- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി 23 വർഷം ഖത്തർ അടക്കി വാണ ഭരണാധികാരി; മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് രാജ്യംമൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് രാജ്യം
ദോഹ : ഖത്തർ മുൻ അമീറും ഇപ്പോഴത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി (84) അന്തരിച്ചു. ഖത്തറിൽ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തർ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല. ഷെയ്ഖ് ഖലീഫ 1972 മുതൽ 1995 വരെയാണു ഖത്തർ ഭരിച്ചത്. 1995ൽ ഷെയ്ഖ ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അമീറായി ചുമതലയേൽക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. 1932ൽ അൽ റയ്യാനിൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി 1957ൽ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തുന്നത്. 1960 മുതൽ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെത്തുടർന്ന് ഖത്തർ സ്വതന്ത്രമായതിന് ശേഷം അമീറായി ചുമതലയേറ്റു. തുടർന്ന് 1972 മുതൽ 1995 വരെ ഖത്തറിന്റെ ഭരണം ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയാ
ദോഹ : ഖത്തർ മുൻ അമീറും ഇപ്പോഴത്തെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പിതാമഹനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി (84) അന്തരിച്ചു. ഖത്തറിൽ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തർ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല.
ഷെയ്ഖ് ഖലീഫ 1972 മുതൽ 1995 വരെയാണു ഖത്തർ ഭരിച്ചത്. 1995ൽ ഷെയ്ഖ ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി അമീറായി ചുമതലയേൽക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
1932ൽ അൽ റയ്യാനിൽ ജനിച്ച ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി 1957ൽ വിദ്യാഭ്യാസ മന്ത്രിയായാണു ഭരണരംഗത്തെത്തുന്നത്. 1960 മുതൽ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെത്തുടർന്ന് ഖത്തർ സ്വതന്ത്രമായതിന് ശേഷം അമീറായി ചുമതലയേറ്റു. തുടർന്ന് 1972 മുതൽ 1995 വരെ ഖത്തറിന്റെ ഭരണം ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയായിരുന്നു നിർവഹിച്ചത്.
അധികാരത്തിലെത്തിയതിന് ശേഷം ഖത്തറിന്റെ ആധുനികവത്കരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച ഷെയ്ഖ് ഖലീഫ രാജ്യത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ എത്തിക്കുന്നതിൽ വളരെ പ്രയത്‌നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആധുനിക ഖത്തറിന്റെ ശിൽപിയെന്നും അൽതാനിയെ വിശേഷിപ്പിക്കുന്നു.