- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ പുതിയ തൊഴിൽ കരാർ; ഇതുവരെയുള്ള സേവനകാലം കൂടി ഉൾപെടുത്തും; പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്ന് എക്സിറ്റ് ആവശ്യപ്പെടാനുള്ള സൗകര്യം നിലനിർത്തി; ആശങ്കകൾ അകറ്റി മന്ത്രാലയത്തിന്റെ വിശദീകരണം
ദോഹ: ഈ മാസം 14 മുതൽ നടപ്പാകാൻ പോകുന്ന രാജ്യത്തെ പരിഷ്‌ക്കരിച്ച തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സുപ്രധാന സംശയങ്ങൾക്ക് സാമൂഹിക ക്ഷേമ-തൊഴിൽ വകുപ്പ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നു. എക്‌സിറ്റ് പെർമിറ്റ് വിഷയത്തിൽ നിലവിലെ സൗകര്യം പോലും ഇല്ലാതാകുമെന്ന അവസ്ഥയാണു ഉണ്ടാകാൻ പോകുന്നതെന്ന വ്യാപകമായ ആശങ്ക പ്രചരിക്കുന്നതിനിടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത്. പുതിയ എക്‌സിറ്റ് നിയമം അനുസരിച്ച് പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്ന് എകസിറ്റ് ആവശ്യപ്പെടാനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ട്. തൊഴിലുടമ എക്‌സിറ്റ് നൽകുന്നില്‌ളെങ്കിൽ പുതുതായി നിലവിൽ വരുന്ന എക്‌സിറ്റ് പരാതി സമിതിക്ക് മുൻപിൽ അപേക്ഷിക്കാം. ഇത് നേരിട്ടും രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഹുകൂമി സേവന കേന്ദ്രങ്ങൾ വഴിയോ ഹുകൂമി ഓൺലൈൻ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിച്ച ഉടൻ തന്നെ സമിതി വിഷയം പഠിക്കുകയും പരാതിക്കാരന് ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ട ആളാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം നിലവിലെ തൊഴിലുടമയുമായി ബന്ധപ്പ
ദോഹ: ഈ മാസം 14 മുതൽ നടപ്പാകാൻ പോകുന്ന രാജ്യത്തെ പരിഷ്‌ക്കരിച്ച തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സുപ്രധാന സംശയങ്ങൾക്ക് സാമൂഹിക ക്ഷേമ-തൊഴിൽ വകുപ്പ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നു. എക്‌സിറ്റ് പെർമിറ്റ് വിഷയത്തിൽ നിലവിലെ സൗകര്യം പോലും ഇല്ലാതാകുമെന്ന അവസ്ഥയാണു ഉണ്ടാകാൻ പോകുന്നതെന്ന വ്യാപകമായ ആശങ്ക പ്രചരിക്കുന്നതിനിടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത്.
പുതിയ എക്‌സിറ്റ് നിയമം അനുസരിച്ച് പ്രവാസികൾക്ക് തൊഴിലുടമയിൽ നിന്ന് എകസിറ്റ് ആവശ്യപ്പെടാനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ട്. തൊഴിലുടമ എക്‌സിറ്റ് നൽകുന്നില്‌ളെങ്കിൽ പുതുതായി നിലവിൽ വരുന്ന എക്‌സിറ്റ് പരാതി സമിതിക്ക് മുൻപിൽ അപേക്ഷിക്കാം. ഇത് നേരിട്ടും രാജ്യത്ത് നിലവിലുള്ള ഏതെങ്കിലും ഹുകൂമി സേവന കേന്ദ്രങ്ങൾ വഴിയോ ഹുകൂമി ഓൺലൈൻ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിച്ച ഉടൻ തന്നെ സമിതി വിഷയം പഠിക്കുകയും പരാതിക്കാരന് ഏതെങ്കിലും
കേസുകളിൽ ഉൾപ്പെട്ട ആളാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം നിലവിലെ തൊഴിലുടമയുമായി ബന്ധപ്പെട്ട് എക്‌സിറ്റ് നൽകാതിരിക്കാനുള്ള കാരണം ഉണ്ടോയെന്ന് അന്വേഷിക്കും.
