അ​മൃ​ത്സ​ർ: പ്ര​മു​ഖ പ​ഞ്ചാ​ബി ഗാ​യ​ക​ൻ ദി​ൽ​ജാ​ൻ (31) കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​മൃ​ത്സ​റി​ന് സ​മീ​പമാണ് അപകടമുണ്ടായത്. ദി​ൽ​ജാ​ൻ സ​ഞ്ച​രി​ച്ച കാ​ർ റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ട ട്ര​ക്കി​ൽ ഇ​ടി​ച്ച് ത​ക​രു​ക​യാ​യി​രു​ന്നു. ക​ർ​ത​ർ​പൂ​രി​ലേ​ക്ക് പോ​കു​കയായിരുന്നു ഇദ്ദേഹം. പ്രദേശത്തുള്ളവർ ചേർന്ന് അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല. മരണശേഷമാണ് ആശുപത്രിയിലെത്തിക്കാനായതെന്ന് അധികൃതർ പറഞ്ഞു.

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ദി​ൽ​ജാ​ൻ നി​ര​വ​ധി പ​ഞ്ചാ​ബി സി​നി​മ​ക​ൾ​ക്കു വേ​ണ്ടി​യും പാ​ടി​യി​ട്ടു​ണ്ട്. ഭാര്യയും മകളും ഇപ്പോൾ കാനഡയിലാണ്. പുതിയ ആൽബം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദിൽജാൻ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.