- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പനായി ഡിവൈഎഫ്ഐ നിർമ്മിച്ച വീടു കൈമാറി; താക്കോൽ കൈമാറി മുഖ്യമന്ത്രി
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ ഗുരുതരമായി പരുക്കേറ്റ പുഷ്പന് പുതിയ വസതി. ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചൊക്ലി മെനപ്രത്തെ തറവാട് വീടിനോട് ചേർന്നാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്.
ഡിവൈഎഫ്ഐ വിവിധ ഘടകങ്ങളിൽനിന്നു പിരിച്ച തുകകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ കമ്മിറ്റിയാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രി മുഹമ്മദ് റിയാസ്, എം.വിജിൻ എംഎൽഎ, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം തുടങ്ങിയവരും പങ്കെടുത്തു.
Next Story