- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഴിമതി ഇല്ലാതാക്കും; കൈക്കൂലി ആവശ്യപ്പെട്ടാൽ വീഡിയോയോ പകർത്തി അയച്ചു നൽകണം; ഹെൽപ്പ് ലൈൻ നമ്പറായി സ്വന്തം ഫോൺ നമ്പർ നൽകും; വൻ പ്രഖ്യാപനവുമായി ഭഗവന്ത് മൻ
ചണ്ഡിഗഢ്: അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തുമെന്ന് പഞ്ചാബിലെ എ.എ.പി സർക്കാർ. മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സ്വകാര്യ വാട്സ്ആപ്പ് നമ്പറാണ് ഹെൽപ്പ്ലൈൻ നമ്പറായി നൽകുന്നത് എന്നാണ് പ്രഖ്യാപനം.
പഞ്ചാബിന്റെ 17-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് ഭഗവന്ത് മൻ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 നാണ് ഹെൽപ്പ് ലൈൻ നിലവിൽ വരിക.
ആരെങ്കിലും നിങ്ങളോട് കൈക്കൂലി ആവശ്യപ്പെട്ടാൽ അതിന്റെ ഓഡിയോയോ വീഡിയോയോ റെക്കോർഡ് ചെയ്ത് തനിക്ക് അയച്ചുതന്നാൽ മതിയെന്ന് ഭഗവന്ത് മൻ പറഞ്ഞു. പഞ്ചാബിൽ നിന്ന് അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ തന്റെ സർക്കാർ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് അധികാരത്തിലെത്തിയ ഉടൻ മൻ വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ ഏറ്റവും ആത്മാർഥതയുള്ള സർക്കാരായി തന്റെ സർക്കാർ അറിയപ്പെടും. 99 ശതമാനം ഉദ്യോഗസ്ഥരും ആത്മാർഥമായി ജോലി ചെയ്യുന്നവരാണ്. ഒരു ശതമാനം മാത്രമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മൻ പറഞ്ഞിരുന്നു.
ദേശീയ പാർട്ടിയായി ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന എഎപി ഡൽഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോൺഗ്രസിനെ തകർത്തെറിഞ്ഞ് 117 അംഗ നിയമസഭയിൽ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്.




