ആരാധകർക്കുള്ള പുതുവത്സര സമ്മാനമായി മമ്മൂട്ടി നായകനാവുന്ന 'പുഴു'വിന്റെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. 39 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ചിത്രത്തിന്റേത് വേറിട്ട പ്രമേയ പരിസരമാണെന്ന സൂചന തരുന്നതാണ്. അതേസമയം കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഉള്ള സൂചനകളൊന്നും ടീസറിൽ ഇല്ല. നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കും ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റ് ആണ്. പുരോഗമനപരമായ സിനിമയെന്നാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മുൻപൊരിക്കൽ പറഞ്ഞത്.

പാർവ്വതി തിരുവോത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് നിർമ്മാണം. ദുൽഖറിന്റെ വേഫെയറർ ഫിലിംസ് ആണ് സഹനിർമ്മാണവും വിതരണവും. മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ തിരക്കഥാകൃത്ത് ഹർഷദിന്റേതാണ് ഈ ചിത്രത്തിന്റെ കഥ. സുഹാസ്, ഷർഫു എന്നിവർക്കൊപ്പമാണ് ഹർഷദ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തേനി ഈശ്വർ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്ക'ത്തിന്റെ ഛായാഗ്രഹണവും തേനി ഈശ്വർ ആയിരുന്നു. സംഗീതം ജേക്‌സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിങ് ദീപു ജോസഫ്, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സംഘട്ടനം മാഫിയ ശശി,