- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയോ ഒളിമ്പിക്സിലെ തോൽവിക്കു മധുരമായി പ്രതികാരം വീട്ടി പി.വി. സിന്ധു; ഇന്ത്യൻ താരം സ്പെയിനിൻെ കരോളിന മരിനെ തകർത്ത് ഇന്ത്യൻ ഓപ്പൺ സീരിസ് കിരീടം ചൂടി; ലോക ഒന്നാം നമ്പർ താരത്തെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്
ന്യൂഡൽഹി: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ ഫൈനലിലെ തോൽവിക്കു മധുരപ്രതികാരം വീട്ടു ഇന്ത്യയുടെ പി.വി. സിന്ധു. ലോക ഒന്നാം നമ്പർ താരം കരോളിന മരിനെ തകർത്ത് സിന്ധു ഇന്ത്യൻ ഓപ്പൺ സീരിൽ 2017 ലെ കിരീടം സ്വന്തമാക്കി. റിയോ ഒളിമ്പിക്‌സിൽ സ്പാനിഷ് താരത്തോടു തോറ്റ സിന്ധുവിന് വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കാണ് കരോളിന മരിനെ സിന്ധു തകർത്തത്. ആദ്യസെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 21-18ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 19-14ന് നേടി മരിനെ നിഷ്പ്രഭയാക്കി. സെമിയിൽ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഡൽഹിയിലെ സിറി ഫോർട്ട് സ്പോർട്സ് കോംപ്ലക്‌സിൽ മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ 21-18, 14-21, 21-14 എന്ന സ്‌കോറിനായിരുന്നു രണ്ടാം സീഡിനെതിരെ ആറാം സീഡായ സിന്ധുവിന്റെ വിജയം.
ന്യൂഡൽഹി: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റൺ ഫൈനലിലെ തോൽവിക്കു മധുരപ്രതികാരം വീട്ടു ഇന്ത്യയുടെ പി.വി. സിന്ധു. ലോക ഒന്നാം നമ്പർ താരം കരോളിന മരിനെ തകർത്ത് സിന്ധു ഇന്ത്യൻ ഓപ്പൺ സീരിൽ 2017 ലെ കിരീടം സ്വന്തമാക്കി. റിയോ ഒളിമ്പിക്‌സിൽ സ്പാനിഷ് താരത്തോടു തോറ്റ സിന്ധുവിന് വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
നേരിട്ടുള്ള സെറ്റുകൾക്കാണ് കരോളിന മരിനെ സിന്ധു തകർത്തത്. ആദ്യസെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ 21-18ന് സ്വന്തമാക്കിയ സിന്ധു രണ്ടാം സെറ്റ് 19-14ന് നേടി മരിനെ നിഷ്പ്രഭയാക്കി.
സെമിയിൽ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യുന്നിനെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. ഡൽഹിയിലെ സിറി ഫോർട്ട് സ്പോർട്സ് കോംപ്ലക്‌സിൽ മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ 21-18, 14-21, 21-14 എന്ന സ്‌കോറിനായിരുന്നു രണ്ടാം സീഡിനെതിരെ ആറാം സീഡായ സിന്ധുവിന്റെ വിജയം.
Next Story