ബീജിങ്: റിയോ ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവ് ഇന്ത്യയുടെ പി.വി. സിന്ധു ചൈന ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. സെമിയിൽ ദക്ഷിണ കൊറിയയുടെ സുങ് ജി യുന്നിനെ തോൽപ്പിച്ചാണ് സിന്ധുവിന്റെ ജയം. 84 മിനിറ്റു നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. സ്‌കോർ: 11-21, 23-21, 21-19.

ആദ്യ സെറ്റ് 11-21ന് സുങ് ജി യുൻ സ്വന്തമാക്കിയിരുന്നു. അതിനുശേഷമുള്ള രണ്ടു സെറ്റുകളിലും മികച്ച പ്രകടനം നടത്തിയാണ് സിന്ധു ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ചൈനയുടെ ഹെ ബിൻജിയോവോയെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ എത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയുടെ സുൻ യുവാണ് സിന്ധുവിന്റെ എതിരാളി. ചൈനീസ് മേധാവിത്വം പുലർത്തുന്ന ഈ ടൂർണമെന്റിന്റെ ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം വർഷമാണ് ഇന്ത്യൻ വനിതകൾ ഫൈനലിലെത്തുന്നത്. 2014ൽ സൈന നെഹ്വാൾ ആയിരുന്നു ടൂർണമെന്റ് ജേതാവ്.

2015ൽ ലി സൂറിയോട് തോറ്റ് സൈന റണ്ണറപ്പായി. യോ ഒളിമ്പിക്‌സിൽ വെള്ളി നേടി സിന്ധു നേരത്തേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച മത്സരമാണ് സിന്ധു സെമിയിൽ പുറത്തെടുത്തത്. ചൈനീസ് ബാഡ്മിന്റണിൽ പുതിയ താരമാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ഫൈനലിലെ സിന്ധുവിന്റെ എരാളിയായ സുൻ യു ചൈനയുടെ ഭാവി വാഗ്ദാനമാണ്.