- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ തിരിച്ചെത്തി; മടങ്ങിയെത്തിയ വിവരം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ; കമന്റുകൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും
മലപ്പുറം: ഏറെ നാളുകളായി മണ്ഡലത്തിൽ കാണാനില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ പരിഹാസം നേരിട്ട എംഎൽഎ പി വി അൻവറിന്റെ സമൂഹമാധ്യമങ്ങളിലെ പുതിയ പോസ്റ്റ് വൈറലാവുന്നു. ഞാൻ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികൾക്കൊപ്പമുള്ള കാറിന്റെ ചിത്രമാണ് പി വി അൻവർ പങ്കുവച്ചിരിക്കുന്നത്. എംഎൽഎയുടെ പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്യുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എംഎൽഎ നൽകുന്നുണ്ട്.
കാശുകൊടുത്താൽ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാൾക്ക് ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ.ആദ്യം ആ വില ഉയർത്താൻ നോക്ക് എന്നാണ് എംഎൽഎയുടെ പരിഹാസം. ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നൽകാൻ എംഎൽഎ മടിച്ചിട്ടില്ല. പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.
എംഎൽഎയ്‌ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നൽകാതെയാണ് പി വി അൻവർ സഭയിൽ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ 5 ദിവസം മാത്രമാണ് അൻവർ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തിൽ എംഎൽഎ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്‌ബുക്കിലെ എംഎൽഎയുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