- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ സ്‌പോൺസർഷിപ്പ് നിയമം; ശുറ മന്ത്രിസഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രവാസികൾക്ക് തിരിച്ചടിയായേക്കും; റിപ്പോർട്ടിൽ കടുത്ത ശുപാർശകളെന്ന് സൂചന; മന്ത്രിസഭാ തീരുമാനം കാത്ത് പ്രവാസികൾ
ദോഹ: ഖത്തറിൽ വിദേശികളുടെ വരവും പോക്കും സംബന്ധിച്ച കരട് നിയമത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശുറാ കൗൺസിൽ മന്ത്രിസഭയ്ക്ക് സമർപ്പിച്ചതോടെ പ്രവാസികളുടെ കാത്തിരിപ്പിന് ഏറെ വൈകാതെ അറുതിയായേക്കും. മന്ത്രിസഭയുടെ മു്മ്പിലെത്തിയ കരട് നിയമം അംഗീകരിച്ചാൽ കടമ്പകൾ എല്ലാം അവസാനിച്ച് അന്തിമ അംഗീകാരത്തിനായി അമീറിന്റെ മുന്നിലെത്തും. എന്നാൽ ശ
ദോഹ: ഖത്തറിൽ വിദേശികളുടെ വരവും പോക്കും സംബന്ധിച്ച കരട് നിയമത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശുറാ കൗൺസിൽ മന്ത്രിസഭയ്ക്ക് സമർപ്പിച്ചതോടെ പ്രവാസികളുടെ കാത്തിരിപ്പിന് ഏറെ വൈകാതെ അറുതിയായേക്കും. മന്ത്രിസഭയുടെ മു്മ്പിലെത്തിയ കരട് നിയമം അംഗീകരിച്ചാൽ കടമ്പകൾ എല്ലാം അവസാനിച്ച് അന്തിമ അംഗീകാരത്തിനായി അമീറിന്റെ മുന്നിലെത്തും.
എന്നാൽ ശുറ മന്ത്രിസഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കടുത്ത ശുപാർശകളെന്ന് സൂചന. മന്ത്രിസഭ തയ്യാറാക്കിയ കരട് നിയമത്തിലെ ഏഴ്, 21 വകുപ്പുകളിൽ കാര്യമായ ഭേദഗതിയോടെയാണ് ശൂറാ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്ന് പ്രാദേശിക അറബിപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
കരട് നിയമം സംബന്ധിച്ച് ശൂറാ കൗൺസിലിന് കീഴിലെ ഇന്റേണൽ ആൻഡ് എക്‌സ്റ്റേണൽ അഫയേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് അതേപടി യോഗം അംഗീകരിക്കുകയായിരുന്നു. രണ്ട് വർഷത്തെ കരാർ ഉള്ളവർ തൊഴിൽ മാറണമെങ്കിൽ നിലവിലെ സ്‌പോൺസറുടെ കീഴിൽ നാല് വർഷം തൊഴിലെടുക്കണമെന്നാണ് റിപ്പോർട്ടിലെ ഒരു നിർദ്ദേശം എന്നാണ് അറിയുന്നത്.
ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയ കരട് സ്‌പോൺസർഷിപ്പ് നിയമത്തിൽ രണ്ട് വർഷത്തെ കരാർ കാലാവധി പൂർത്തിയായാൽ തൊഴിൽമാറാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. അതാണ് നാല് വർഷമാക്കി ശൂറാ കൗൺസിൽ ശുപാർശ നൽകിയിരിക്കുന്നത്. ഓപ്പൺ കരാർ പ്രകാരം തൊഴിലെടുക്കുന്നവർക്ക് പത്ത് വർഷത്തിന് ശേഷം മാത്രമെ തൊഴിൽമാറാൻ അനുമതി നൽകാവു എന്ന ഭേദഗതിയും ശൂറാ കൗൺസിൽ നൽകിയിട്ടുണ്ടെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ധപ്പെട്ട അഥോറിറ്റിയുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും അനുമതിയോടെ മാത്രമേ തൊഴിൽ മാറാനാവൂ. കരട് നിയമത്തിൽ
ഓപ്പൺ കരാറുള്ളവർക്ക് അഞ്ച് വർഷം പൂർത്തിയായാൽ തൊഴിൽമാറാൻ അനുമതി നൽകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇത് പത്താക്കി ഉയർത്തിയതും പ്രവാസികൾക്ക് തിരിച്ചടിയാകുമെന്നാണ് കണക്ക് കൂട്ടലുകൾ.
