- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർഗദാസേ... ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിങ് മേഖല എന്നാണോ? ഞങ്ങളുടെ മുമ്പിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ; ഗൾഫിലെ നഴ്സുമാരെ അധിക്ഷേപിച്ച പ്രവാസിക്കെതിരെ ഖത്തറിലെ മലയാളി നഴ്സ്
തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തിൽ നഴ്സിങ് സമൂഹത്തിനുനേരെ വിദ്വേഷ പ്രചരണം നടത്തിയ പ്രവാസിയും സംഘപരിവാർ അനുകൂലിയപമായ ദുർഗദാസ് ശശിപാലനെതിരെ പ്രതിഷേധവുമായി ഖത്തറിൽ ജോലി ചെയ്യുന്ന നഴ്സ്. മതപരിവർത്തനത്തിനായും ലൈംഗിക സേവക്കുമായും നഴ്സുമാരെ ഗൾഫ് രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന് ദുർഗാദാസ് ഹിന്ദു മഹാ സമ്മേളനത്തിൽ ചോദിച്ച ചോദ്യത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു 12 വർഷമായി ഖത്തറിൽ നഴ്സായി ജോലി ചെയ്യുന്ന സ്മിത ദീപു ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
ഖത്തർ മലയാളം മിഷൻ കോർഡിനേറ്ററാണ് ദുർഗാദാസ് ശിശുപാലൻ. നഴ്സിങ് സമൂഹത്തെ മുഴുവനുമാണ് വൃത്തികെട്ട പരാമർശം നടത്തി അപമാനിച്ചേക്കുന്നത്. ഇത് ക്ഷമിക്കാൻ സാധിക്കില്ല. ഖത്തറിൽ ജോലി ചെയ്യുന്ന സ്മിത ദീപുവാണ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.
'12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിങ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്സിങ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളതുകൊണ്ടാണ്.' സ്മിത കുറിച്ചു.
ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാൾ കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്നും, നഴ്‌സിങ് റിക്രൂട്ട്മെന്റ് എന്ന പേരിൽ തീവ്രവാദികൾക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുർഗാദാസിന്റെ പ്രസ്താവന.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ദുർഗദാസേ...ഖത്തറിലെ ഒരു അംഗീകൃത നഴ്സിങ് സംഘടനയുടെ ഭാരവാഹിയാണ് ഞാൻ .ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തിൽ ഇറങ്ങി ചെന്ന ഒരു നഴ്സിങ് സംഘടനയുടെ ഭാരവാഹി..12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിങ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്.നഴ്സിങ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളതുകൊണ്ടാണ്.
അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി താങ്കൾ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല. അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്.
താങ്കൾ എന്താണ് വിചാരിച്ചത്? ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിങ് മേഖല എന്നാണോ? .എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാൻ കഴിയും എന്നാണോ താങ്കൾ വിചാരിച്ചിരിക്കുന്നത്? വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാൾ ആണ്.
ഞങ്ങൾ ഒരു ഒറ്റു ലക്ഷ്യം ഉള്ളൂ ഞങ്ങളുടെ മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക,സമൂഹത്തിനു വേണ്ടി ഞങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യുക,അതാണ് ഞങ്ങളുടെ കർത്തവ്യം.ഒരു രോഗി ബോധം നശിച്ചു മുൻപിൽ വരുമ്പോൾ,മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസർജ്യങ്ങൾ അളന്നു കുറിച്ച്,അവരുടെ സ്രവങ്ങൾ വൃത്തിയാക്കി പരിചരിക്കുന്ന,അവരുടെ ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്.
ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത?
#DurgadasSisupalan.ഇതിനു താങ്കൾ മറുപടി പറഞ്ഞേപറ്റൂ. ഞങ്ങളുടെ മുൻപിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോർക്കുക അന്നും ഞങ്ങൾ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങൾ നഴ്സിങ് എന്ന ജോലിയോട് പൂർണമായും കൂറ് പുലർത്തുന്നവർ ആണ്. സർവീസ് oriented ആണ് ഞങ്ങളുടെ പ്രൊഫഷൻ. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കൾ ഇനിയും. ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതം.
സ്മിത ദീപു.
ഖത്തർ.
മറുനാടന് ഡെസ്ക്