- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുളിക കൊടുത്ത് മയക്കിയ ശേഷം ഞാൻ ചേച്ചിയെ കഴുത്ത് ഞെരിച്ചു കൊന്നു; ഒരു പശ്ചാത്താപവുമില്ല; പാക്കിസ്ഥാനിലെ കിം കാർദിഷയെ കൊന്ന സഹോദരന് പറയാനുള്ളത്
ലഹോർ: പാക്കിസ്ഥാനിലെ അറിയപ്പെടുന്ന മോഡലും സമൂഹമാദ്ധ്യമങ്ങളിലെ താരവുമായ ഖൻദീൽ ബലോചിനെ കൊലപ്പെടുത്തിയതിൽ അനുജൻ മുഹമ്മദ് വസീമിനെ് കുറ്റബോധമൊന്നുമില്ല. ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുമ്പോൾ, മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ കൊന്നതിൽ സന്തോഷമേ ഉള്ളുവെന്ന് വസീം പറയുന്നു. മയങ്ങാനുള്ള ആ ഗുളിക ഞാൻ കൊടുക്കുമ്പോൾ ചേച്ചിക്ക് അറിയില്ലായിരുന്നു അത് മരണത്തിലേക്കാണെന്നായിരുന്നു കൊലയെക്കുറിച്ച് പൊലീസിന് വസീം നൽകിയ മൊഴി. സഹോദരന്റെ കൈകളാൽ ഖന്ദീൽ മരണപ്പെട്ടത് സോഷ്യൽ മീഡിയയോടുള്ള അമിതമായ ആർത്തി മൂലമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നതിൽ ഏറെ തൽപ്പരയായിരുന്നു ഖന്ദീൽ ബലോച്ച്. ഇരുപത്താറുകാരിയായ ബലോചിന്റെ ജീവിതരീതികളോട് പൊരുത്തപ്പെടാൻ കഴിയാതിരുന്ന സഹോദരൻ വസീം ബലോചിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിലെ വീട്ടിൽ വച്ചാണ് ഖന്ദീലിനെ കൊലപ്പെടുത്തിയത്. ഖന്ദീലിനെ അമേരിക്കൻ മോഡലായ കിം കാർദിഷയയുമായണ് താരതമ്യപ്പെടുത്തിരുന്നത്.
ലഹോർ: പാക്കിസ്ഥാനിലെ അറിയപ്പെടുന്ന മോഡലും സമൂഹമാദ്ധ്യമങ്ങളിലെ താരവുമായ ഖൻദീൽ ബലോചിനെ കൊലപ്പെടുത്തിയതിൽ അനുജൻ മുഹമ്മദ് വസീമിനെ് കുറ്റബോധമൊന്നുമില്ല. ഗുളിക കൊടുത്തു മയക്കിയശേഷം കഴുത്തു ഞെരിച്ചു കൊല്ലുമ്പോൾ, മോഡലിങ്ങിനിറങ്ങി കുടുംബത്തിനു നാണക്കേടുണ്ടാക്കിയ ചേച്ചിയെ കൊന്നതിൽ സന്തോഷമേ ഉള്ളുവെന്ന് വസീം പറയുന്നു. മയങ്ങാനുള്ള ആ ഗുളിക ഞാൻ കൊടുക്കുമ്പോൾ ചേച്ചിക്ക് അറിയില്ലായിരുന്നു അത് മരണത്തിലേക്കാണെന്നായിരുന്നു കൊലയെക്കുറിച്ച് പൊലീസിന് വസീം നൽകിയ മൊഴി.
സഹോദരന്റെ കൈകളാൽ ഖന്ദീൽ മരണപ്പെട്ടത് സോഷ്യൽ മീഡിയയോടുള്ള അമിതമായ ആർത്തി മൂലമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തുന്നതിൽ ഏറെ തൽപ്പരയായിരുന്നു ഖന്ദീൽ ബലോച്ച്. ഇരുപത്താറുകാരിയായ ബലോചിന്റെ ജീവിതരീതികളോട് പൊരുത്തപ്പെടാൻ കഴിയാതിരുന്ന സഹോദരൻ വസീം ബലോചിനെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുൾട്ടാനിലെ വീട്ടിൽ വച്ചാണ് ഖന്ദീലിനെ കൊലപ്പെടുത്തിയത്. ഖന്ദീലിനെ അമേരിക്കൻ മോഡലായ കിം കാർദിഷയയുമായണ് താരതമ്യപ്പെടുത്തിരുന്നത്.
കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ഇയാളെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗസ്സി ഖാൻ ജില്ലയിൽനിന്നു ശനിയാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൾട്ടാനിലെ കരീമാബാദിലുള്ള കുടുംബവീട്ടിൽവച്ച് ശനിയാഴ്ച പുലർച്ചെയാണ് ഖൻദീലിനെ വസീം കഴുത്തു ഞെരിച്ചു കൊന്നത്. കൊലപാതകത്തിനു പിന്നിൽ വസീമാണെന്നു ഖൻദീലിന്റെ പിതാവ് മുഹമ്മദ് അസീം നേരത്തേ ആരോപിച്ചതാണ്. മൂഹമാദ്ധ്യമങ്ങിൽ ഖൻദീൽ ബലോച് പാസ്റ്റ് ചെയ്ത വിവാദ വിഡിയോകളും പ്രസ്താവനകളും ബലോച് കുടുംബത്തിന്റെ മാനം കളഞ്ഞുകുളിച്ചെന്നാണ് വസീമിന്റെ നിലപാട്. ഇതിന്റെ പ്രതികാരമായിരുന്നു കൊല.
