ദോഹ: അവധിയെടുത്തതിന് ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി രക്ഷപ്പെടാത്തവരായി ആരുണ്ട്. ഖത്തറിലെ തൊഴിൽ നിയമപ്രകാരം മൂന്ന് മാസത്തിൽ കൂടുതൽ ഒരു കമ്പനിയിൽ ജോലി ചെയ്ത തൊഴിലാളിക്ക് മെഡിക്കൽ ലീവിന് അപേക്ഷിക്കാം. രണ്ട് ആഴ്ച വരെയുള്ള അവധിക്കു പൂർണ വേതനം ലഭിക്കുകയും ചെയ്യും.എന്നാൽ ഖത്തറിൽ ഇനി മുതൽ മെഡിക്കൽ ലീവ് നിരീക്ഷണത്തിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നു.

മെഡിക്കൽ ലീവും അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് അനുവദിക്കുന്നതും നിരീക്ഷിക്കുന്നതിനാട്ടാണ് ഉന്നത ആരോഗ്യ സമിതി
(എസ്.സി.എച്ച്) പുതിയ ഓൺലൈൻ സംവിധാനത്തിന് തുടക്കമിട്ടത്. ഇജാസ എന്ന പേരിൽ അറിയപ്പെടുന്ന സെൻട്രൽ ഗവൺമെന്റ് ഇലേക്ട്രാണിക് സിക്ക് ലീവ് സിസ്റ്റം സ്വകാര്യ മേഖലയിലെ ഡോക്ടർമാർക്കിടയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്.

നിലവിലുള്ള കടലാസ് സംവിധാനത്തോടൊപ്പം ഓൺലൈൻ സംവിധാനവും ഇവർ ഉപയോഗിക്കും. ഡിസംബർ 30 മുതൽ ഖത്തറിലെ മുഴുവൻ സ്വകാര്യ ഡോക്ടർമാരും പുതിയ സംവിധാനം മാത്രമായി നിർബന്ധമായും ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുമെന്ന് എസ്.സി.എച്ച് സർക്കുലറിൽ അറിയിച്ചു.  നിലവിൽ സർക്കാർ ഡോക്ടർമാരെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇലക്ട്രോണിക് സംവിധാനം ദേശീയ വിവരശേഖരവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വ്യാജ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലും ആവശ്യമായതിലും കൂടുതൽ ദിവസം അവധി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതിലും നിന്ന് ഡോക്ടർമാർ പിന്മാറുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. മറ്റൊരു ഡോക്ടറിൽ നിന്നു രോഗി നിലവിൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണേ്ടാ എന്നത് ഡാറ്റാബേസ് വഴി കണെ്ടത്താൻ സാധിക്കും. രാജ്യത്തെ രോഗത്തിന്റെ രീതികളും ഓരോ ഡോക്ടർമാരും നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ എണ്ണവും ഈ സംവിധാനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. രോഗികൾക്കും തൊഴിലുടമയ്ക്കും മെഡിക്കൽ ലീവ് ഇമെയിൽ വഴി ലഭ്യമാക്കുന്ന സംവിധാനവും ക്രമേണ നിലവിൽ വരും. ശരാശരിയിലും കൂടുതൽ മെഡിക്കൽ ലീവിന് അപേക്ഷിക്കുന്ന രോഗികളെ കണെ്ടത്താനും ഓൺലൈൻ സംവിധാനം വഴി സാധിക്കുമെന്ന് അൽഖൻജി പറഞ്ഞു.