- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പാതയോരത്തെ ഹോട്ടലുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി പഞ്ചാബ് സർക്കാർ; എക്‌സൈസ് ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി
ചണ്ഡിഗഢ്: ദേശീയ പാതയോരത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യാൻ അവസരം ഒരുക്കി പഞ്ചാബ് സർക്കാർ. ഇതിനായി പ്രത്യേകം നിയമ ഭേദഗതി വരുത്തുകയാണ് പഞ്ചാബ് സർക്കാർ ചെയ്തത്. ബജറ്റ് സെഷൻ അവസാനിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. നിയമസഭകാര്യ മന്ത്രി ബ്രം മൊഹീന്ദ്ര മുന്നോട്ടു വെച്ച എക്‌സൈസ് ഭേഗദതി ബില്ലാണ് നിയമസഭ പാസ്സാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാതയ്ക്ക് 500 മീറ്റർ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ മറ്റൊരു വിധിയിൽ 20,000 ത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 500 മീറ്റർ എന്നത് 220 മീറ്റർ ആയി ചുരുക്കിയിരുന്നു. അതേസമയം 20,000 ത്തിലധികം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. 1914ലെ പഞ്ചാബ് എക്‌സൈസ് ആക്ട് ഭേദഗതി വരുത്താനുള്ള അനുമതി മന്ത്രിസഭ കഴിഞ്ഞയാഴ്‌ച്ച നൽകിയിരുന്നു. ദേശീയ പാതയോരത്തെ 500 മീറ്റർ പരിധിയിൽ നിലകൊള്ളുന്ന ഹോട്ടല
ചണ്ഡിഗഢ്: ദേശീയ പാതയോരത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യാൻ അവസരം ഒരുക്കി പഞ്ചാബ് സർക്കാർ. ഇതിനായി പ്രത്യേകം നിയമ ഭേദഗതി വരുത്തുകയാണ് പഞ്ചാബ് സർക്കാർ ചെയ്തത്. ബജറ്റ് സെഷൻ അവസാനിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം. നിയമസഭകാര്യ മന്ത്രി ബ്രം മൊഹീന്ദ്ര മുന്നോട്ടു വെച്ച എക്‌സൈസ് ഭേഗദതി ബില്ലാണ് നിയമസഭ പാസ്സാക്കിയത്.
കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാതയ്ക്ക് 500 മീറ്റർ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ മറ്റൊരു വിധിയിൽ 20,000 ത്തിൽ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ 500 മീറ്റർ എന്നത് 220 മീറ്റർ ആയി ചുരുക്കിയിരുന്നു. അതേസമയം 20,000 ത്തിലധികം ജനസംഖ്യയുള്ള പ്രദേശങ്ങളിൽ നേരത്തെ പ്രഖ്യാപിച്ച വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
1914ലെ പഞ്ചാബ് എക്‌സൈസ് ആക്ട് ഭേദഗതി വരുത്താനുള്ള അനുമതി മന്ത്രിസഭ കഴിഞ്ഞയാഴ്‌ച്ച നൽകിയിരുന്നു. ദേശീയ പാതയോരത്തെ 500 മീറ്റർ പരിധിയിൽ നിലകൊള്ളുന്ന ഹോട്ടലുകളിൽ മദ്യ വിൽപന നടത്താൻ പ്രത്യേക അധികാരം നൽകിക്കൊണ്ടുള്ളതാണ് ഭേദഗതി. അതേസമയം ചില്ലറ വിൽപന കടകളിൽ മദ്യം വിൽക്കുന്നതിന് 500 മീറ്റർ പരിധി ബാധകമായിരിക്കുമെന്ന് ഭേദഗതിയിൽ എടുത്തു പറയുന്നുണ്ട്.
ടൂറിസം സംസ്ഥാനത്തിന് വലിയ വരുമാനമാണ് കൊണ്ടുവരുന്നത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിക്കുന്നത് ടൂറിസത്തെയും ഹോട്ടലുകളുടെ നിലനിൽപ്പിനെയും ബാധിക്കുമെന്നും തൊഴിൽ നഷ്ടമുണ്ടാക്കുമെന്നുമാണ് ഭേദഗതിയെ ന്യായീകരിച്ചു കൊണ്ടുള്ള സർക്കാരിന്റെ വാദം.