മതപുരോഹിതൻ മുഫ്തി അബ്ദുൽ ഖാവിയുമൊത്തുള്ള വിവാദ സെൽഫികളും കൊലപാതകം അനിവാര്യമാക്കിയത്രേ. ഖൻദീലുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ മുഫ്തി ഖാവിക്ക് ഉന്നത മതസമിതിയിലെ അംഗത്വവും നഷ്ടമായിരുന്നു.അതിനിടെ ഖൻദീലിന്റെ കൊലപാതകത്തോടെ ദുരഭിമാനക്കൊലയ്‌ക്കെതിരായി നിയമം കൊണ്ടുവരണമെന്ന ആവശ്യം പാക്കിസ്ഥാനിൽ ശക്തമായിട്ടുണ്ട്. പാക്കിസ്ഥാനിൽ വർഷം തോറും നൂറുകണക്കിനു സ്ത്രീകളാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നത്.
ഫൗസിയ അസീം എന്നാണ് കൊല്ലപ്പെട്ട ബലോചിന്റെ യഥാർഥ പേര്. മോഡലിങ് രംഗത്തേക്കു കടന്നതിനുശേഷമാണ് ക്വാൻഡീൽ ബലോച് എന്ന പേരു സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ബലോചിന്റെ സെൽഫികൾ അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും അവർക്ക് ഒരേസമയം ആരാധകരെയും ശത്രുക്കളെയും സൃഷ്ടിച്ചു. സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെതിരേയും മോഡലിങ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളിൽനിന്നുതന്നെ ഭീഷണി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്നാഴ്ചമുമ്പ് ആഭ്യന്തരമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ബലോച് കത്തയച്ചിരുന്നു. സുരക്ഷ ഏർപ്പാടാക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പിറകെയാണ് കൊല.
അടുത്തിടെ മുസ്ലിം പുരോഹിതനൊപ്പം സെൽഫിയെടുത്തും ഖന്ദീൽ വിവാദ നായികയായിരുന്നു. മുഫ്തി അബ്ദുൾ ഖ്വാവിക്കൊപ്പമുള്ള സെൽഫിയാണ് ഏറെ വിവാദമായത്. സോഷ്യൽ മീഡിയിൽ ഈ സെൽഫിയെ തുടർന്ന കടുത്ത എതിർപ്പും അവർ നേരിടേണ്ടി വന്നു. പുരോഹിതന്റെ തൊപ്പി സ്വന്തം തലയിൽ വച്ചായിരുന്നു ബലോച്ചിന്റെ സെൽഫി. ഇത് യാഥാസ്ഥിതിക മുസ്ലിം വിഭാഗത്തെ ശരിക്കും ചൊടിപ്പിക്കുകയും പുരോഹിതന്റെ ജോലി തെറിക്കുന്നതിലും ഇടയാക്കി. കടുത്ത ക്രിക്കറ്റ് ആരാധികയായിരുന്ന ബലോച് ഇന്ത്യപാക് ടീമുകളെ ഒരുപോലെ പിന്തുണച്ചിരുന്നു.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിനിടെ പാക്കിസ്ഥാൻ കിരീടം ചൂടുന്നപക്ഷം വസ്ത്രമുരിയുമെന്ന ബലോചിന്റെ പ്രഖ്യാപനം വിവാദക്കൊടുങ്കാറ്റ് ഉയർത്തിയിരുന്നു. പാക് പ്രതിപക്ഷനിരയിലെ കരുത്തനും മുൻക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന പ്രസ്താവനയും രാജ്യാന്തര ശ്രദ്ധ പിടിച്ചപറ്റിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബാൻ എന്ന മ്യൂസിക് വീഡിയോ ഇവരെ പലരുടെയും ശത്രുക്കളാക്കി. ഇതിനു പിന്നാലെയാണ് അവർക്കെതിരെ വ്യാപകമായ ആക്രമണം നടന്നത്. പാക്കിസ്ഥാനിലെ സദാചാര ബോധത്തെ സോഷ്യൽ മീഡിയയിലൂടെ ഞെട്ടിച്ച ഈ യുവതി യുവഗായകനായ ആര്യൻ ഖാനുമൊന്നിച്ചാണ് ബാൻ എന്ന മ്യൂസിക്ക് വീഡിയോ പുറത്തിറക്കിയത്.
ഈ വീഡിയോ കാണരുതെന്ന് മത സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയെങ്കിലും വീഡിയോ വലിയ ഹിറ്റായി മാറി. എന്നാൽ, അതിനെ തുടർന്ന് അവർക്ക് എതിരായ ഭീഷണികൾ വ്യാപകമായിരുന്നു.