- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തറിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തറിൽ കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തർ അമീർ. ഫൈസർ-ബയോടെക് കോവിഡ് വാക്സിന്റെ ആദ്യ ഡോസാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നൽകിയത്. വാക്സിൻ സ്വീകരിച്ച വിവരം ചിത്രമുൾപ്പെടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് അമീർ അറിയിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ചെന്നും കോവിഡ് മഹാമാരിയിൽ നിന്ന് എല്ലാവർക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അമീർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള വാക്സിനേഷന്റെ ആദ്യ ഘട്ടം 2021 ജനുവരി 31 വരെയാണുള്ളത്. 70 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ,മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക.
മറുനാടന് ഡെസ്ക്
Next Story