- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഷ്ക്കരണവാദികളും യാഥാസ്ഥികരും തമ്മിലുള്ള പോരാട്ടമാണ് വനിതാ മതിലിന്റെ പേരിൽ നടക്കുന്നത്; പരിഷ്‌ക്കരണത്തിന്റെ കാറ്റ് കേരളത്തിൽ കടക്കാൻ അനുവദിക്കില്ലാ എന്ന് യാഥാസ്ഥിതികർ ശഠിക്കുന്നു; സാമൂഹിക ഘടന മാറുമ്പോൾ മേധാവിത്തവും പ്രതാപവും അസ്തമിക്കാൻ പോകുന്നു എന്ന ഭീതിയാണ് എൻഎസ്എസിന്; ഈ ഭീതിയാണ് എൻഎസ്എസിനു വേണ്ടി ചെന്നിത്തല ഏറ്റുപിടിക്കാൻ ശ്രമിക്കുന്നത്:മഞ്ജു വാരിയരുടെ പിന്മാറ്റം സമൂഹ മനസ് വിലയിരുത്തണം: പുന്നല ശ്രീകുമാർ
തിരുവനന്തപുരം: വനിതാ മതിൽ ജാതീയ മതിൽ ആണെന്ന വിമർശനങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് വനിതാ മതിൽ സംസ്ഥാന കൺവീനർ പുന്നല ശ്രീകുമാർ. വനിതാ മതിലിനെ ജാതീയ മതിൽ എന്ന് ആക്ഷേപിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടണം. പരിഷ്‌ക്കരണത്തിന്റെ കാറ്റ് കേരളത്തിൽ കടക്കാൻ അനുവദിക്കില്ലാ എന്നതാണ് വനിതാ മതിൽ ജാതീയം എന്ന് പറയുന്ന യാഥാസ്ഥിക മനോഭാവത്തിന്റെ പിന്നിലുള്ളത്. വനിതാ മതിൽ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ. ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഈ വനിതാ മതിലിനെതിരെ വ്യാപക വിമർശനം വന്നുകൊണ്ടിരിക്കുന്നുണ്ട്. എടുക്കാ ചരക്കുകൾക്ക് മഹത്വം കല്പിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശത്തിൽ പങ്കെടുക്കാത്തവരെ മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളുണ്ട്. വനിതാ മതിലുമായി സഹകരിക്കാത്ത എൻഎസ്എസ് ജനറൽ സെക്രട്ട
തിരുവനന്തപുരം: വനിതാ മതിൽ ജാതീയ മതിൽ ആണെന്ന വിമർശനങ്ങൾക്ക് ഒരടിസ്ഥാനവുമില്ലെന്ന് വനിതാ മതിൽ സംസ്ഥാന കൺവീനർ പുന്നല ശ്രീകുമാർ. വനിതാ മതിലിനെ ജാതീയ മതിൽ എന്ന് ആക്ഷേപിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടണം. പരിഷ്‌ക്കരണത്തിന്റെ കാറ്റ് കേരളത്തിൽ കടക്കാൻ അനുവദിക്കില്ലാ എന്നതാണ് വനിതാ മതിൽ ജാതീയം എന്ന് പറയുന്ന യാഥാസ്ഥിക മനോഭാവത്തിന്റെ പിന്നിലുള്ളത്. വനിതാ മതിൽ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോൾ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ.
ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. ഈ വനിതാ മതിലിനെതിരെ വ്യാപക വിമർശനം വന്നുകൊണ്ടിരിക്കുന്നുണ്ട്. എടുക്കാ ചരക്കുകൾക്ക് മഹത്വം കല്പിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശത്തിൽ പങ്കെടുക്കാത്തവരെ മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളുണ്ട്. വനിതാ മതിലുമായി സഹകരിക്കാത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ മഹത്വവത്ക്കരിക്കാൻ ഉള്ള ശ്രമമുണ്ട് ഇതിൽ. എൻഎസ്എസിനെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമുണ്ട് ഇതിൽ.
