- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ ആക്രമിച്ച സംഭവം: ആശങ്കയറിയിച്ച് ഖത്തർ; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം
ദോഹ: മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടു എന്ന പേരിൽ മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഫേസ്‌ബുക്കിൽ ഇസ്ലാമിനും പ്രവാചകനുമെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പേരിലാണ് മലയാളി യുവാവ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഖത്തർ കടുത്ത ആശങ്കയറിയിച്
ദോഹ: മതസ്പർധ വളർത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടു എന്ന പേരിൽ മലയാളി യുവാവിനെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഫേസ്‌ബുക്കിൽ ഇസ്ലാമിനും പ്രവാചകനുമെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പേരിലാണ് മലയാളി യുവാവ് ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ ഖത്തർ കടുത്ത ആശങ്കയറിയിച്ചു. നിയമം കൈയിലെടുക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ദോഹയിലെ സഫാരി മാളിന് സമീപമാണ് യുവാവിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ചെയ്തത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിലായിരുന്നു ആക്രമണം. മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ചർച്ച ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം വിളിച്ച സർവ്വ കക്ഷി യോഗത്തിൽ ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളും പങ്കെടുത്തു. ഫേസ്‌ബുക്കിൽ വന്ന വിവാദ പോസ്റ്റിന് ഉത്തരവാദിയായയാളാണോ മർദ്ദനത്തിനിരയായതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെന്നും എന്തു തന്നെയുണ്ടായാലും നിയമം കൈയിലെടുക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ അധ്യക്ഷൻ ഗിരീഷ് കുമാർ പറഞ്ഞു. യുവാവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ സർക്കാർ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
സമുദായ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ പോസ്റ്റിട്ട യുവാവിനെ ഒരു സംഘം മർദ്ദിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടാണ് വീഡിയോ ഫേസ്‌ബുക്ക് വഴി പ്രചരിച്ചത്. യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് പൊലീസിൽ ഏൽപ്പിച്ചു എന്ന് അവകാശപ്പെട്ടാണ് വീഡിയോ യുട്യുബിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നത്. മുസ്ലിം വിഭാഗക്കാർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന വിധത്തിൽ പോസ്റ്റിട്ട യുവാവിനെയാണ് മർദ്ദിക്കുന്നതെന്നും പ്രവാചകനെ നിന്ദിച്ച മറ്റൊരു യുവാവിനാണ് മർദ്ദനമേറ്റതെന്നുമാണ് പറയുന്നത്.
ആരെയാണ് മർദിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോ നിരവധി പേർ ഷെയർ ചെയ്യുന്നുണ്ട്. ഖത്തറിലെ റാസൽഫാനിലുള്ള ഗ്യാസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെയാണ് മർദ്ദിക്കുന്നതെന്നും അതല്ല ഖത്തർ എയർവേസിൽ ജോലി ചെയ്യുന്ന യുവാവിനാണ് മർദ്ദനം ഏൽക്കേണ്ടി വന്നതെന്നുമാണ് ഫേസ്‌ബുക്കിലെ പ്രചരണം. സംഭവവുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസ് മലയാളികളെ അറസ്റ്റു ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജനക്കൂട്ടം നിയമം കയ്യിലെടുത്തതിനെ ചോദ്യം ചെയ്തും നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.