- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറങ്ങ്... ഇറങ്ങ്.. ഇറങ്ങ് കഴുതേ....മലയാളം പറഞ്ഞ് പാർവ്വതി ബോളിവുഡിൽ; ഇർഫാന്റെ നായികയായി നടിയെത്തുന്ന ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലർ കാണാം
മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ നടി പാർവ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം തീയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്നു. ഇർഫാൻ ഖാൻ നായകനാവുന്ന റൊമാന്റിക് കോമഡി 'കരീബ് കരീബ് സിംഗിളി'ന്റെ ട്രെയ്ലർ പുറത്തെത്തി. ചിത്രത്തിന്റെ ട്രെയിലറിൽ നടിയുടെ മലയാളവും കോർത്തിണക്കിയിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയിൽ കണ്ടുമുട്ടുന്നവർ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.പ്രണയവും കോമഡിയും ചേർന്നുള്ള സിനിമയാണ് ഖരീബ് ഖരീബ് സിംഗിളെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് തനൂജ ചന്ദ്രയാണ്.പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തനൂജ സിനിമ സംവിധാനം ചെയ്യുന്നത്.നവംബർ 10 നാണ് ചിത്രത്തിന്റെ റിലീസ്.
മലയാളത്തിലും തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ നടി പാർവ്വതിയുടെ ആദ്യ ബോളിവുഡ് ചിത്രം തീയേറ്ററുകളിലേക്കെത്താൻ ഒരുങ്ങുന്നു. ഇർഫാൻ ഖാൻ നായകനാവുന്ന റൊമാന്റിക് കോമഡി 'കരീബ് കരീബ് സിംഗിളി'ന്റെ ട്രെയ്ലർ പുറത്തെത്തി. ചിത്രത്തിന്റെ ട്രെയിലറിൽ നടിയുടെ മലയാളവും കോർത്തിണക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയിൽ കണ്ടുമുട്ടുന്നവർ പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.പ്രണയവും കോമഡിയും ചേർന്നുള്ള സിനിമയാണ് ഖരീബ് ഖരീബ് സിംഗിളെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് തനൂജ ചന്ദ്രയാണ്.പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തനൂജ സിനിമ സംവിധാനം ചെയ്യുന്നത്.നവംബർ 10 നാണ് ചിത്രത്തിന്റെ റിലീസ്.
Next Story