- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷ് പിടിയിൽ; ഓംപ്രകാശും ഗുണ്ടുകാടു സാബുവുമായി അടുത്ത ബന്ധമുള്ള, മുത്തൂറ്റ് ജോർജ് വധക്കേസിൽ മാപ്പുസാക്ഷിയായി മാറിയ ഗുണ്ടാനേതാവിനെ പിടികൂടിയതു മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി
തിരുവനന്തപുരം: ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനെ പൊലീസ് പിടികൂടി. മുത്തൂറ്റ് ജോർജ് വധക്കേസിൽ മാപ്പുസാക്ഷിയായി വാർത്തകളിൽ ഇടംപിടിച്ച രാജേഷിനെ ഇത്തവണ പിടിച്ചതു സ്ഫോടക വസ്തുക്കളുമായാണ്. കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന രണ്ട് നാടൻ ബോംബുകളുമായി ഇന്നലെ രാത്രിയാണു പള്ളിത്തുറയിൽ നിന്ന് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളിയും നിരവധി കേസുകളിൽ പ്രതിയുമായ സന്തോഷ് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ കൊലപാതകവും കൊലപാതകശ്രമങ്ങളും ഉൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയാണു കണ്ണമ്മൂലതോട്ടുവരമ്പത്തുവീട്ടിൽ രാജേഷ് എന്ന പുത്തൻപാലം രാജേഷ് (40). തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജേഷ് ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു.ഒരുമാസം മുൻപാണ് ജയിലിൽ നിന്നും പുറത്തുവന്നത്.കഴക്കൂട്ടം, തുമ്പ, ഭാഗങ്ങളിൽ ആക്രമപ്രവർത്തനം നടത്തുന്നതിനായി പള്ളിത്തുറയിൽ ഒരു കാറിൽ ബോംബുകളും മാരകായുധങ്ങളുമായി എത്തിയപ്പോളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. വർഷങ്ങളായി തിര
തിരുവനന്തപുരം: ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനെ പൊലീസ് പിടികൂടി. മുത്തൂറ്റ് ജോർജ് വധക്കേസിൽ മാപ്പുസാക്ഷിയായി വാർത്തകളിൽ ഇടംപിടിച്ച രാജേഷിനെ ഇത്തവണ പിടിച്ചതു സ്ഫോടക വസ്തുക്കളുമായാണ്.
കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന രണ്ട് നാടൻ ബോംബുകളുമായി ഇന്നലെ രാത്രിയാണു പള്ളിത്തുറയിൽ നിന്ന് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടാളിയും നിരവധി കേസുകളിൽ പ്രതിയുമായ സന്തോഷ് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ കൊലപാതകവും കൊലപാതകശ്രമങ്ങളും ഉൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയാണു കണ്ണമ്മൂലതോട്ടുവരമ്പത്തുവീട്ടിൽ രാജേഷ് എന്ന പുത്തൻപാലം രാജേഷ് (40). തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജേഷ് ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു.ഒരുമാസം മുൻപാണ് ജയിലിൽ നിന്നും പുറത്തുവന്നത്.കഴക്കൂട്ടം, തുമ്പ, ഭാഗങ്ങളിൽ ആക്രമപ്രവർത്തനം നടത്തുന്നതിനായി പള്ളിത്തുറയിൽ ഒരു കാറിൽ ബോംബുകളും മാരകായുധങ്ങളുമായി എത്തിയപ്പോളാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു. വർഷങ്ങളായി തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈരജീവിതത്തിനു ഭംഗം വരുത്തിയയാളാണു രാജേഷ്.
