കൊല്ലം: ഭർത്തൃവീട്ടിൽ യുവതി പൊള്ളലേറ്റുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞദിവസം മരിച്ച പുന്നല ഇഞ്ചൂർ തെക്കേക്കര അജിവിലാസത്തിൽ രേവതി(28)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ച് രംഗത്ത് വന്നത് . രേവതിയെ കരുതിക്കൂട്ടി ഭർത്ത്യമാതാവ് അപായപ്പെടുത്തുകയായിരുന്നു വെന്നാണ് അയൽ വാസികൾ പറയുന്നത് .

യുവതിയെ 80 ശതമാനത്തിലേറെ പൊള്ളലേറ്റനിലയിൽ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയാണ് നാട്ടുകാർ കണ്ടത്. സംഭവസമയത്ത് ഭർത്താവ് അജീഷ്‌കുമാർ വീട്ടിലില്ലായിരുന്നു. ഭർത്തൃമാതാവാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്ന് പൊള്ളലേറ്റെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.ഗുരുതരാവസ്ഥയിലായ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു.

സംഭവത്തിൽ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ബന്ധുക്കൾ പത്തനാപുരം പൊലീസിൽ പരാതിയും നൽകുകയും ചെയ്തു. രണ്ട് മുറി ഷെഡ്ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇത്രയും പൊള്ളലേറ്റിട്ടും ഷെഡിന് കാര്യമായ നാശമുണ്ടാകാത്തത് സംശയമുയർത്തുന്നതായി സംഭവ ദിവസംതന്നെ നാട്ടുകാർ പറഞ്ഞിരുന്നു. വീട്ടിൽ നിത്യവും വഴക്കായിരുന്നെന്നും ഭർത്താവ് അജീഷും ഭർത്തൃമാതാവ് ശാന്തയും രേവതിയെ നിരന്തരം മർദ്ധിക്കുമായിരുന്നു വെന്നും അയൽവാസികളും പറയുന്നു.

മൃതദേഹപരിശോധനയ്ക്കുശേഷം അടൂർ പറക്കോട്ടുള്ള യുവതിയുടെ വീട്ടിലെത്തിച്ചാണ് ഞയറാഴ്ച രാത്രിയോടെ ശവസംസ്‌കാരം നടത്തിയത്. മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാനാണ് തീരുമാനം . ബന്ധുക്കളുടെ പരാതിയിൽ പുനലൂർ ഡിവൈഎസ്‌പിയുടെ നേത്യത്ത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഭർത്താവ് അജീഷും ഇയാളുടെ മാതാവ് ശാന്തയും ഇപ്പോൾ ഒളിവിലാണ്.

ഇന്നലെ സംസഥാന വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ രേവതിയുടെ വീട്ടിൽ സന്ദർശനം നടത്തി. അയൽ വാസികളിൽ നിന്നും വിവരങ്ങൾ കേട്ടറിഞ്ഞ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾക്ക്ഉറപ്പ് നൽകി. ആരും ആശങ്കപെടേണ്ട കുറ്റവാളികളെ മാതൃകാപരമായി തന്നെ ശിക്ഷിക്കും, കൊലപാതകമല്ല മറിച്ച് ആത്മഹത്യയാണങ്കിൽ പോലും പ്രേരണാ കുറ്റം നിലനിൽക്കുന്നുണ്ടന്നും സ്ത്രീധന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.

പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷം ഭർതൃ മാതാവ് ശാന്തക്കെതിരെ വനിതാ കമ്മീഷൻ സ്വമേധനയാ കേസെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഭർത്ത്യ മാതാവ് ശാന്തക്കെതിരെ വനിതാ കമ്മീഷൻ സ്വമേധനയാ കേസെടുക്കുമെന്നും ഷാഹിദാ കമാൽ പറഞ്ഞു . സ്ത്രീധനത്തിന്റെ പേരിൽ ഭർത്ത്യ വീട്ടിൽ രേവതിക്കുണ്ടായ പീഡനങ്ങൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അയൽവാസികൾ ഓരോരുത്തരും വനിതാ കമ്മീഷനോട് പറഞ്ഞത് കമാൽ പറഞ്ഞു .

സ്ത്രീധനത്തിന്റെ പേരിൽ ഭർത്ത്യ വീട്ടിൽ രേവതിക്കുണ്ടായ പീഡനങ്ങൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അയൽവാസികൾ ഓരോരുത്തരും വനിതാ കമ്മീഷനോട് പറഞ്ഞത്.