- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് എങ്ങനെ പോകണമെന്ന് അറിയാതെ പ്രവാസി മലയാളികൾ; സൗദിയേയും യുഎഇയേയും മറികടക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെ ഖത്തർ എയർവേഴ്സ് പറന്നുതുടങ്ങി; ദോഹയിലേക്കുള്ള ട്രാൻസിസ്റ്റ് ഹബ്ബായി ഇറാൻ മാറുന്നു
പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഏറെ വലയുന്നത് പ്രവാസി മലയാളി കൾ. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങൾ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങൾ വഴി നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത മലയാളികൾക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയാണ്. ദോഹയിൽ നിന്ന് നാട്ടിലേക്ക് നേരിട്ടുള്ള വിമാനം ലഭിച്ചില്ലെങ്കിലും റിയാദ്, ജിദ്ദ, ദുബായ് എന്നീ വിമാനത്താവളങ്ങൾ വഴിയാണ് ഖത്തർ മലയാളികൾ നാട്ടിലേക്ക് വരാറുള്ളത്. സൗദ്ദിയിലേക്കോ റിയാദിലേക്കോ പോകേണ്ടവർ ദോഹ വഴിയും ഇങ്ങനെ മാറികേറി വരാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇവർക്കെല്ലാം നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുക്കേണ്ടി വരും. ഖത്തറിൽ നിന്നുള്ള വിമാനങ്ങളിൽ നിലവിൽ ടിക്കറ്റ് വർധനവ് ഇല്ലെങ്കിലും ഈ മാസം 22-ന് ഖത്തറിലെ സ്‌കൂളുകൾ അടയ്ക്കുന്നതോടെ ഈ റൂട്ടിലെ വിമാനയാത്രയ്ക്ക് ചിലവേറുമെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇനി കൂടിയ നിരക്കിൽ ടിക്കറ്റ് വാങ്ങേണ്ടി വരും ടിക്കറ്റ് വാങ്ങാൻ തയ്യാറായാലും അത് ലഭ്യമാക്കുമോ എന്ന
പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഏറെ വലയുന്നത് പ്രവാസി മലയാളി കൾ. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങൾ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങൾ വഴി നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത മലയാളികൾക്ക് യാത്ര റദ്ദാക്കേണ്ട അവസ്ഥയാണ്.
ദോഹയിൽ നിന്ന് നാട്ടിലേക്ക് നേരിട്ടുള്ള വിമാനം ലഭിച്ചില്ലെങ്കിലും റിയാദ്, ജിദ്ദ, ദുബായ് എന്നീ വിമാനത്താവളങ്ങൾ വഴിയാണ് ഖത്തർ മലയാളികൾ നാട്ടിലേക്ക് വരാറുള്ളത്. സൗദ്ദിയിലേക്കോ റിയാദിലേക്കോ പോകേണ്ടവർ ദോഹ വഴിയും ഇങ്ങനെ മാറികേറി വരാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇവർക്കെല്ലാം നാട്ടിലേക്ക് നേരിട്ടുള്ള ടിക്കറ്റ് എടുക്കേണ്ടി വരും.
ഖത്തറിൽ നിന്നുള്ള വിമാനങ്ങളിൽ നിലവിൽ ടിക്കറ്റ് വർധനവ് ഇല്ലെങ്കിലും ഈ മാസം 22-ന് ഖത്തറിലെ സ്‌കൂളുകൾ അടയ്ക്കുന്നതോടെ ഈ റൂട്ടിലെ വിമാനയാത്രയ്ക്ക് ചിലവേറുമെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇനി കൂടിയ നിരക്കിൽ ടിക്കറ്റ് വാങ്ങേണ്ടി വരും ടിക്കറ്റ് വാങ്ങാൻ തയ്യാറായാലും അത് ലഭ്യമാക്കുമോ എന്ന സംശയവും ബാക്കിയാണ്.
നിലവിൽ കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തർ എയർവേഴ്സ് സർവ്വീസുകളെല്ലാം മുടക്കം കൂടാതെ നടക്കുന്നുണ്ട്. കൊച്ചിയിലേക്കും കരിപ്പൂരിലേക്കുമുള്ള ഖത്തർ എയർവേഴ്സിന്റെ സർവ്വീസുകളെല്ലാം ഇന്ന് കൃത്യസമയം പാലിച്ചു. എന്നാൽ ഖത്തറിൽ നിന്ന് മറ്റു അറബ് നഗരങ്ങൾ വഴി കേരളത്തിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികൾക്ക് യാത്ര മാറ്റിവയ്ക്കേണ്ടി വന്നു. ദോഹയിൽ ജീവിക്കുന്ന പല പ്രവാസി മലയാളികളുടേയും ബന്ധുക്കളും സുഹൃത്തുകളും മറ്റു ജിസിസി രാഷ്ട്രങ്ങളിലുണ്ട്. നിലവിലെ പ്രതിസന്ധിയിൽ എന്തെങ്കിലും പരിഹാരമാക്കുന്നത് വരെ ഇവർക്കും പരസ്പരം സന്ദർശിക്കാൻ സാധിക്കില്ല.
