- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കുമരുന്നവേട്ടയിൽ വിദഗ്ദനായ സബ് ഇൻസ്‌പെക്ടർ നാലു കിലോ ഹെറോയിനുമായി കൂടുങ്ങി; കേസുകൾ സ്വയം അന്വേഷിച്ചിരുന്ന ഇൻസ്‌പെക്ടർ മയക്കു മരുന്നു പിടിച്ചെടുത്തശേഷം പ്രതികളെ വെറുതേ വിടും; വീട്ടിൽ നിന്നു കണ്ടെടുത്തത് എകെ 47 അടക്കമുള്ള തോക്കുകളും
ഛണ്ഡിഗഡ്: മയക്കുമരുന്ന വേട്ടവിദഗ്ദൻ മയക്കുമരുന്നു കേസിൽ കുടുങ്ങി. പഞ്ചാബിലാണു സംഭവം. സംസ്ഥാന പൊലീസിലെ മയക്കു മരുന്ന വേട്ടവിദഗ്ദനായ ഇൻസ്‌പെക്ടർ ഇന്ദ്രജിത് സിങ് ആണ് അറസ്റ്റിലായത്. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിൻ എന്നിവയടക്കമാണ് പൊലീസുകാരൻ പിടിയിലായത്. എകെ 47 അടക്കമുള്ള തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശേധനയിലാണ് മയക്കുമരുന്നിന് പുറമേ ആയുധങ്ങൾ, പണവും കണ്ടെടുത്തത്. ഇറ്റാലിയൻ നിർമ്മിത തോക്കുകൾ, എകെ 47 തോക്ക്, 400 തിരകൾ, 16 ലക്ഷം രൂപ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. കപൂർത്തലിലെ കുറ്റാന്വേഷണ ഏജൻസിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങ്. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ചു പരിശോധന നടത്തിയതിൽ നിന്നാണ് കേസുകളിൽ ഇന്ദ്രജിത്ത് സങ്ങിന്റെ പങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിക്കുന്നത്. 2013 -14 കാലത്ത് ഇന്ദ്രജിത്ത് വിലയ അളവിൽ മയക്കുമരുന്നുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുകൾ സ്വയം അന്വേഷിച്ച ഇയാൾ മിക്ക പ്രതികളെയും വെറ
ഛണ്ഡിഗഡ്: മയക്കുമരുന്ന വേട്ടവിദഗ്ദൻ മയക്കുമരുന്നു കേസിൽ കുടുങ്ങി. പഞ്ചാബിലാണു സംഭവം. സംസ്ഥാന പൊലീസിലെ മയക്കു മരുന്ന വേട്ടവിദഗ്ദനായ ഇൻസ്‌പെക്ടർ ഇന്ദ്രജിത് സിങ് ആണ് അറസ്റ്റിലായത്. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിൻ എന്നിവയടക്കമാണ് പൊലീസുകാരൻ പിടിയിലായത്. എകെ 47 അടക്കമുള്ള തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.
സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശേധനയിലാണ് മയക്കുമരുന്നിന് പുറമേ ആയുധങ്ങൾ, പണവും കണ്ടെടുത്തത്. ഇറ്റാലിയൻ നിർമ്മിത തോക്കുകൾ, എകെ 47 തോക്ക്, 400 തിരകൾ, 16 ലക്ഷം രൂപ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. കപൂർത്തലിലെ കുറ്റാന്വേഷണ ഏജൻസിയുടെ ചുമതല വഹിച്ചുവരികയായിരുന്നു ഇന്ദ്രജിത്ത് സിങ്.
കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ചു പരിശോധന നടത്തിയതിൽ നിന്നാണ് കേസുകളിൽ ഇന്ദ്രജിത്ത് സങ്ങിന്റെ പങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് തെളിവുകൾ ലഭിക്കുന്നത്. 2013 -14 കാലത്ത് ഇന്ദ്രജിത്ത് വിലയ അളവിൽ മയക്കുമരുന്നുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുകൾ സ്വയം അന്വേഷിച്ച ഇയാൾ മിക്ക പ്രതികളെയും വെറുതെ വിടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് മേധാവി പ്രതികരിച്ചു. എന്നാൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമായിരുന്ന അറസ്റ്റെന്ന് ഇന്ദ്രജിത്തിന്റെ കുടുംബം ആരോപിച്ചു. കോടതിയിൽ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂൺ 19 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.