തലശേരി: ന്യൂമാഹിയിലെ പുന്നോൽ ഹരിദാൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വാളും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. പൊലിസ് ചോദ്യം ചെയ്യാനായി വാങ്ങിയ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുന്നോൽ താഴെവയലിൽ ന്യൂമാഹി പൊലിസ് നടത്തിയ തെരച്ചിലിലായി ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയത്. ഇതോടെ ഈ കേസിൽ പൊലിസിന് നിർണായക തെളിവുലഭിച്ചിരിക്കുകയാണ്. പിടിയിലായവാളും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഹരിദാസൻ വധക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ നടന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തഒമ്പതാം പ്രതി കൊമ്മൽവയലിലെ പ്രഷീജ് എന്ന പ്രജൂട്ടി, പത്താംപ്രതി പുന്നോൽ കരോത്ത്താഴെ ഹൗസിൽ പി കെ ദിനേശ് എന്ന പൊച്ചറ ദിനേശ്, പതിനൊന്നാം പ്രതി പ്രീതീഷ് എന്ന മൾട്ടി പ്രജി എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയത്. കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.

പ്രതികളെ പ്രത്യേക പൊലിസ് വാഹനത്തിൽ മുഖംമൂടിയണിഞ്ഞാണ് കൊണ്ടുവന്നത്. ഇവരോടൊപ്പം മറ്റു മൂന്നുപേരെയുംകൂടി നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഹരിദാസന്റെ സഹോദരൻ, ഭാര്യ,മകൾ എന്നിവരാണ് തിരിച്ചറിയൽ പരേഡിനെത്തിയത്. ഇവർ മൂന്ന് പ്രതികളെയും തിരിച്ചറിയുകയായിരുന്നു.

ഈ കേസിൽ ഒളിവിലുള്ള മാഹി ചാലക്കരയിലെ ദീപക് എന്ന് ദീപു തൃശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിപ്പറിച്ച കേസിൽ പ്രതിയാണ്. കേരള പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരിദാസൻ വധത്തിൽ പങ്കെടുത്തത്. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിലും ദീപുവും ഒളിവിലാണ്. ഗൂഢാലോചന നടത്തിയ ഏതാനും പേരെക്കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സിപി എം പ്രവർത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെയാണ് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.

കേസിലെ പതിനൊന്നാംപ്രതി മൾട്ടി പ്രജി ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയുമാണ്. മറ്റുള്ളവർ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ്. മൾട്ടി പ്രജിയുടെ മൂന്നാമത്തെ കൊലപാതകമാണിതെന്നാണ്അന്വേഷണ സംഘം പറയുന്നത്. നേരത്തെവധശ്രമക്കേസിൽ പ്രതിയാണ് പൊച്ചറ ദിനേശ്. വീട്ടുപറമ്പിൽവച്ച് കെ ലിജേഷ്, മൾട്ടി പ്രജി, ഒളിവിൽ കഴിയുന്ന ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിൽ, മാഹി ചാലക്കരയിലെ ദീപക് എന്ന ദീപു എന്നിവർ ചേർന്നാണ് ഹരിദാസന്റെ ഇടതുകാൽ മുട്ടിന് താഴെമുറിച്ചുമാറ്റുകയും വലതുകാലിന് മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. ഇവർ നാലുപേരും വാൾ ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ഒമ്പതും പത്തും പ്രതികളുടെ കൈയിൽ ഇരുമ്പ് പൈപ്പാണ് ഉണ്ടായിരുന്നതെന്നും അന്വേഷകസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.

ഒളിവിലുള്ള മാഹി ചാലക്കരയിലെ ദീപക് എന്ന് ദീപു തൃശൂർ ഒല്ലൂർ സ്റ്റേഷൻ പരിധിയിൽനിന്ന് ഒരുകോടിയോളം രൂപ തട്ടിപ്പറിച്ച കേസിൽ പ്രതിയാണ്. കേരള പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഹരിദാസൻ വധത്തിൽ പങ്കെടുത്തത്. ന്യൂമാഹി ഈയ്യത്തുങ്കാട്ടിലെ നിഖിലും ദീപുവും ഒളിവിലാണ്. ഗൂഢാലോചന നടത്തിയ ഏതാനും പേരെക്കൂടി ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. സിപി എം പ്രവർത്തകനായ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെയാണ് വീട്ടുമുറ്റത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്.