അതേസമയം സൗദിയും യുഎഇയും ആകാശവിലക്കേർപ്പെടുത്തിയതോടെ ഖത്തർ എയർവേഴ്സ് വിമാനങ്ങൾ പുതിയ പാതയിലൂടെ പറക്കാൻ ആരംഭിച്ചു. സൗദ്ദിയേയും യുഎഇയേയും സ്പർശിക്കാതെ ഇറാനും ഇറാഖിനും മുകളിലൂടെയാണ് ഖത്തർ എയർവേഴ്സ് വിമാനങ്ങൾ ഇപ്പോൾ പറക്കുന്നത്. ഇത് യാത്രാസമയം വർധിപ്പിക്കുന്നുണ്ട്. ഖത്തറിന് പുറത്ത് ദുബായ്, റിയാദ് വിമാനത്തവാളങ്ങൾ കേന്ദ്രീകരിച്ചാണ് ഖത്തർ കൂടുതൽ വിമാനസർവ്വീസുകൾ നടത്തിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇറാനായിരിക്കും ഖത്തർ എയർവേഴ്സിന്റെ ട്രാൻസിറ്റ് പോയിന്റ്.
ഖത്തർ എയർവേഴ്സ് വിമാനങ്ങൾ ഇറാൻ വഴി തിരിച്ചു വിട്ട സാഹചര്യത്തിൽ ഇന്ധന ഉപഭോഗവും, യാത്രാസമയവും,ടിക്കറ്റ് ചാർജ്ജുമെല്ലാം വർധിക്കുമെന്ന് വ്യോമയാനവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദി, യുഎഇ, യെമൻ,ബഹ്റൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന വിമാനങ്ങൾ യൂറോപ്പിലേക്കും പടിഞ്ഞാറൻ ആഫ്രിക്കയിലേക്കും തിരിച്ചു വിടാനാണ് ഖത്തർ എയർവേഴ്സ് ആലോചിക്കുന്നത്.
ഖത്തർ എയർവേഴ്സിന് മാത്രമല്ല ദോഹ ഹബ്ബ് നഷ്ടപ്പെടുന്നതോടെ ഗൾഫ് മേഖലയിലെ എയർലൈൻസുകളും പ്രതിസന്ധി നേരിടുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. യൂറോപ്പ്, എഷ്യ, ലാറ്റിൻ അമേരിക്ക വിമാനക്കമ്പനികളാവും ഇതിൽ നിന്ന് നേട്ടമുണ്ടാക്കുകയെന്നും വിദഗ്ദ്ധർ പറയുന്നു.
താൽക്കാലം കാര്യങ്ങൾ ഇങ്ങനെ മുൻപോട്ട് പോകും എന്നാൽ വൈകാതെ നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതം പശ്ചിമേഷ്യ അനുഭവിക്കേണ്ടി വരും - വ്യോമയാന വിദഗ്ദ്ധനായ മാർക്ക് ഡി മാർട്ടിൻ ചൂണ്ടിക്കാട്ടുന്നു.
ഖത്തർ പ്രതിസന്ധിയുടെ യഥാർത്ഥ ഗുണോഭക്താവ് ഇറാനാവും എന്നാണ് മാർക്കിന്റെ പ്രവചനം. ഇത്തിഹാദ്, സൗദി എയർലൈൻസ്, ഫ്ളൈ ദുബായ്, എമിറൈറ്റ്സ് തുടങ്ങിയവർക്കെല്ലാം ഇനി ഖത്തറിന്റെ ആകാശം അവഗണിക്കേണ്ടി വരും. സ്വാഭാവികമായും അടുത്ത ഓപ്ഷൻ ഇറാനാണ്. പ്രതിസന്ധി പരിഹരിക്കപ്പെടാത്ത പക്ഷം ദോഹയിലേക്ക് വരാനും പോകാനുമുള്ള ട്രാൻസിസ്റ്റ് ഹബ്ബായി ഇറാൻ മാറും.