- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഒടുവിൽ പ്രവാസികളുടെ കാത്തിരിപ്പ് സഫലമായി;പുതിയ തൊഴിൽ കുടിയേറ്റ നിയമത്തിന് അമീറിന്റെ അംഗീകാരം; പുതിയ നിയമം ഒരു വർഷത്തിന് ശേഷം പ്രാബല്യത്തിൽ
ദോഹ: ഒരു വർഷത്തിലധികമായുള്ള ചർച്ചകൾക്ക് ശേഷം വിവാദമായ കഫാല സ്‌പോൺസർഷിപ്പ് നിയമത്തിൽ ഖത്തർ അമീർ ഒപ്പുവച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിനാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വളരെക്കാലത്തെ കാത്തിരിപ്പാണ് സഫലമായിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്
ദോഹ: ഒരു വർഷത്തിലധികമായുള്ള ചർച്ചകൾക്ക് ശേഷം വിവാദമായ കഫാല സ്‌പോൺസർഷിപ്പ് നിയമത്തിൽ ഖത്തർ അമീർ ഒപ്പുവച്ചു. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിനാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വളരെക്കാലത്തെ കാത്തിരിപ്പാണ് സഫലമായിരിക്കുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുശേഷമേ നിയമം പ്രാബല്യത്തിൽ വരൂ.
പുതിയ നിയമം നിലവിൽ വരുന്നതോടെ ഖത്തറിൽ തൊഴിൽ മാറ്റത്തിനും നാട്ടിലേക്ക് മടങ്ങുന്നതിനും പ്രയാസമുണ്ടാകില്ല. തൊഴിൽ ഉടമയുമായി കരാർ പൂർത്തിയാക്കുന്ന ഒരാൾക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് തൊഴിൽ ഉടമയുടെ അനുവാദം ഇനി ആവശ്യമില്ല. നേരത്തെ തൊഴിൽ ഉടമ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ വിദേശിയായ തൊഴിലാളികൾക്ക് രണ്ട് വർഷത്തേക്ക് ജോലി ചെയ്യാൻ സാധിക്കില്ലായിരുന്നു. എക്‌സിറ്റ് പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ട തൊഴിലാളികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള അവസരം പുതിയ സംവിധാനത്തിലുണ്ടാകും.
സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട കർശന നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഒരു വർഷം മുമ്പ് തന്നെ അധികൃതർ ഉറപ്പ് നൽകിയിരുന്നു. ബാങ്ക് ലോണുകൾ, ഡ്രൈവിങ് ലൈസൻസ്, എക്‌സിറ്റ്
പെർമ്മിറ്റ് എന്നിവയ്ക്ക് പോലും സ്‌പോൺസറുടെ അല്ലെങ്കിൽ തൊഴിൽ ഉടമയുടെ അനുമതി വേണമെന്നായിരുന്നു ഖത്തറിലെ നിയമം. കൂടാതെ ക്രൂരമായ സ്‌പോൺസർമാരിൽ നിന്ന് വിദേശികളായ തൊഴിലാളികൾ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പുതിയ
നിയമത്തിലൂടെ മാറ്റം വരുമെന്നാണ് കരുതുന്നത്
കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത കരാർ (ഓപൺ എൻഡഡ്) പ്രകാരം ജോലി ചെയ്യുന്ന പ്രവാസികൾക്ക് അഞ്ചുവർഷം ജോലി പൂർത്തിയാക്കിയാൽ ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങളുടെ അനുമതിയോടെ തൊഴിൽമാറാം. ഈ രണ്ടു സാഹചര്യങ്ങളിലും സ്‌പോൺസറുടെ അനുമതി വേണ്ട. സ്‌പോൺസർ മരണപ്പെടുകയോ എന്തെങ്കിലും കാരണങ്ങളാൽ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്താൽ ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങളുടെ അനുമതിയോടെ പ്രവാസിക്ക് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാം. തൊഴിലുടമക്കും തൊഴിലാളിക്കുമിടയിൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ മറ്റൊരു തൊഴിലുടമക്ക് കീഴിൽ തൊഴിലാളിക്ക് താൽക്കാലികമായി മാറാനുള്ള അനുമതി നൽകുന്നതിന് ആഭ്യന്തര മന്ത്രിക്ക് അവകാശമുണ്ട്. തൊഴിൽ നിയമത്തിന്റെ കീഴിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. ഗാർഹിക തൊഴിലാളികൾക്കിത് ലഭിക്കില്ല.
പുതിയ നിയമം നിലവിൽ വരന്നതോടെ രാജ്യത്ത് പതിറ്റാണ്ടുകളായി നിലവിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രാദായത്തിന് പകരമാണ് തൊഴിൽ കരാർ വ്യവസ്ഥയുണ്ടാവുന്നത്. തൊഴിൽ കരാറിന്റെ പരമാവധി കാലവധി അഞ്ച് വർഷമായിരിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. പുതിയ നിയമവുമായി ബന്ധപ്പെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിനറ്റ് തയാറാക്കിയ
നിയമത്തിൽ ശൂറാ കൗൺസിൽ നിർദേശിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമനിയമം മന്ത്രിസഭ അംഗീകരിച്ച് അമീറിന്റെ അംഗീകാരത്തിനായി കൈമാറിയത്.