വനിതാ മതിലുമായി ബന്ധപ്പെട്ട് ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളിൽ ഉൾപ്പെട്ടതോടെ സമൂഹത്തിൽ ഒറ്റപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ എൻഎസ്എസിനു മുന്നിലുണ്ട്. ഇതിൽ എൻഎസ്എസിനു അസഹിഷ്ണുതയും വിഭാന്ത്രിയുമുണ്ട്. ഈ വിഭ്രാന്തി ഏറ്റുപിടിക്കാൻ ആണ് ചെന്നിത്തല ശ്രമങ്ങൾ നടത്തുന്നത്. എപ്പോഴും സമൂഹത്തിന്റെ താക്കോൽ സ്ഥാനത്തേക്ക് കടന്നിരിക്കാൻ കഴിയാറുള്ള എൻഎസ്എസിനു ഇക്കുറി അത് കഴിഞ്ഞില്ല. കേരളത്തിന്റെ സാമൂഹിക ഘടനയിൽ തങ്ങൾ ഒറ്റപ്പെടുന്നുവെന്നും തങ്ങളുടെ പ്രതാപം പ്രതാപം അവസാനിക്കുമെന്നും എൻഎസ്എസ് ഭയക്കുന്നു. കേരളത്തിന്റെ സാമൂഹിക ഘടനയിൽ ഉണ്ടാകാൻ പോകുന്ന പുതിയ മാറ്റങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് എൻഎസ്എസിനെ അസ്വസ്ഥരാക്കുന്നത്.
ഇതിനെ കേവലം ജാതി മതിൽ എന്ന് ആക്ഷേപിക്കുമ്പോൾ അതിനു പിന്നിൽ ഒട്ടുവളരെ ഘടകങ്ങളുണ്ട്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ മാറ്റങ്ങൾ വരുമ്പോൾ തങ്ങൾക്കുണ്ടാകുന്ന മേധാവിത്തവും പ്രതാപവും അസ്തമിക്കാൻ പോകുന്നു എന്ന തിരിച്ചറിവ് എൻഎസ്എസിനുണ്ട്. പരിഷ്‌ക്കരണ വാദികളും യാഥാസ്ഥികരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. ഇതിൽ കേരളത്തിന്റെ പരിഷ്‌ക്കരണ ബോധം ജയിക്കണോ എന്നാണ് തീരുമാനിക്കേണ്ടത്. പരിഷ്‌ക്കരണത്തിന്റെ കാറ്റ് കേരളത്തിൽ കടക്കാൻ അനുവദിക്കില്ലാ എന്ന യാഥാസ്ഥിതി മനോഭാവത്തിന്റെ ചിന്താഗതിയും വാശിയും ഇവിടെ ദൃശ്യമാണ്. ജനുവരി ഒന്നാം തീയതി വനിതാ മതിൽ വഴി രാജ്യം ശ്രദ്ധിക്കാൻ പോകുന്ന ഏറ്റവും വലിയ സാമൂഹിക മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ജാതി സംഘടനകളെ ചേർത്തുവച്ചാണോ സാമൂഹ നവോദ്ധാനം എന്ന വാദത്തിലും കഴമ്പില്ല. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ ചരിത്രം മനസിലാക്കാതെയാണ് ഇത്തരം വിമർശനങ്ങൾ വരുന്നത്. ഇവർ ആദ്യം കേരളത്തിന്റെ സാമൂഹിക ചരിത്രം പഠിക്കണം. പാർട്ടി ഒറ്റയ്ക്ക് നടത്തിയ സമരം വിജയിക്കാതെ വരുമ്പോൾ സാമൂഹിക സംഘടനകളെ ചേർത്തു നിർത്തി വിജയിച്ചതിന്റെ ചരിത്രമാണ് കേരളത്തിന് പറയാനുള്ളത്. പാലിയം സമരം 1947 ൽ തുടങ്ങി 48-ൽ അവസാനിച്ച സമരമാണ്. ഒരു വർഷം കഴിഞ്ഞപ്പോൾ സമരത്തിന് ആലസ്യം ബാധിച്ചു. അപ്പോൾ അന്ന് എകെജി അവിടെ എത്തി. എകെജി പറഞ്ഞത് അത് പാർട്ടി മാത്രം നടത്തിയിട്ടു കാര്യമില്ല.
സാമൂഹിക സംഘടനകളെ, വർഗ ബഹുജന സംഘടനകളെ ഒപ്പം ചേർക്കണം. അങ്ങിനെയാണ് എസ്എൻഡിപി കണയന്നൂർ താലൂക്ക് യൂണിയൻ, പുലയ സഭ, തൊഴിലാളി സംഘടനകൾ, ആര്യാ പള്ളം എന്നിവർ എത്തി. എല്ലാവരും കൂടി ചേർന്ന് നടത്തിയ സമരമാണ് പിന്നെ വിജയകഥ രചിച്ചത്. . വൈക്കത്തും ഇതുതന്നെ കാണാൻ കഴിയും. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും നവോദ്ധാന പ്രസ്ഥാനങ്ങളും അന്നത്തെ ദേശീയ പ്രസ്ഥാനങ്ങളും ചേർന്ന് നടത്തിയ സമരങ്ങളാണ് കേരളത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ഇത് കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്ന കാര്യമാണ്. അങ്ങിനെയുള്ള ഒരു സാമൂഹിക മുന്നേറ്റത്തിൽ നിന്ന് മഞ്ജുവാരിയരുടെ പിന്മാറ്റ കാരണങ്ങൾ വ്യക്തമല്ല. ഒരു കാര്യം വിശകലനം ചെയ്ത് ആ പ്രശ്‌നത്തിൽ ഇറങ്ങുന്ന കലാകാരിയാണ് മഞ്ജു വാരിയർ.