കമ്പനികളുടെ രഹസ്യവിവരം അറിയാവുന്ന ഉദ്യോഗസ്ഥർക്ക് പത്ത് വർഷത്തിന് ശേഷവും തൊഴിൽമാറുന്നതിനുള്ള അനുമതി നിഷേധിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കും. കൂടാതെ നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയുമായി നേരിട്ട് മത്സരത്തിലേർപ്പെടുന്ന എതിർകമ്പനിയിൽ ജോലി ചെയ്യുന്നതിനോ അതല്ലെങ്കിൽ നിലവിലുള്ള കമ്പനിയുമായി മത്സരിക്കത്തക്കവിധത്തിൽ സമാനരീതിയിലുള്ള പുതിയൊരു കമ്പനി ആരംഭിക്കുന്നതിനോ ശ്രമങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥന് തൊഴിൽമാറുന്നതിനുള്ള അനുമതി നിഷേധിക്കാനും തൊഴിൽ ഉടമയ്ക്ക് അവകാശമുണ്ടാകും. നിലവിലെ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തശേഷം രണ്ട് തവണയിൽ കൂടുതൽ തൊഴിൽമാറാനും തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കില്ലെന്നും ശൂറാ കൗൺസിലിന്റെ ഭേദഗതി ശുപാർശ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രവാസികളുടെ എക്‌സിറ്റ് പെർമിറ്റ് സംബന്ധിച്ച കരട് നിയമത്തിലെ ഏഴാം വകുപ്പിലും ശൂറാ കൗൺസിൽ കാര്യമായ ഭേഗഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. തൊഴിലുടമയുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് രാജ്യം വിടാൻ അനുമതി നൽകിക്കൊണ്ടുള്ളതാണ് ഏഴാം വകുപ്പ്. എന്നാൽ,
പോകുന്നതിന് മൂന്ന് ദിവസം മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കണം. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് എക്‌സിറ്റ് പെർമിറ്റിനായി ആദ്യം തൊഴിലുടമയെ സമീപിക്കണ മെന്നാണ് ശൂറാ കൗൺസിലിന്റെ ഭേദഗതി. തൊഴിലുടമ എക്‌സിറ്റ് പെർമിറ്റ് അപേക്ഷ നിരസിക്കുകയാണെങ്കിൽ ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ ഗ്രീവൻസ് കമ്മിറ്റിയെ സമീപിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ഈ കമ്മിറ്റിക്ക് തൊഴിലുടമയുമായി ബന്ധപ്പെടാതെതന്നെ തൊഴിലാളിക്ക് എക്‌സിറ്റ് പെർമിറ്റ് അനുവദിക്കാം.
പ്രവാസി തൊഴിലാളികളുടെ റസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലുടൻ പാസ്‌പോർട്ട് തൊഴിലാളിക്ക് തിരിച്ച് നൽകണം. പാസ്‌പോർട്ട് കൈയിൽ വെക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല. കൂടാതെ തൊഴിലാളി തൊഴിലുടമയിൽ നിന്ന് വിട്ടുപോയാലോ കരാർ കാലാവധി പൂർത്തിയായാലോ പതിനാല് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അഥോറിറ്റിയെ അറിയിച്ചിരിക്കണമെന്നും കരട് നിയമം വ്യക്തമാക്കുന്നു. ശൂറാ കൗൺസിൽ ശുപാർശകളോടെ സമർപ്പിച്ച റിപ്പോർട്ട് അടുത്തുതന്നെ മന്ത്രിസഭ ചർച്ചയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.