- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുള്ള പത്ത് സെന്റ് സ്ഥലവും വീടും വിറ്റ് പണം വേണമെന്ന പറഞ്ഞ് അജീഷ് രേവതിയെ മർദ്ദിക്കുന്നത് പതിവ്; വീട്ടുകാർക്ക് വേണ്ടി അവൾ എല്ലാം മനസിലൊതുക്കി ജീവിച്ചു; മകളുടെ മരണത്തിന്റെ ആഘാതത്തിൽ അമ്മക്ക് സംസാര ശേഷിയും നഷ്ടപ്പെട്ടു; പുന്നലയിലെ യുവതിയുടെ ദുരൂഹ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം
കൊല്ലം: പുന്നല ഇഞ്ചൂരിൽ പൊള്ളലേറ്റു മരിച്ച രേവതിയുടെ പറക്കോട്ടെ വസതിയിൽ മകളുടെ വിയോഗത്തിന്റെ തേങ്ങലടങ്ങാതെ അമ്മയും സഹോദരനും. രോഗികളായ അമ്മയും അനുജനും അടങ്ങുന്ന നിർദ്ധന കുടുംബത്തിലെ അംഗമായിരുന്നു 28 കാരിയായ രേവതി. ഏവർക്കും പ്രിയ്യപ്പെട്ടവൾ. രേവതിയുടെ കുഞ്ഞുപ്രായത്തിൽ തന്നെ അച്ഛൻ ഇവരെ ഉപേക്ഷിച്ചു പോയി. ബന്ധുക്കളുടെ സഹായത്താലും തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാണ് ഈ നിർദ്ധന കുടുംബം കഴിഞ്ഞു വരുന്നത്. സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനമാണ് രേവതി വർഷങ്ങളായി അനുഭവിച്ചു വന്നിരുന്നതെന്ന് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇതൊന്നു തന്റെ ബന്ധുക്കളോട് രേവതി പറഞ്ഞിരുന്നില്ല. പരാതി പറഞ്ഞാൽ ഭർത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും വീണ്ടും ഇതിന്റെ പേരിൽ ഉപദ്രവിക്കും എന്നു പേടിച്ചാണ് എല്ലാം അവൾ സഹിച്ചതെന്നും ബന്ധുക്കൾ പറയുന്നു. രേവതിയുടെ മരണവാർത്ത അറിഞ്ഞതോടെ രോഗിയായ അമ്മ ജയശ്രീയുടെ സംസാര ശേഷിയും നഷ്ടപ്പെട്ടു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പടിഞ്ഞാറ് പത്ത് സെന്
കൊല്ലം: പുന്നല ഇഞ്ചൂരിൽ പൊള്ളലേറ്റു മരിച്ച രേവതിയുടെ പറക്കോട്ടെ വസതിയിൽ മകളുടെ വിയോഗത്തിന്റെ തേങ്ങലടങ്ങാതെ അമ്മയും സഹോദരനും. രോഗികളായ അമ്മയും അനുജനും അടങ്ങുന്ന നിർദ്ധന കുടുംബത്തിലെ അംഗമായിരുന്നു 28 കാരിയായ രേവതി. ഏവർക്കും പ്രിയ്യപ്പെട്ടവൾ. രേവതിയുടെ കുഞ്ഞുപ്രായത്തിൽ തന്നെ അച്ഛൻ ഇവരെ ഉപേക്ഷിച്ചു പോയി. ബന്ധുക്കളുടെ സഹായത്താലും തൊഴിലുറപ്പ് ജോലിയിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടുമാണ് ഈ നിർദ്ധന കുടുംബം കഴിഞ്ഞു വരുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനമാണ് രേവതി വർഷങ്ങളായി അനുഭവിച്ചു വന്നിരുന്നതെന്ന് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇതൊന്നു തന്റെ ബന്ധുക്കളോട് രേവതി പറഞ്ഞിരുന്നില്ല. പരാതി പറഞ്ഞാൽ ഭർത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും വീണ്ടും ഇതിന്റെ പേരിൽ ഉപദ്രവിക്കും എന്നു പേടിച്ചാണ് എല്ലാം അവൾ സഹിച്ചതെന്നും ബന്ധുക്കൾ പറയുന്നു. രേവതിയുടെ മരണവാർത്ത അറിഞ്ഞതോടെ രോഗിയായ അമ്മ ജയശ്രീയുടെ സംസാര ശേഷിയും നഷ്ടപ്പെട്ടു.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ അറുകാലിക്കൽ പടിഞ്ഞാറ് പത്ത് സെന്റ് പുരയിടമാണ് ഇവർക്ക് ആകെയുള്ളത്. വീടും വസ്തുവും വിറ്റ് പണം വേണമെന്നാവശ്യപ്പെട്ട് നിരന്തരം രേവതിയെ ഭർത്താവ് അജീഷ് മർദ്ദിക്കുമായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രേവതിയെ കരുതിക്കൂട്ടി ഭർതൃമാതാവ് ശാന്ത അപായപ്പെടുത്തുകയായിരുന്നു വെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊള്ളലേറ്റ രേവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ആരു ചോദിച്ചാലും ഗ്യാസ് കത്തിക്കുന്നതിനിടെയാണ് തീപിടിച്ചത് എന്ന് പറയണമെന്ന് ശാന്ത രേവതിയോട് പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് നാട്ടുകാർ രേവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടത്. ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റെന്നാണ് ഭർതൃ മാതാവ് ശാന്ത പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് കളവാണന്ന ആരോപണവുമായി അയൽവാസികൾ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് രേവതി മരിക്കുന്നത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടും തടി കൊണ്ടുള്ള ഷെഡിന് കാര്യമായ നാശമുണ്ടാകാത്തതാണ് ദുരൂഹതയ്ക്കുള്ള പ്രധാന കാരണം .
കൂടാതെ പൊള്ളലേറ്റ സമയത്ത് ഓടിയെത്തിയ അയൽവാസികളാണ് വെള്ളം ഒഴിച്ച് തീയണച്ചത് . വീട്ടിലുണ്ടായിട്ടും ഭർതൃ മാതാവ് ശാന്ത രേവതിയെ വഴക്കു പറയുകയാണ് ഉണ്ടായതെന്നാണ് അയൽവാസികൾ പറഞ്ഞത്. ഞയറാഴ്ച രാത്രി 8 മണിയോടെ അറുകാലിക്കൽ പടിഞ്ഞാറെ ക്യഷ്ണ വിലാസം വീട്ടിൽ രേവതിയുടെ മൃതശരീരം അന്ത്യകർമ്മങ്ങൾക്കു ശേഷം സംസ്‌കരിച്ചു. അന്ത്യ കർമ്മങ്ങൾ ചെയ്യാനോ അവസാനമായി ഒരു നോക്ക് കാണുവാനോ ഏക മകൻ ഉണ്ണിക്കുട്ടനെ പോലും ഭർത്തൃ വീട്ടുകാർ കൊണ്ടു വന്നിരുന്നില്ല.
ദൂരൂഹത പുറത്തുക കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനാണ് രേവതിയുടെ ബന്ധുക്കളുടെ തീരുമാനം. നിലവിൽ പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്ത്വത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം ഭർത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഒളിവിലാണ്.