താൻ വനിതാ മതിലിന്റെ ഒപ്പമാണ് എന്ന് പറഞ്ഞ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതിനു ശേഷം മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ പിന്മാറ്റം വരുന്നത്. ആശയപരമായ സമരങ്ങൾക്ക് പിന്തുണ നൽകുന്ന വ്യക്തിയാണ് ഈ നടി. അതുകൊണ്ട് അറിയാതെ പിന്തുണ പ്രഖ്യാപിച്ചു. കാര്യങ്ങൾ മനസിലായപ്പോൾ പിന്മാറി എന്ന് പറയുന്നതിൽ ഒന്നും വാസ്തവങ്ങളില്ല. ഇത് കേരളീയ സമൂഹത്തിനു തിരിച്ചറിയാൻ കഴിയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മഞ്ജുവാരിയരുടെ പിന്മാറ്റത്തിൽ ദുരൂഹതയുണ്ട്. ഈ പിന്മാറ്റം കേരളത്തിന്റെ സമൂഹ മനസ് വിലയിരുത്തേണ്ട കാര്യമാണ്. വനിതാ മതിൽ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നില്ല.
ശബരിമല പ്രശ്‌നത്തിൽ ആദ്യം സർക്കാർ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചു ചേർത്തത്. രണ്ടാമത് യോഗത്തിൽ തന്ത്രി കുടുംബം, പന്തളം കൊട്ടാരം എന്നിവരുടെ യോഗമാണ് വിളിച്ചത്. വിശ്വാസി മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ യോഗം സർക്കാർ വിളിച്ചിരുന്നില്ല. പിന്നീട് 190 സംഘടനകൾക്ക് സർക്കാർ കത്തയച്ചു. 174 സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. എൻഎസ്എസ് ബഹിഷ്‌ക്കരിച്ച ഈ യോഗത്തിലാണ് വനിതകളെ മുൻനിർത്തിയുള്ള പരിപാടികൾ വേണം എന്ന ആവശ്യം ഉയർന്നത്. അങ്ങിനെയാണ് വനിതാ മതിലിനു തീരുമാനമായത്. മൂന്നു മുദ്രാവാക്യങ്ങൾ ആണ് നവോദ്ധാനമൂല്യ സംരക്ഷണ സമിതി മുന്നോട്ട് വെച്ചത്.
കേരളം ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തുക. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ പുലർത്തുന്ന, ഈ മൂല്യങ്ങൾ സംരക്ഷിക്കുന്ന എല്ലാവരും ജനുവരി ഒന്നിന്റെ യോഗത്തിൽ അണിനിരക്കണം എന്നാണ് അഭ്യർത്ഥിച്ചത്. ഇങ്ങിനെ പറയുമ്പോൾ അതിൽ എങ്ങിനെ ജാതിയും മതവും കടന്നുവരും? മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു, മതവിഭാഗങ്ങൾ എന്നിങ്ങനെയുള്ള ഒരു വേർതിരിവും മതിലിനില്ല. വനിതാ മതിൽ പ്രശ്‌നത്തിൽ എൻഎസ്എസ് മാറി നിന്നപ്പോൾ ഒറ്റപ്പെടുന്ന രീതിയിലാണ് എൻഎസ്എസിന്റെ സ്ഥിതി. അതിന്റെ വിഭ്രാന്തിയാണ് എൻഎസ്എസ് കാണിക്കുന്നത്.
വനിതാ മതിലിന് സംസ്ഥാനത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മതിലിനായി സർക്കാർ രൂപവത്ക്കരിച്ച സംസ്ഥാന നിർവാഹക സമിതിയും രണ്ടു ദിവസം മുൻപ് ആ രീതിയിൽ ഉള്ള വിലയിരുത്തൽ തന്നെയാണ് നടത്തിയത്. എല്ലാ ജില്ലകളിലും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. താലൂക്ക് തലങ്ങളിലും പ്രവർത്തനം ഊർജ്ജിതമാണ്. സംഘാടക സമിതി 24 നു തിരുവനന്തപുരം യോഗം കൂടുന്നുണ്ട്. അതിനുശേഷം വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചു ചേർക്കും-പുന്നല ശ്രീകുമാർ പറയുന്നു.