ഈ കാരണം തികച്ചും നിലനിൽക്കുന്നതാണെങ്കിൽ മാത്രമേ കമ്മിറ്റി തൊഴിലുടമയുടെ വാദം അംഗീകരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ഈ കമ്മിറ്റി തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ എക്‌സിറ്റ് നൽകും. മറ്റൊരു പ്രധാന വസ്തുകത, നിലവിലെ തൊഴിലുടമയുടെ കീഴിൽ നിന്ന് പുതിയ തൊഴിലുടമയുടെ അടുത്തേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ തൊഴിലുടമയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിക്കേണ്ടതില്ല. എന്നാൽ കരാർ കാലാവധി പൂർത്തിയാക്കിയിട്ടില്‌ളെങ്കിൽ നിലവിലെ ഉടമയിൽ നിന്ന് അനുമതി വാങ്ങണം. എന്നാൽ നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത തൊഴിലാളികൾക്കും പ്രത്യേക അനുമതി വാങ്ങാതെ തൊഴിലുടമയെ മാറ്റാൻ സാധിക്കും.ചുരുങ്ങിയത് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കണമെന്ന് മാത്രം.ഏത് വിഭാഗത്തിൽ പെട്ട തൊഴിലാളികളാണെങ്കിലും തൊഴിൽ-സാമൂഹിക ക്ഷേമ വകുപ്പിൽ നിന്നുള്ള അനുമതി ലഭിച്ചതിന് ശേഷമേ പുതിയ സ്ഥലത്തേക്ക് മാറാൻ അനുമതി ഉണ്ടാകൂ.
നിലവിലുള്ള 2009 ലെ നാലാം നമ്പർ സ്പോൺസർഷിപ് നിയമം ഭേദഗതി ചെയ്താണ് വിദേശ തൊഴിലാളികളുടെ പോക്കുവരവും താമസവും സംബന്ധിച്ച പുതിയ നിയമം സർക്കാർ നടപ്പിലാക്കുന്നത്. 2015 ൽ അമീർ അംഗീകാരം നൽകിയ നിയമം കഴിഞ്ഞ ഡിസംബർ പതിമൂന്നിനാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചത്. പതിമൂന്നിന് നിലവിൽ
വരുന്ന പുതിയ തൊഴിൽ നിയമം അനുസരിച്ച് തുറന്ന തൊഴിൽ കരാറുകളിൽ അഞ്ചുവർഷം പൂർത്തിയാകുമ്പോഴും അല്ലാത്ത കരാറുകളിൽ കാലാവധി പൂർത്തിയാകുന്ന മുറക്കും നിലവിലുള്ള തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളികൾക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറാനാവും.
കരാർ കാലാവധി അവസാനിക്കും മുമ്പ് തൊഴിൽ മാറാനുള്ള താൽപര്യം തൊഴിലാളി തൊഴിലുടമയെ അറിയിച്ചിരിക്കണം. ജോലി മാറുന്നതിന് തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമായി വരും. തൊഴിലുടമ അനുവദിച്ചാൽ കരാർ കാലാവധിക്ക് മുമ്പും ജോലി മാറാൻ കഴിയും. ഇതിനു പുറമെ തൊഴിലുടമ കരാർ ലംഘനം നടത്തിയെന്നും ആനുകൂല്യങ്ങൾ നിഷേധിച്ചുവെന്നും തൊഴിൽ മന്ത്രാലയത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാലും ജോലി മാറാവുന്നതാണ്. പഴയ കരാർ അവസാനിച്ചാൽ പുതിയ ജോലി കണ്ടെത്താൻ മൂന്നു മാസത്തെ കാലാവധി മന്ത്രാലയം അനുവദിക്കും.
ഇക്കാലയളവിൽ തൊഴിൽ കണ്ടെത്താനായില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എക്സിറ്റ് പെർമിറ്റിലും പുതിയ നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യത്തിനു പുറത്തു പോകണമെങ്കിൽ തൊഴിലുടമക്കാണ് ആദ്യം അപേക്ഷ നൽകേണ്ടതെങ്കിലും തൊഴിലുടമ അപേക്ഷ നിരസിച്ചാൽ ഇതിനായുള്ള പ്രത്യേക കമ്മറ്റിയെ സമീപിക്കാവുന്നതാണ്.
അതേസമയം നിലവിൽ ഒരു കമ്പനിയിലോ സ്പോൺസറുടെ കീഴിലോ അഞ്ചു വർഷം പൂർത്തിയാക്കിയ ഒരാൾ പഴയ സ്പോൺസറുടെ കീഴിൽ കരാറിൽ ഒപ്പുവെക്കാൻ തയാറായില്ലെങ്കിൽ സ്പോൺസർഷിപ് മാറ്റം അനുവദിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.