- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിദേശനയം അടിയറവ് വെച്ചുള്ള ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല; ജിസിസി രാജ്യങ്ങളുടെ പെരുമാറ്റം ശത്രുരാജ്യത്തോടെന്ന പോലെ'; സമവായ ചർച്ചകൾക്കിടെ നിലപാട് കടുപ്പിച്ച് ഖത്തർ; മേഖലയുടെ സുരക്ഷയ്ക്കായാണ് തുർക്കിയിൽ നിന്നുള്ള സൈന്യം എത്തും; ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാമെന്ന് ഇറാന്റെ ഉറപ്പെന്നും വിദേശകാര്യമന്ത്രി
ദോഹ: സൗദിയും മറ്റ് രാഷ്ട്രങ്ങളും ചേർന്ന് ഖത്തറിന് മേൽ തീർത്ത ഉപരോധം അവസാനിപ്പിക്കാൻ വൈകുന്നതോടെ പ്രതിസന്ധി മുറുകുന്നു. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി കുവൈത്തും ഒമാനും രംഗത്തെത്തിയെങ്കിലും വിഷയം പരിഹാരമാകാതെ മുന്നോട്ടു പോകുകയാണ്. ഇതിനിടെ നിലപാട് കടുപ്പിച്ചു കൊണ്ട് ഖത്തറും രംഗത്തെത്തി. ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധിപരിഹരിക്കാൻ രാജ്യത്തിന്റെ വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി വ്യക്തമാക്കി. ദോഹയിൽ അൽജസീറക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണാൻ രാജ്യത്തിന് കഴിയും. രാജ്യത്തെ ജനജീവിതത്തെ ഒരുതരത്തിലും പ്രശ്നം ബാധിക്കില്ല. അതിനാവശ്യമായ നടപടി ഖത്തർ സ്വീകരിച്ചിട്ടുണ്ട്. എത്രനാൾ വേണമെങ്കിലും ഇതുപോലെ തുടരാൻ ബുദ്ധിമുട്ടുണ്ടാവില്ല. സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു
ദോഹ: സൗദിയും മറ്റ് രാഷ്ട്രങ്ങളും ചേർന്ന് ഖത്തറിന് മേൽ തീർത്ത ഉപരോധം അവസാനിപ്പിക്കാൻ വൈകുന്നതോടെ പ്രതിസന്ധി മുറുകുന്നു. പ്രശ്‌നം പരിഹരിക്കാൻ വേണ്ടി കുവൈത്തും ഒമാനും രംഗത്തെത്തിയെങ്കിലും വിഷയം പരിഹാരമാകാതെ മുന്നോട്ടു പോകുകയാണ്. ഇതിനിടെ നിലപാട് കടുപ്പിച്ചു കൊണ്ട് ഖത്തറും രംഗത്തെത്തി. ഗൾഫ് അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിലെ പ്രതിസന്ധിപരിഹരിക്കാൻ രാജ്യത്തിന്റെ വിദേശനയം മാറ്റണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനി വ്യക്തമാക്കി.
ദോഹയിൽ അൽജസീറക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ഖത്തറിനുണ്ട്. നിലവിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണാൻ രാജ്യത്തിന് കഴിയും. രാജ്യത്തെ ജനജീവിതത്തെ ഒരുതരത്തിലും പ്രശ്നം ബാധിക്കില്ല. അതിനാവശ്യമായ നടപടി ഖത്തർ സ്വീകരിച്ചിട്ടുണ്ട്. എത്രനാൾ വേണമെങ്കിലും ഇതുപോലെ തുടരാൻ ബുദ്ധിമുട്ടുണ്ടാവില്ല. സമാധാനത്തിന്റെ വേദിയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.
