- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിവി സിന്ധു ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനലിൽ; തായ്‌ലാൻഡിന്റെ മുൻ ലോക ഒന്നാം നമ്പർ രചനോക് ഇന്റോണിനെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫൈനലിൽ എതിരാളി ജപ്പാന്റെ നൊസോമി ഒകുഹാര
ഗ്വാങ്ഷു: പി.വി സിന്ധു ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ കലാശപ്പോരിന് യോഗ്യത നേടി. മുൻ ലോക ഒന്നാം നമ്പർ താരമായ തായ്‌ലാൻഡിന്റെ രചനോക് ഇന്റാനോണിനെ തോൽപ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകളിൽ തന്നെ സിന്ധു വിജയം കണ്ടു. ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമിൽ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യു.എസ്.എയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നിൽ വീണു.
ഗ്വാങ്ഷു: പി.വി സിന്ധു ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ കലാശപ്പോരിന് യോഗ്യത നേടി. മുൻ ലോക ഒന്നാം നമ്പർ താരമായ തായ്‌ലാൻഡിന്റെ രചനോക് ഇന്റാനോണിനെ തോൽപ്പിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകളിൽ തന്നെ സിന്ധു വിജയം കണ്ടു.
ആദ്യം ഗെയിം 21-16ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമിൽ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ വിട്ടുകൊടുക്കാതെ കളിച്ച സിന്ധു 25-23ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യു.എസ്.എയുടെ സാങ് ബെയ്വാനും സിന്ധുവിന് മുന്നിൽ വീണു.