- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൃഷിക്കായി വായ്പ എടുത്തത് ആറുലക്ഷം രൂപ; സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവ കർഷകൻ ആത്മഹത്യ ചെയ്തു
ചണ്ഡീഗഢ്: ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ യുവ കർഷകൻ ആത്മഹത്യ ചെയ്തു. ബട്ടിൻഡ ജില്ലയിലെ ഗുർലബ് സിങ്ങിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സമരത്തിൽ പങ്കെടുത്ത ശേഷം ഇദ്ദേഹം നാട്ടിൽ മടങ്ങിയെത്തിയത്.
കഴിഞ്ഞ ദിവസം കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത സിഖ് ആത്മീയ നേതാവ് ആത്മഹത്യ ചെയ്തതിൽ കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധം പുകയുന്നതിനിടെയാണ് മറ്റൊരു സംഭവം.ഡിസംബർ 18ന് ഡൽഹി അതിർത്തിയിലുള്ള കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 22കാരനാണ് ജീവനൊടുക്കിയത്.
വീട്ടിൽ വിഷ പദാർത്ഥം ഉള്ളിൽ ചെന്ന നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണകാരണം വ്യക്തമല്ല. കൃഷിക്കായി ആറു ലക്ഷം രൂപ വായ്പ എടുത്ത ചെറുകിട കർഷകനാണ് ഗുർലബ് സിങ്ങെന്ന് പൊലീസ് പറയുന്നു.
മറുനാടന് ഡെസ്ക്
Next Story