ശത്രുരാജ്യങ്ങളിൽനിന്നുപോലും ഇത്തരത്തിലൊരു സമീപനം ഉണ്ടായിട്ടില്ലെന്ന് അൽതാനി കുറ്റപ്പെടുത്തി. ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കുമുമ്പിൽ ഒരുതരത്തിലുമുള്ള ആവശ്യം ഖത്തർ ഉന്നയിച്ചിട്ടില്ല. സമാധാനമായി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് രാജ്യത്തിന്റെ നയം. പ്രശ്നം പരിഹരിക്കാനായി ഒരുതരത്തിലുമുള്ള സൈനികനീക്കവും ഉണ്ടാകില്ല. മേഖലയുടെ മുഴുവൻ സുരക്ഷയ്ക്കായാണ് തുർക്കിയിൽ നിന്നുള്ള സൈന്യം ഖത്തറിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയെങ്കിലും അവരുമായിട്ടുള്ള ദ്രവീകൃത പ്രകൃതിവാതകകരാറിനെ ഖത്തർ ബഹുമാനിക്കുന്നുവെന്നും അൽതാനി പറഞ്ഞു.
ആവശ്യപ്പെട്ടാൽ ഭക്ഷ്യ ഉത്പന്നങ്ങൾ എത്തിക്കാമെന്ന് ഇറാൻ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവരുടെ സഹായം ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥചർച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് നേരത്തെയും വ്യക്തമാക്കിയതാണ് -അദ്ദേഹം പറഞ്ഞു.
നേരത്തെ തുർക്കി പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് അനുരഞ്ജന നീക്കം സജീവമായത്. ആധുനികവും പുരോഗമന ചിന്താഗതിയുമുള്ള രാജ്യം നയതന്ത്രത്തിൽ വിശ്വസിക്കുകയും മധ്യപൂർവ മേഖലയിലെ സമാധാനം പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് അൽതാനി വ്യക്തമാക്കിയിട്ടുള്ളത്. ഖത്തറിന് അമാനുഷിക ശക്തിയില്ല. ഏറ്റുമുട്ടലിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഭീകരത പ്രവർത്തനത്തിന് പണം നൽകുന്നതിനെ എതിർക്കുകയും ഭീകരരിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് ഖത്തർ എന്നും ടി.വി. അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണാനായി കുവൈത്ത് അമീർ ഷേഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തിയിരുന്നു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദുമായി ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ അമീർ ഷേഖ് സബ കൂടിക്കാഴ്ച നടത്തിയതായും ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനചർച്ചകൾക്കും ഖത്തർ ഭരണകൂടം സമ്മതം അറിയിച്ചതായും സമാധാനചർച്ചകൾക്ക് വഴിയൊരുങ്ങുന്നതിന് ഖത്തറിന് മേൽ സുപ്രധാനമായ എട്ട് ഉപാധികൾ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങൾ മുന്നോട്ട് വച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇറാനുമായുള്ള നയതന്ത്രബന്ധം ഖത്തർ വിച്ഛേദിക്കുക, അൽ ജസീറ സംപ്രേഷണം നിർത്തലാക്കുക, ജിസിസി നയങ്ങൾക്കെതിരെയുള്ള രാഷ്ട്രീയക്കളി ഖത്തർ ഉപേക്ഷിക്കുക, ഹമാസ് അംഗങ്ങളെ പുറത്താക്കുക, ഹമാസ് അംഗത്വമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, ഹമാസുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുക, അൽ ജസീറ മൂലമുണ്ടായ നിന്ദയ്ക്ക് ജിസിസി അംഗ രാജ്യങ്ങളോട് മാപ്പ് പറയുക, 2012 ൽ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസിന്റെ കാലത്ത് ഒപ്പ് വെച്ച ഉടമ്പടി ദോഹ പാലിക്കുക, ഹമാസിനും മുസ്ലിം ബ്രദർഹുഡിനും നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുക എന്നിങ്ങനെയാണ് ഉപാധികൾ. എന്നാൽ, ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ ഖത്തർ തയ്യാറല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.