- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നിയോഗിച്ച ടീമിന്റെ കാര്യപ്രാപ്തിയിൽ സംശയം; മൾട്ടി പ്രജിയെ ദൗത്യം ഏൽപ്പിച്ചത് രാഷ്ട്രീയ എതിരാളിയെ ഇല്ലായ്മ ചെയ്യാൻ തന്നെ; നാലു പേർ വീട്ടിന്റെ അങ്കണത്തിൽ കാത്തിരുന്നു; രണ്ടു പേർ പുറത്തും; ഹരിദാസനെ കൊന്നത് കൃത്യമായ പ്ലാനിങ്ങിൽ; പുന്നോലിലെ കൊല ചിത്രം തെളിയുമ്പോൾ
തലശേരി: പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ(54)നെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന കണ്ടെത്തി പൊലീസ്. ആദ്യം നിയോഗിച്ച സംഘമല്ല, രണ്ടാമത് നിയോഗിച്ച ടീമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രതികളുടെ മൊഴി ഇതുറപ്പിക്കുന്നുണ്ട്. ആദ്യം നിയോഗിച്ച സംഘത്തിന്റെ കാര്യ പ്രാപ്തിയിൽ സംശയം തോന്നിയതിനെത്തുടർന്നാണ് മൾട്ടി പ്രജി ഉൾപ്പെടെയുള്ള രണ്ടാം ടീമിനെ ഓപ്പറേഷനായി നിയോഗിച്ചത്. അക്രമിസംഘത്തിലെ നാലു പേർ ഹരിദാസന്റെ വീടിന്റെ മുന്നിലും രണ്ടു പേർ വീടിനു പുറത്തും പതിയിരുന്നു്. നിരീക്ഷണത്തിനായി രണ്ടു കേന്ദ്രങ്ങളിലായി ആളുകൾ നിലയുറപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ആറംഗ കൊലയാളി സംഘത്തിലെ നാലുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇനി രണ്ടുപേർ കൂടിയാണ് ഈ സംഘത്തിൽ പിടിയിലാകാനുള്ളത്. ഇവർ സംസ്ഥാനം വിട്ടുവെന്നാണ് വിലയിരുത്തൽ. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കൊലയാളി സംഘം സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താനാണ് പൊലീസ് ശ്രമം.
ഗൂഢാലോചന കേസിൽ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഏഴ് പേരെ കൂടി പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. തലശേരി മേഖലയിലെ രഹസ്യ കേന്ദ്രങ്ങളിലാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്. ഏഴുപേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം പതിനൊന്നായി. ന്യൂ മാഹി പെരുമുണ്ടേരി മീത്തലെ മഠത്തിൽ പ്രജിത്ത് എന്ന മൾട്ടി പ്രജി (35), പുന്നോൽ എസ്‌കെ മുക്കിലെ പൊച്ചറ ദിനേശൻ (49), പുന്നോൽ കടമ്പേരി ഹൗസിൽ പ്രഷീജ് എന്ന പ്രജൂട്ടി (41) പുന്നോൽ കിഴക്കയിൽ സി.കെ അർജുൻ (23), ടെബിൾ ഗേറ്റ് സോപാനത്തിൽ കെ. അഭിമന്യു (22), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), പുന്നോൽ ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (28) എന്നിവരയൊണ് ന്യൂമാഹി സി ഐ ലതീഷും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതിൽ മൾട്ടി പ്രജിയുടെ അറസ്റ്റ് ഇന്നലെ അർദ്ധ രാത്രിയിലാണ് രേഖപ്പെടുത്തിയത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായിരുന്ന ഇവരെ നാലുപേരെയും ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. മാർച്ച് നാല് വരെയാണ് ഇവരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത് .
ഹരിദാസന്റെ കാൽ വെട്ടിയത് അറസ്റ്റിലായവരിൽ പൊച്ചറ ദിനേശനെന്നയാളാണെന്ന് വ്യക്തമായതായി പൊലിസ് അറിയിച്ചു. സൈലന്റ് കില്ലർ എന്നാണ് പൊലിസ് നേരത്തെ ദിനേശതെ വിശേഷിപ്പിച്ചിരുന്നത്. പ്രജൂട്ടി, പൊച്ചറ ദിനേശൻ എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ വധഗൂഢാലോചനയിലെ പ്രധാന കണ്ണികളാണ്. ഹരിദാസനെ വധിക്കാൻ നേരത്തെ ശ്രമിച്ച സംഘത്തിലും ഇവർ ഉൾപ്പെട്ടിട്ടുണ്ട്. സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന പൊച്ചറ ദിനേശനാണ് ഹരിദാസന്റെ ഇടതുകാൽ വെട്ടിമാറ്റിയത്. ആറുപേരാണ് കൊലനടത്തിയതെന്ന് കുറ്റസമ്മതമൊഴിയിൽ പറയുന്നു.
അറസ്റ്റിലായവരടക്കം 14 പേർ ഗൂഢാലോചനയിലും പങ്കെടുത്തതായി പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട് കൊലപാതകത്തിന്റെ പൂർണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുഒന്നുമുതൽ നാലുവരെ പ്രതികളായ ബിജെപി മണ്ഡലം പ്രസിഡന്റ് കൊമ്മൽവയലിലെ കെ ലിജേഷ്, പുന്നോൽ സ്വദേശികളായ കെ വി വിമിൻ, അമൽ മനോഹരൻ, ഗോപാലപ്പേട്ടയിലെ സുനേഷ് എന്ന മണി എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. റിമാൻഡിലായ ഇവരെ വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി മജിസ്‌ട്രേട്ട് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇവരെ ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. തെളിവുകൾ കൃത്യമായി പരിശോധിച്ച് ശാസ്ത്രീയമായാണ് കേസന്വേഷണവും അറസ്റ്റും. നടത്തിയതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മീൻപിടിത്തം കഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസനെ 21ന് പുലർച്ചെ വീട്ടുമുറ്റത്തിട്ടാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നത്.
മറുനാടന് മലയാളി ബ്യൂറോ