- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.വി അൻവർ എംഎൽഎയുടെ നിയമവിരുദ്ധ പാർക്കിന്റെ ചിത്രം എടുത്ത യുവാക്കൾക്ക് പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമർദ്ദനം; പരാതിപ്പെട്ട യുവാക്കളെ മുട്ടിൽ നിർത്തി ഉണ്ട ചോറിനു നന്ദികാട്ടി തിരുവമ്പാടിയിലെ പൊലീസുകാർ; സംഭവം വിവാദമായതോടെ 14 പേർക്കെതിരെ കേസെടുത്തു
പി.വി അൻവർ എം.എൽഎയുടെ പാർക്കിന്റെ ചിത്രമെടുത്തെന്ന് ആരോപിച്ച് നാല് യുവാക്കൾക്ക് ക്രൂരമർദ്ദനം. രാത്രിയിൽ പാർക്കിന്റെ ദൃശ്യങ്ങൾ എടുത്തെന്ന് ആരോപിച്ച് പൊലീസും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം 14 പേർക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല. ഇന്നലെ രാത്രിയാണ് കോഴിക്കോട് കൊടിയത്തൂർ സ്വദേശികളായ നാല് പേർക്ക് കക്കാടംപോയിലിലെ പാർക്കിന് മുന്നിൽ വെച്ച് മർദ്ദനമേറ്റത്. പാർക്കിന്റെ ദൃശ്യങ്ങൾ പകർത്തിയതായി ആരോപിച്ച് നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും പൊലീസും ചേർന്നാണ് മർദ്ദിച്ചതെന്ന് യുവാക്കൾ പറഞ്ഞു. പൊലീസ് റോഡിൽ മുട്ടുകുത്തി നിർത്തിച്ച് മർദ്ദനത്തിന് സൗകര്യം ഒരുക്കിയതായും ഇവർ ആരോപിക്കുന്നു. ജസീം, ഷെറിൻ, അൽത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂക്കിന് സാരമായി പരിക
പി.വി അൻവർ എം.എൽഎയുടെ പാർക്കിന്റെ ചിത്രമെടുത്തെന്ന് ആരോപിച്ച് നാല് യുവാക്കൾക്ക് ക്രൂരമർദ്ദനം. രാത്രിയിൽ പാർക്കിന്റെ ദൃശ്യങ്ങൾ എടുത്തെന്ന് ആരോപിച്ച് പൊലീസും ഗുണ്ടകളും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. മർദ്ദനമേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരടക്കം 14 പേർക്കെതിരെയാണ് കേസെടുത്തത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല.
ഇന്നലെ രാത്രിയാണ് കോഴിക്കോട് കൊടിയത്തൂർ സ്വദേശികളായ നാല് പേർക്ക് കക്കാടംപോയിലിലെ പാർക്കിന് മുന്നിൽ വെച്ച് മർദ്ദനമേറ്റത്. പാർക്കിന്റെ ദൃശ്യങ്ങൾ പകർത്തിയതായി ആരോപിച്ച് നാട്ടുകാരെന്ന് പറഞ്ഞ് എത്തിയവരും പൊലീസും ചേർന്നാണ് മർദ്ദിച്ചതെന്ന് യുവാക്കൾ പറഞ്ഞു. പൊലീസ് റോഡിൽ മുട്ടുകുത്തി നിർത്തിച്ച് മർദ്ദനത്തിന് സൗകര്യം ഒരുക്കിയതായും ഇവർ ആരോപിക്കുന്നു. ജസീം, ഷെറിൻ, അൽത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂക്കിന് സാരമായി പരിക്കേറ്റ ജസീമിനെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
ഇവരെത്തിയ വാഹനങ്ങളും പിടിച്ചു വെച്ചതായും പരാതിയുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം തങ്ങൾക്ക് അറിയില്ലെന്നാണ് തിരുവമ്പാടി പൊലീസിന്റെ നിലപാട്. രാത്രി എട്ട് മണിക്ക് പാർക്ക് അടയ്ക്കുന്നതിനാൽ സംഭവുമായി ബന്ധമില്ലെന്നാണ് പാർക്ക് നടത്തിപ്പുകാരുടെ വിശദീകരണം.
മർദനമേറ്റതിനെ തുടർന്ന് യുവാക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാനോ, ആക്രമിച്ചവരെ പിടികൂടാനോ പൊലീസ് തയാറായിരുന്നില്ല. പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചതായും തങ്ങളെ പൊലീസ് മുട്ട് കുത്തിച്ച് നിർത്തിച്ചതായും യുവാക്കൾ പറഞ്ഞു.
അൻവറിന്റെ പാർക്കിന്റെ അനിധികൃത പ്രവർത്തനങ്ങളെ കുറിച്ച് വാർത്തകൾ വന്നതിനെ തുടർന്ന് മാധ്യമപ്രവർത്തകരെ പാർക്കിന്റെ പരിസരത്തേക്ക് അടുപ്പിച്ചിരുന്നില്ല. കൂടാതെ ഈ പ്രദേശത്ത് എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നതായി ആരോപണമുയർന്നിരുന്നു.