50 ഓളം കേസുകളിൽ ഉൾപ്പെട്ടയാളും കുപ്രസിദ്ധ ഗുണ്ടയുമായ പ്രതിക്കായി പൊലീസ് വലവിരിച്ചിരിക്കുകയായിരുന്നു. പള്ളിത്തുറ സ്വദേശിയാണു രാജേഷിനൊപ്പമുണ്ടായിരുന്ന സന്തോഷ്. കഴക്കൂട്ടം ടെക്‌നോ പാർക്ക് പ്രദേശങ്ങളിൽ ഗുണ്ടാ പ്രവർത്തനം ലക്ഷ്യമിട്ടാണ് മാരകായുധങ്ങളുമായി രാജേഷ് പള്ളിത്തുറയിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
പേട്ട, മെഡിക്കൽ കോളേജ്,കടയ്ക്കാവൂർ, പൂന്തുറ,വട്ടിയൂർക്കാവ്, കന്റോൺമെന്റ്,കഴക്കൂട്ടം നെടുമുടി, ശ്രീകാര്യം,പേരൂർക്കട എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിലെ പ്രതിയായ രാജേഷ് രണ്ടുതവണ ഗുണ്ടാ ആക്ടിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രമോദ് കുമാർ, ടെക്‌നോപാർക്ക് കഴക്കൂട്ടം പൊലീസ് ഇൻസ്‌പെക്ടർ എസ്.അജയ് കുമാർ,തുമ്പ പൊലീസ് സ്റ്റേഷൻഎസ്‌ഐ കെ ധനപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു രാജേഷിനെ പിടികൂടിയത്.
കണ്ണമ്മൂലയിലെ ഡിനി ബാബു വധക്കേസിൽ അറസ്റ്റിലായ രാജേഷ് ഒന്നരമാസം മുമ്പാണു ജാമ്യത്തിലിറങ്ങിയത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പള്ളിത്തുറയിലെത്തിയ തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വാഹനം പരിശോധിച്ചപ്പോൾ ബോംബുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണർ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരായ ഗുണ്ടുകാട് സാബു, ഓം പ്രകാശ് എന്നിവരുമായി വളരെ അടുത്ത ബന്ധമുള്ള രാജേഷിനെതിരെ കൊലപാതകം, വധശ്രമം, കവർച്ച, ഭവനഭേദനം, കൈയേറ്റം, മാനഭംഗം, ഭീഷണിപ്പെടുത്തൽ, തുടങ്ങി നിരവധി വകുപ്പുകളിൽ കേസുകളുണ്ട്. വളരെ ചുരുക്കം ചില കേസുകളിൽ മാത്രം ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ കൂട്ടാളികളെ ഉപയോഗിച്ചായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. പല തവണ ഇയാളെ ഗുണ്ടാ നിയമ പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വച്ചിട്ടുണ്ട്.
കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്കുള്ള ഉന്നത ബന്ധം തുറന്ന് കാട്ടുന്ന പോൾ എം ജോർജ്ജിന്റെ കൊലപാതകത്തിലും പുത്തൻപാലം രാജേഷിന്റെ കൈകളുണ്ടായിരുന്നു. രാഷ്ട്രീയക്കാർക്ക് അപ്പുറം ബന്ധങ്ങൾ ഗുണ്ടാ സംഘത്തലവന്മാർക്കുണ്ടെന്ന് വ്യക്തമായ കേസായിരുന്നു അത്. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിലെ പ്രധാനി കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നത് ഓപ്രകാശും പുത്തൻപാലം രാജേഷുമാണ്. അതുകൊണ്ട് തന്നെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു പോൾ എം ജോർജിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ. പോളിനൊപ്പമുണ്ടായിരുന്ന ഗുണ്ടാനേതാക്കളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പൊലീസ് പ്രതികളാക്കിയെങ്കിലും, സിബിഐ ഇവരെ മാപ്പുസാക്ഷികളാക്കി മാറ്റുകയായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന രണ്ട് ഗുണ്ടകൾ അങ്ങനെ ഒരു കൊലക്കേസിൽ മാപ്പു സാക്ഷികളായി മാറിയതു വാർത്തയായിരുന്നു. കാരി സതീഷ് പോളിനെ കൊല്ലുന്നതിന് ദൃക്സാക്ഷിയെ വേണമായിരുന്നു. അത് ഓപ്രകാശും രാജേഷും കുറ്റം ഏറ്റുപറഞ്ഞപ്പോൾ സംഭവിക്കുകയായിരുന്നു.