- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഷമ സ്വരാജും മലയാളി നഴ്സും രക്ഷകരായി; സുഖ്വന്ത് കൗറിന് അടിമത്വത്തിൽനിന്ന് മോചനം; പേരറിയാത്ത മലയാളി മാലഖയെ തേടി സോഷ്യൽ മീഡിയ
മലയാളി നഴ്സിന്റെ ഇടപെടലിൽ പഞ്ചാബി സ്ത്രീയ്ക്ക് അടിമത്വത്തിൽനിന്ന് മോചനം. ജലന്ധർ സ്വദേശിയായ സുഖ്വന്ത് കൗർ എന്ന 55 കാരിയാണ് അഞ്ചുമാസത്തെ അടിമജീവിതത്തിനു ശേഷം സ്വന്തം നാട്ടിൽ മങ്ങിയെത്തിയത്. കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് കൂടി ഇടപെട്ടതോടെയാണ് സുഖ്വന്തിന്റെ മോചനം എളുപ്പമായത്. അതേസമയം മലയാളി നഴ്സ് ആരാണെന്നത് വ്യക്തമല്ല. ഇതിനിടെ പേര് വെളിപ്പെടുത്താത്ത മലയാളിയെ കുറിച്ച് സോഷ്യൽ മീഡിയിയിൽ പലരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുവേലക്കാരിയുടെ ജോലി നൽകാമെന്ന വാഗ്ദാനം നൽകി ഇടനിലക്കാരൻ വഴിയാണ് സുഖ്‌വന്ത് സൗദി അറേബ്യയിലെത്തിയത്. ഇതിനായി 40,000 രൂപയും സുഖ്‌വന്ത് കൗർ ഇടനിലക്കാരന് നൽകുകയും ചെയ്തു. എന്നാൽ സൗദി അറേബ്യയിലെത്തിയപ്പോൾ ഇടനിലക്കാരൻ 3.5 ലക്ഷം രൂപ വാങ്ങി അവരെ ഒരു അറബി കുടുംബത്തിന് വിൽക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് സുഖ്വന്ത് സൗദി അറേബ്യയിലെത്തുന്നത്. അന്നുമുതൽ അടിമസമാനമായ ജീവിതമായിരുന്നു സുഖ്വന്തിന്റേത്. മിക്കപ്പോഴും ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചില്ല. ഒടുവിൽ ഗുരുതരമായി രോഗാവസ്ഥയിലായ സുഖ്വന
മലയാളി നഴ്സിന്റെ ഇടപെടലിൽ പഞ്ചാബി സ്ത്രീയ്ക്ക് അടിമത്വത്തിൽനിന്ന് മോചനം. ജലന്ധർ സ്വദേശിയായ സുഖ്വന്ത് കൗർ എന്ന 55 കാരിയാണ് അഞ്ചുമാസത്തെ അടിമജീവിതത്തിനു ശേഷം സ്വന്തം നാട്ടിൽ മങ്ങിയെത്തിയത്. കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് കൂടി ഇടപെട്ടതോടെയാണ് സുഖ്വന്തിന്റെ മോചനം എളുപ്പമായത്. അതേസമയം മലയാളി നഴ്സ് ആരാണെന്നത് വ്യക്തമല്ല. ഇതിനിടെ പേര് വെളിപ്പെടുത്താത്ത മലയാളിയെ കുറിച്ച് സോഷ്യൽ മീഡിയിയിൽ പലരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടുവേലക്കാരിയുടെ ജോലി നൽകാമെന്ന വാഗ്ദാനം നൽകി ഇടനിലക്കാരൻ വഴിയാണ് സുഖ്‌വന്ത് സൗദി അറേബ്യയിലെത്തിയത്. ഇതിനായി 40,000 രൂപയും സുഖ്‌വന്ത് കൗർ ഇടനിലക്കാരന് നൽകുകയും ചെയ്തു. എന്നാൽ സൗദി അറേബ്യയിലെത്തിയപ്പോൾ ഇടനിലക്കാരൻ 3.5 ലക്ഷം രൂപ വാങ്ങി അവരെ ഒരു അറബി കുടുംബത്തിന് വിൽക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് സുഖ്വന്ത് സൗദി അറേബ്യയിലെത്തുന്നത്. അന്നുമുതൽ അടിമസമാനമായ ജീവിതമായിരുന്നു സുഖ്വന്തിന്റേത്. മിക്കപ്പോഴും ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചില്ല. ഒടുവിൽ ഗുരുതരമായി രോഗാവസ്ഥയിലായ സുഖ്വന്തിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാനോ തന്റെ അവസ്ഥ അറിയിക്കാനോ ഉള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു.
സൗദിയിൽ പോയി ആദ്യമൊക്കെ സ്ഥിരമായി വിളിക്കുമായിരുന്ന സുഖ്വന്തിന്റെ ഫോൺവിളി പെട്ടെന്ന് നിലച്ചതോടെ ഭർത്താവ് കുൽവന്ത് സിങ് പരിഭ്രാന്തനായി. അങ്ങനെയിരിക്കെയാണ് യുഎഇയിലെ ഒരു ആശുപത്രിയിൽനിന്ന് കുൽവന്തിന് ഒരു ഫോൺകോൾ വരുന്നത്. ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നായിരുന്നു ഫോൺ ചെയ്തയാൾ പറഞ്ഞത്. എന്നാൽ എന്തുചെയ്യണമെന്ന് കുൽവന്തിന് അറിയുമായിരുന്നില്ല.
ചില സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് കുൽവന്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഒരു ട്വിറ്റർ സന്ദേശമയയ്ക്കുന്നത്. കുൽവന്തിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉടൻ തന്നെ മന്ത്രിയുടെ സമാധാനിപ്പിക്കുന്ന മറുപടി ലഭിച്ചു. അതിനു ശേഷം 24-ാം ദിവസം സുഖ്വന്ത് വീട്ടിലെത്തി.
പൂജ എന്ന ട്രാവൽ ഏജന്റാണ് തന്നെ സൗദിയിലേയ്ക്ക് കൊണ്ടുപോയതെന്ന് സുഖ്വന്ത് പറയുന്നു. അവിടെവെച്ച് അയാൾ സുഖ്വന്തിനെ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. രോഗാതുരയായി ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ട സുഖ്വന്ത് ആശുപത്രിയിൽ വെച്ച് ഒരു മലയാളി നഴ്സിനെ പരിചയപ്പെട്ടു. വിവരങ്ങൾ അറിഞ്ഞ ആ നഴ്സാണ് സുഖ്വന്തിന്റെ അവസ്ഥ നാട്ടിലുള്ള ഭർത്താവിനെ വിളിച്ചറിയിക്കുന്നത്. അതാണ് പിന്നീട് സുഖ്വന്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്.
സുഷമാ സ്വരാജിന്റെ ഇടപെൽ മൂലം സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അധികൃതർ സുഖ്വന്തിനെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ വിമാനമിറങ്ങിയ സുഖ്വന്തിന് അമൃത്സറിൽ എത്താനുള്ള എല്ലാ സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു. സുഖ്വന്തിനെ വിൽപന നടത്തിയ ഇടനിലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.