- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ അവയവ ദാനം സംബന്ധിച്ച് പുതിയ നിയമമായി; സ്വീകർത്താക്കളുമായി ബന്ധമില്ലാത്തവർക്കും അവയവ ദാനം നടത്താം; അവയവ വ്യാപാരം നടത്തുന്നവർക്ക് കനത്ത ശിക്ഷ
ദോഹ: അവയവ ദാനം സംബന്ധിച്ച് രാജ്യത്ത് പുതിയ നിയമം നിലവിൽ വന്നു. സ്വീകർത്താക്കളുമായി ബന്ധമില്ലാത്തവർക്കും അവയവദാനം നടത്താൻ അനുവാദം നൽകുന്ന തരത്തിലാണ് പുതിയനിയമ നിർമ്മാണം. എന്നാൽ അവയവമാറ്റം നടന്നില്ലെങ്കിൽ സ്വീകർത്താവിന്റെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിൽ അവയവദാനം സാധ്യമാകുന്നത്. മാത്രമല്ല, ആശുപത്രിയിലെ
ദോഹ: അവയവ ദാനം സംബന്ധിച്ച് രാജ്യത്ത് പുതിയ നിയമം നിലവിൽ വന്നു. സ്വീകർത്താക്കളുമായി ബന്ധമില്ലാത്തവർക്കും അവയവദാനം നടത്താൻ അനുവാദം നൽകുന്ന തരത്തിലാണ് പുതിയനിയമ നിർമ്മാണം. എന്നാൽ അവയവമാറ്റം നടന്നില്ലെങ്കിൽ സ്വീകർത്താവിന്റെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമാണ് ഇത്തരത്തിൽ അവയവദാനം സാധ്യമാകുന്നത്. മാത്രമല്ല, ആശുപത്രിയിലെ എത്തിക്‌സ് കമ്മിറ്റി ഈ അവയവദാനത്തിന് അംഗീകാരം നൽകിയിരിക്കുകയും ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.
എന്നാൽ കുട്ടികളുടെയോ മാനസികാസ്വാസ്ഥ്യമുള്ളവരുടെയോ അവയവം ഒരു കാരണവശാലും ദാനം ചെയ്യാൻ പാടില്ലെന്ന് പ്രത്യേകം നിഷ്‌ക്കർഷിക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളുടെ സമ്മതം ഇക്കാര്യത്തിൽ ലഭ്യമായാൽ പോലും ഇതു വിലക്കുന്നതാണ് പുതിയ നിയമം. ഒരു തരത്തിലുള്ള അവയവ വ്യാപാരവും രാജ്യത്ത് അനുവദിക്കുന്നതല്ല. ഇത്തരത്തിൽ ഏതെങ്കിലും കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ പത്തു വർഷം വരെ ജയിൽ ശിക്ഷയോ മില്യൻ റിയാൽ വരെ പിഴയോ അതുമല്ലെങ്കിൽ ഈ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിക്കും.
ഇതിനോടകം നിലവിൽ വന്ന പുതിയ അവയവദാന നിയമത്തെക്കുറിച്ച് ഔദ്യോഗിക ഗസറ്റിൽ വിഞ്ജാപനം ഇറക്കിയിട്ടുണ്ട്. അനധികൃതമായി അവയവകൈമാറ്റത്തിന് ഡോക്ടർമാരോ മറ്റ് മെഡിക്കൽ വർക്കേഴ്‌സോ കൂട്ടു നിന്നാൽ അവർക്കും ജയിൽ ശിക്ഷയും പിഴയും ചുമത്തും.
അവയവദാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവയവം ദാനം ചെയ്യുന്ന വ്യക്തിയെ നേരത്തെ ബോധ്യപ്പെടുത്തണം. ഇവയെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ കാര്യങ്ങൾ കൃത്യമായി എഴുതി നൽകണം. അവയവമാറ്റം നടത്തുന്ന സ്ഥാപനം ഇതിനായുള്ള ലൈസൻസ് നേടിയിരിക്കുകയും ചെയ്യണം. സ്ഥാപനത്തിൽ എത്തിക്‌സ് കമ്മിറ്റിയുണ്ടായിരിക്കകണം.
ദാതാവ് പൂർണമായും സംതൃപ്തനായിരിക്കണമെന്നും. ആരോഗ്യപ്രശ്‌നത്തിലേക്ക് ഇവരെ വലിച്ചിഴക്കരുതെന്നും നിയമത്തിൽ പ്രത്യേകം നിഷ്‌ക്കർഷിക്കുന്നുണ്ട്. കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഏതു നിമിഷവും അവയവദാനത്തിൽ നിന്ന് പിന്മാറാൻ അവയവദാനത്തിന് സന്നദ്ധത അറിയിച്ച വ്യക്തിക്ക് അവകാശമുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് പഠന ഗവേഷണങ്ങൾക്കായി അവയവദാനം നടത്തുന്നതിന് അനുമതിയില്ല. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികളിൽ നിന്ന് അനുവാദം തേടിയ ശേഷമെ അവരുടെ അവയവങ്ങൾ നീക്കം ചെയ്യാവൂ.