- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
രാജ്യത്ത് ഗതാഗതക്കുരുക്ക് ഏറുന്നു; കഴിഞ്ഞവർഷം യാത്രക്കാർക്ക് റോഡുകളിൽ ചെലവഴിക്കേണ്ടി വന്നത് ശരാശരി നാലര ദിവസം
ദോഹ: രാജ്യത്ത് അനുദിനം ഗതാഗതക്കുരുക്ക് വർധിച്ചുവരികയാണെന് റിപ്പോർട്ടുകൾ. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം യാത്രക്കാർക്ക് റോഡുകളിൽ ചെലവഴിക്കേണ്ടി വന്നത് ശരാശരി നാലര ദിവസത്തോളമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനു മുമ്പുള്ള വർഷം വർഷം ഏഴു മണിക്കൂർ എന്നതാണ് 2016-ൽ നാലര ദിവസം എന്നതായി ഉയർന്നിരിക്കുന്നത്. കൂടാതെ ഗതാഗതക്കുരുക്കു മൂലം പോയ വർഷം 600 കോടി റിയാലിന്റെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദത്തിന്റെ (ജിഡിപി) ഒരു ശതമാനത്തോളം വരും. പുതിയ ഹൈവേകൾ തുറന്നിട്ടും നിലവിലുള്ള പാതകൾ വികസിപ്പിച്ചിട്ടും ഓരോ വർഷവും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണെന്ന് ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻസ് സെന്റർ ഇതു സംബന്ധിച്ചു നടത്തിയ പഠനത്തിൽ തെളിഞ്ഞു. ട്രാഫിക് സെൻസറുകൾ, ജിപിഎസ് സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഐട്രാഫിക് മൊബൈൽ ആപ്പിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങിയവയിലൂടെയാണ് ക്യൂഎംഐസി ഗതാഗതക്കുരുക്കിനെ കുറിച്ച് റിപ്പോർട്ട് തയാറാക്കിയത്. രാവിലെയാണ് പൊതുവേ ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്നത്. ഞായറാഴ്ച ദ
ദോഹ: രാജ്യത്ത് അനുദിനം ഗതാഗതക്കുരുക്ക് വർധിച്ചുവരികയാണെന് റിപ്പോർട്ടുകൾ. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം യാത്രക്കാർക്ക് റോഡുകളിൽ ചെലവഴിക്കേണ്ടി വന്നത് ശരാശരി നാലര ദിവസത്തോളമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനു മുമ്പുള്ള വർഷം വർഷം ഏഴു മണിക്കൂർ എന്നതാണ് 2016-ൽ നാലര ദിവസം എന്നതായി ഉയർന്നിരിക്കുന്നത്.
കൂടാതെ ഗതാഗതക്കുരുക്കു മൂലം പോയ വർഷം 600 കോടി റിയാലിന്റെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദത്തിന്റെ (ജിഡിപി) ഒരു ശതമാനത്തോളം വരും. പുതിയ ഹൈവേകൾ തുറന്നിട്ടും നിലവിലുള്ള പാതകൾ വികസിപ്പിച്ചിട്ടും ഓരോ വർഷവും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണെന്ന് ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻസ് സെന്റർ ഇതു സംബന്ധിച്ചു നടത്തിയ പഠനത്തിൽ തെളിഞ്ഞു. ട്രാഫിക് സെൻസറുകൾ, ജിപിഎസ് സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങൾ ഐട്രാഫിക് മൊബൈൽ ആപ്പിൽ നിന്നുള്ള വിവരങ്ങൾ തുടങ്ങിയവയിലൂടെയാണ് ക്യൂഎംഐസി ഗതാഗതക്കുരുക്കിനെ കുറിച്ച് റിപ്പോർട്ട് തയാറാക്കിയത്.
രാവിലെയാണ് പൊതുവേ ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്നത്. ഞായറാഴ്ച ദിവസങ്ങളിൽ ഇതു കൂടുതലായിരിക്കും. ഏറ്റവും കൂറവ് കുരുക്ക് വ്യാഴാഴ്ച രാവിലെയും. എട്ടു ശതമാനമാണ് ഖത്തറിലെ വാർഷിക വാഹനപ്പെരുപ്പ നിരക്ക്. ലോകത്തു തന്നെ ഏറ്റവുമധികം വാഹനപ്പെരുപ്പമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ.
അതിവേഗമുള്ള നഗരവൽകരണമാണ് ഖത്തറിൽ പല സ്ഥലങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമെന്ന് പൊതുഗതാഗത ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് സാദ് അൽ ഖർജി പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ സൗകര്യപ്രദമായ പൊതുഗതാഗത സംവിധാനവും മെച്ചപ്പെട്ട റോഡുകളും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.