കാം. ഇദ്ദേഹത്തിന്റെ ബാരിസ്റർ ലൈസൻസ് പ്രസ്തുത കേസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബാർ സ്റ്റാൻഡേർഡ് ബോർഡ് റദ്ദാക്കി. ഇദ്ദേഹം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ നോർത്താംപ്ടൺ ക്രൗൺ കോടതി റോയ്ക്ക് 18 മാസത്തെ സസ്പെൻഡഡ് ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഇപ്പോൾ ബാരിസ്റ്റർ ലൈസസൻസ് കൂടി റദ്ദാക്കിയതോടെ ഇദ്ദേഹത്തിന് ഫാമിലി ലോ ബാരിസ്റ്ററായി ജോലി ചെയ്യാൻ സാധിക്കില്ല.
ഇത്തരത്തിൽ മുൻ കാമുകിയോട് ആക്രമണാസക്തനായി പെരുമാറിയതിലൂടെ പൊതുജനത്തിന് റോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതെന്നാണ് ബാർ സ്റ്റാൻഡേർഡ് ബോർഡ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. തന്റെ മുൻ കാമുകിയായ ബിബി ടൈയ്ലർ-വിറ്റ് കോട്ടിനെ റോയ് ബെൽറ്റ് ബക്കിൽ കൊണട് തല്ലാറുണ്ടായിരുന്നുവെന്നും ഐസ് വെള്ളം ശരീരത്തിൽ ഒഴിക്കാറുണ്ടെന്നുമായിരുന്നു കഴിഞ്ഞ വർഷം കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നത്.
കാമുകിയെ തന്റെ വരുതിയിൽ നിർത്താനാഗ്രഹിച്ച റോയ് അവരെ അബോർഷന് നിർബന്ധിച്ചുവെന്നും ആരോപണമുണ്ട്. തന്നോട് ഒരു അടിമയെപ്പോലെയാണ് റോയ് പെരുമാറിയതെന്ന് യുവതി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഈ പ്രവർത്തികളിൽ റോയ് പശ്ചാത്തപിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.